കാസർഗോഡ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

കാസർഗോഡ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. സ്വാതന്ത്യ പ്രാപ്തിക്കു മുൻപു തന്നെ ഈ സ്കൂൾ സ്ഥാപിതമായിരുന്നു.

കാസർഗോഡ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ
വിലാസം
നിർദ്ദേശാങ്കംകാസർഗോഡ് പി.ഒ, കാസർഗോഡ്, 671121
വിവരങ്ങൾ
ആരംഭം1918
Localeകാസർഗോഡ്
അധികാരിസർക്കാർ
വിഭാഗംപൊതു വിദ്യാലയം
സ്കൂൾ കോഡ്11002
പ്രിൻസിപ്പൽവേണുഗോപാലൻ നായർ
ഹെഡ്മാസ്റ്റർശശികല. എം
ക്ലാസുകൾഹൈസ്കൂൾ, എച്ച്.എസ്.എസ്
ഭാഷാ മീഡിയംമലയാളം‌

നഗരസഭ കാര്യാലയം ഈ സ്കൂളിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിരുത്തുക

ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918-ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 1927-ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. 1957-നു ശേഷം കേരളാ സർക്കാരിനു കീഴിലായി. കന്നഡ, തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങയിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നഡ മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപ്പെടുത്തി. 2004-ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക

4.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 10 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.