കാർക്കറലി ദേശീയോദ്യാനം
കസാക്കിസ്ഥാനിലെ കറാഗന്ദ ഒബ്ലാസ്റ്റിലെ ഒരു സംരക്ഷിതപ്രദേശവും ദേശീയോദ്യാനമാണ് കാർക്കറലി ദേശീയോദ്യാനം (കസാഖ്: Қарқаралы мемлекеттік ұлттық табиғи паркі; Russian: Каркаралинский государственный национальный природный парк).[1] കരാഗണ്ടയുടെ 244 കിലോമീറ്റർ കിഴക്കുള്ള കർകറലി നഗരത്തിലാണ് ഈ ദേശീയോദ്യാനത്തിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്. ഈ പാർക്കിൽ എട്ട് ഇനം ഉരഗങ്ങളും ഉഭയജീവികളുമുണ്ട്. ഇതിൽ നാലുതരം സ്പീഷീസുകളിൽ മീഡോ വൈപർ, സൈബീരിയൻ പിറ്റ് വൈപർ എന്നീ രണ്ടെണ്ണം വിഷമുളളവയാണ്.[അവലംബം ആവശ്യമാണ്]
കാർക്കറലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Karkaraly, Karaganda Region, Kazakhstan |
Nearest city | Karkaraly |
Coordinates | 49°25′0″N 75°25′0″E / 49.41667°N 75.41667°E |
Area | 112,120 ഹെ (277,055 ഏക്കർ) |
Established | December 1, 1998 |
Governing body | Kazakhstan's Committee for Forestry and Hunting |
www |
ദേശീയോദ്യാനത്തിന്റെ ചരിത്രം
തിരുത്തുക1884 മാർച്ച് 1-നാണ് കാർകറലി വനം സ്ഥാപിക്കപ്പെടുന്നത്. 1910 മുതൽ 1913 വരെയാണ് ദേശീയോദ്യാനത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടമായ ഫോറസ്റ്റ് വാർഡന്റെ കാര്യാലയം നിർമ്മാണത്തിലിരുന്നത്. നിർമ്മാണരീതികൊണ്ട് ഇത് പ്രശസ്തമാണ്.
അവലംബം
തിരുത്തുക- ↑ "Karkaraly State National Natural Park". visitkazakhstan.kz. Archived from the original on 2020-05-18. Retrieved 2020-05-18.
Karkaraly National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.