കാർക്കോട സാമ്രാജ്യം
ഏഴാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന ശക്തിയായിരുന്നു കാർക്കോട സാമ്രാജ്യം (ക്രി.വ. 625 - 885). [1] കാർക്കോട സാമ്രാജ്യം സ്ഥാപിച്ചത് ദുർലഭവർധനനാണ്. ഹർഷവർധനന്റെ കാലഘട്ടത്തിലാണ് സാമ്രാജ്യസ്ഥാപനം നടന്നത്. കാർക്കോടരാജവംശം കശ്മീർ ഉത്തരേന്ത്യയിലെ ഒരു ശക്തിയായിമാറുന്നതിന്റെ അടയാളമായിരുന്നു. [2] എ.ഡി 855-ൽ അവന്തിവർമൻ കശ്മീരിലെ സിംഹാസനത്തിൽ കയറി, ഉത്പല രാജവംശം സ്ഥാപിക്കുകയും കാർക്കോട രാജവംശത്തിന്റെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. [3]
കാർക്കോടസാമ്രാജ്യം | |||||||
---|---|---|---|---|---|---|---|
625 CE–885 CE | |||||||
കാർക്കോടസാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയിൽ | |||||||
തലസ്ഥാനം | ശ്രീനഗർ (625-724) പരിഹാസ്പൂർ (724-760) | ||||||
മതം | ഹിന്ദുമതം | ||||||
ഭരണസമ്പ്രദായം | രാജഭരണം | ||||||
സമ്രാട്ട് (Emperor) | |||||||
ചരിത്രം | |||||||
• Established | 625 CE | ||||||
• Disestablished | 885 CE | ||||||
| |||||||
Today part of | അഫ്ഗാനിസ്താൻ ഇന്ത്യ പാകിസ്താൻ ബംഗ്ലാദേശ് |
കാർക്കോട രാജവംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ലളിതാദിത്യ മുക്തപിദ മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പഞ്ചാബ് എന്നിവയുടെ ഭാഗങ്ങൾ ചൈനീസ് സഹായത്തോടെ പിടിച്ചെടുത്തു. [4] കൽഹണന്റെ രാജതരംഗിണി അനുസരിച്ച്, ലളിതാദിത്യനു കാശ്മീരിന്റെ അതിർത്തികൾ പർവ്വതപ്രദേശങ്ങൾക്കപ്പുറത്തേക്ക് നീട്ടാൻ സാധിച്ചു. 740 എ.ഡി യിൽ അദ്ദേഹം കനൗജിലെ രാജാവായ യശോവർമ്മനെ തോൽപ്പിച്ചു. തുർക്കുകൾ, ടിബറ്റുകാർ, ഭൂട്ടിയകൾ, കംബോജന്മാർ തുടങ്ങിയവരെ ലളിതാദിത്യൻ കീഴടക്കിയെന്ന് കൽഹണൻ അവകാശപ്പെടുന്നു. എന്നിരുന്നാലും, കൽഹണൻ ലളിതാദിത്യനു നാല് നൂറ്റാണ്ടു ശേഷമാണു ജീവിച്ചിരുന്നതെന്ന വസ്തുത കണക്കിലെടുത്താൽ കൽഹണന്റെ ലളിതാദിത്യന്റെ വിജയങ്ങളെക്കുറിച്ചുള്ള വിവരണം അതിശയോക്തിപരമാണ്. [5] [6] [7] [8] ഉദാഹരണത്തിന്, ടിബറ്റുകാർക്കെതിരായ ടാങ് സൈനികാക്രമണങ്ങളിൽ പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ലളിതാദിത്യൻ ടിബറ്റുകാരെ കീഴടക്കിയതെന്ന് കൽഹണൻ അവകാശപ്പെടുന്നത്. [9]
കാർക്കോട ചക്രവർത്തിമാർ പ്രധാനമായും ഹിന്ദുക്കളായിരുന്നു . [10] തലസ്ഥാനമായ പരിഹാസ്പൂരിൽ അവർ മനോഹരമായ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിച്ചു. [11] [12] ബുദ്ധമതവും അവരുടെ കീഴിൽ തഴച്ചുവളർന്നു. സ്തൂപം, ചൈത്യം, വിഹാരം എന്നിവ അവരുടെ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങളിൽ കാണാം. അനന്ത്നാഗ് ജില്ലയിലെ മാർത്താണ്ഡ സൂര്യക്ഷേത്രം പണിതത് ലളിതാദിത്യനാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സൂര്യക്ഷേത്രമാണിത്. അക്കാലത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണിത്. [13]
-
കാർക്കോട്ട രാജവംശത്തിലെ വജ്രാദിത്യന്റെ (വിഗ്രഹ ദേവ) നാണയം, 763-770 സി.ഇ
-
മാർത്താണ്ഡ സൂര്യ ക്ഷേത്രം ലളിതാദിത്യ മുക്തപിദ നിർമിച്ചത്.
-
1870-73 സി.ഇ കാലഘട്ടത്തിൽ ജെ. ഡുഗുയിഡ് ക്ഷേത്രത്തിന്റെ മാതൃക പുനർവിഭാവനം ചെയ്തത്
അവലംബം
തിരുത്തുക- ↑ Life in India, Issue 1.
- ↑ Kalhana (1147-1149); Rajatarangini.
- ↑ Sen, Sailendra Nath (1999). Ancient Indian History and Civilization. New Age International. p. 295. ISBN 978-8122-411-98-0.
- ↑ Wink 2002, പുറം. 243.
- ↑ Manohar Lal Kapur (1992). The history and culture of Kashmir. Anmol. p. 27. ISBN 978-81-7041-619-7.
- ↑ Mohibbul Hasan (2005). Kashmīr Under the Sultāns. Aakar Books. p. 54. ISBN 978-81-87879-49-7.
- ↑ Manabendu Banerjee (2004). Historicity in Sanskrit Historical Kāvyas. Sanskrit Pustak Bhandar. p. 344.
- ↑ Shyam Manohar Mishra (1977). Yaśovarman of Kanauj. Abhinav. p. 95. OCLC 5782454.
- ↑ Tansen Sen (2004). Kaśmīr, Tang China, and Muktāpīḍa Lalitāditya's Ascendancy over the Southern Hindukush Region. Vol. 38. pp. 141–142. JSTOR 41933381.
{{cite book}}
:|work=
ignored (help); Invalid|ref=harv
(help) - ↑ Kamlesh Moza. "Prominent Holy Places in Kashmir".
- ↑ Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer. pp. Ixx.
- ↑ India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta. p. 35.
- ↑ The Hindu-Buddhist Sculpture of Ancient Kashmir and its Influences.