കാസർഗോഡ് സ്വാതന്ത്ര്യസമരസേനാനികൾ

മഠത്തിൽ കൊട്ടൻ പാലായി

അമ്പൂഞ്ഞി ആനംകുന്നത്ത്

തിരുത്തുക

1906-ൽ ഒരു നിർദ്ധന കർഷക കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. വി.വി. കുഞ്ഞമ്പു. വി. ചന്തു എന്നിവരുടെ സ്വാധീനം മൂലം കർഷക സംഘം പ്രവർത്തകനായി. കയ്യൂർ കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇദ്ദേഹം പത്തു മാസം മംഗലാപുരം സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞു.1972-ൽ അന്തരിച്ചു.

അപ്പു. വി

തിരുത്തുക

സൗത്ത് തൃക്കരിപ്പൂരിലെ ഇളമ്പച്ചിയിൽ 1923-ൽ ജനനം. തൃക്കരിപ്പൂർ വില്ലേജിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.1939-ൽ എം.എസ്.പി. യിൽ ചേർന്നു. നാവിക കലാപ കാലത്ത് മലപ്പുറം എം. എസ്. പി. ബാരക്കിൽ സഹപ്രവർത്തകരോടൊപ്പം ചേർന്ന് കോൺഗ്രസ്സ് പതാക ഉയർത്തി.48 മണീക്കൂർ നേരത്തെ ക്വാർട്ട്ർ ഗാർഡിനു ശേഷം എം. എസ്. പി. യിൽ നിന്നും പിരിച്ചു വിട്ടു.

അഹമ്മദ് പൊടികുതിരുമ്മൽ

തിരുത്തുക

നീലേശ്വരം പാലായിയിൽ 1918-ൽ തൊഴിലാളി കുടുംബത്തിൽ ജനിച്ചു. നീലേശ്വരം കർഷക സംഘത്തിലെ പ്രവർത്തകനായിരുന്നു. കർഷക സംഘം വളണ്ടിയർ ക്യാമ്പിൽ പരിശീലനം നേടിയ ഇദ്ദേഹം കയ്യൂർ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു 10 മാസം റിമാണ്ടിൽ കഴിഞ്ഞു.

അമ്പാടി. എ.വി

തിരുത്തുക

ഹോസ്ദുർഗ് മാർക്കറ്റ് റോഡിൽ 1932-ൽ ദരിദ്ര കുഡുംബത്തിൽ ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ബീഡി തെറുപ്പായിരുന്നു തൊഴിൽ. പിന്നീട് ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തുകയും, ഗോവാ മോചന സമരത്തിൽ പങ്കെടുത്തതിനു എച്ച്. വാമനൻ, കെ.വി. നാരായണൻ എന്നിവരോടൊപ്പം അറസ്റ്റിലാവുകയും രണ്ടു ദിവസം ലോക്കപ്പിൽ കിടക്കുകയും ചെയ്തു.

കമലാക്ഷ പൈ.ബി

തിരുത്തുക

1916-ൽ ബദിയഡുക്കയിലെ പെരഡാല എന്ന സ്ഥലത്തു ജനിച്ചു. 1934-ൽ എസ്.എസ്.എൽ.സി. പാസ്സായ ശേഷം വ്യക്തി സത്യാഗ്രഹത്തിൽ പങ്കെടുത്തതിനു ബെൽഗാം സെൻട്രൽ ജയിലിൽ നാലു മാസത്തെ തടവു ശിക്ഷ അനുഭവിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമായിരുന്നു. ബദിയഡുക്ക വില്ലേജ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബദിയഡുക്ക പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കണ്ണൻ കിഴക്കേവളപ്പിൽ

തിരുത്തുക

1908-ൽ നീലേശ്വരത്തെ വീവേഴ്സ് സ്ട്രീടിൽ ജനിച്ച ഇദ്ദേഹം നീലേശ്വരം നേറ്റീവ് ഹയർ എലിമെന്റണി സ്കൂളിൽ (ഇന്നത്തെ യു.പി. സ്കൂൾ) അഞ്ചാം തരം വരെ പഠനം. ഉമേശ് റാവുവിന്റെ നേതൃത്ത്വത്തിൽ കാടകത്തു നടന്ന വന സത്യാഗ്രഹത്തിലൂടെ രാഷ്ട്രീയ പ്രവർത്തന മേഖലയിലെത്തി. ഈ സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു. വിദേശ വസ്ത്രഷാപ്പ് പിക്കറ്റ്, വ്യക്തി സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ പങ്കെടുത്തതിനു വീണ്ടും പതിനെട്ടു മാസം ശിക്ഷ അനുഭവിച്ചു.

  • പുസ്തകം - (കാസർഗോഡിന്റെ ചരിത്രവും സമൂഹവും) - കാസർഗോഡ് ജില്ലാ പഞ്ചായത്ത്