സൈനികാവശ്യങ്ങൾക്കു മാത്രമായി ഇന്ത്യ വിക്ഷേപിക്കാനിരിക്കുന്ന ഉപഗ്രഹമാണ്‌ കാർടോസാറ്റ് 2 എ. ഭൂപടനിർമ്മാണത്തിനാവശ്യമായ സ്പെസിഫിക് സ്പ്പ്ട്ട് ഇമേജസ് ഇതിലെ പാൻ ക്രോമാറ്റിക് ക്യാമറ ഉപയോഗിച്ച് പകർത്തുവാൻ സാധിക്കും[1].

സ്വതേയുള്ള പാതയിൽ നിന്ന് 45 ഡിഗ്രി വരെ ചെരിച്ചും ചിത്രങ്ങൾ ഈ ക്യാമറ ഉപയോഗിച്ച് പകർത്താം. 630 കിലോമീറ്റർ ഉയരത്തിലുള്ള സൗരാനുസൃത ധ്രുവീയപഥത്തിലാണ്‌ (സോളാർ സിങ്ക്രണൈസ്ഡ് പോളാർ ഓർബിറ്റ്) ഈ ഉപഗ്രഹം ഭൂമിയെ വലയം ചെയ്യുക. 4 ദിവസം കൊണ്ട് മുൻപ് സന്ദർശിച്ച അതേ സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കുന്ന ഇതിന്റെ പഥത്തിൽ മാറ്റം വരുത്തി ഇത് ഒരു ദിവസമാക്കി ചുരുക്കാൻ സാധിക്കും.

ഒരു മീറ്ററിൽ താഴെ റെസല്യൂഷനുള്ള പാൻ ക്യാമറയുടെ സ്വാത്ത് 10 കിലോമീറ്റർ ആണ്‌.

അവലംബംതിരുത്തുക

  1. ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്
"https://ml.wikipedia.org/w/index.php?title=കാർടോസാറ്റ്_2_എ.&oldid=3090207" എന്ന താളിൽനിന്ന് ശേഖരിച്ചത്