കാസർഗോഡ് മലയാളം
(കാസർഗോടൻ മലയാളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലും പരിസരങ്ങളിലുമുള്ള മലയാളികൾ സം സാരിക്കുന്ന മലയാള ഭാഷാഭേദമാണ് കാസർഗോഡ് മലയാളം. കാസറഗോഡിന് പുറമെ സൗത്ത് കാനറയിലെ സുള്ളിയ, പുത്തൂർ പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട്. ഈ ഭാഷാഭേദം ഇന്നത്തെ മാനക മലയാള ഭാഷയിൽ നിന്നും വളരെ വ്യത്യസ്തതകൾ ഉള്ളതാണ്.'ചാടുക' എന്ന മാനക മലയാള പദത്തിന് കാസറഗോഡ് ഭാഷയിൽ അർഥം 'കളയുക' എന്നാണ്.മാനക മലയാളത്തിൽ നിന്നും വ്യത്യസ്തമായി ഈ ഭാഷാഭേദത്തിൽ സംസ്കൃതത്തിന്റെ സ്വാധീനം വളരെക്കുറവാണെന്നു കാണാം.
പ്രത്യേകതകൾ
തിരുത്തുക- വാക്കുകളുടെ അവസാനം 'ന്' വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഉദാഹരണമായി,ബന്നിന്-വന്നു;നിന്നിന്-നിന്നു.
- തുളുവിലും കന്നടയിലും കാണുന്നതുപോലെ 'വ' എന്ന അക്ഷരത്തിനു പകരം 'ബ' എന്നുച്ചരിക്കുന്നു [a].
- മറ്റു പ്രാദേശിക ഭാഷാഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി വാക്കുകൾ 'ഊ' എന്നതിനു പകരം 'ആ' എന്നാണു അവസാനിക്കുന്നത്.ഉദാ- വരൂ എന്നതിനു ബാ എന്നു ഉപയോഗിക്കുന്നു.
- നാമങ്ങൾക്കു പകരം നാമവിശേഷണങ്ങൾ ഉപയോഗിക്കുന്നു.
- 'ഴ' യ്ക്കു പകരം 'യ' ഉപയോഗിക്കുന്നു.ഉദാഹരണമായി, മഴ എന്നതിനു പകരം മയെ എന്നുച്ചരിക്കുന്നു.
- മാനക മലയാളത്തിൽ 'ഉ' എന്ന ഉച്ചാരണത്തിനു പകരം 'ഇ' ഉപയോഗിക്കുന്നു.
- മാനക മലയാളത്തിൽ ഇന്നു പകരം വാക്കില്ലാത്ത പലതും ഈ ഭാഷാഭേദത്തിലുണ്ട്. ഉദാ-ബെൽറ്റ് എന്നതിന് അരപ്പട്ട എന്ന ഉപയോഗം.
കാസർഗോഡ് മലയാളം
തിരുത്തുകവാക്കുകൾ-മാനക മലയാളം വാക്കുകൾ
|
കാസർഗോഡ് നാമ പദങ്ങൾ |
|
വാക്ക് | മാനക മലയാള വിവരണം |
---|---|
ചോയിച്ചി | സ്ത്രി നാമം |
പാറ്റ | സ്ത്രീ നാമം |
കൊറപ്പാളു | സ്ത്രീ നാമം |
ബെള്ളച്ചി | സ്ത്രീ |
കാരിച്ചി | സ്തീ |
ബെള്ളുങ്ങൻ | പുരുഷൻ |
കരിയൻ | പുരുഷൻ |
കോമൻ | പുരുഷൻ |
ചാത്തു | പുരുഷൻ |
ചപ്പെല | സ്ത്രീ |
ചുന്നുങ്ങൻ | പുരുഷൻ |
സാർദ | ശാരദ |
ചിണ്ടൻ | പുരുഷൻ നാമം |
സീത്തു | സ്ത്രീ നാമം |
കാറടുക്കം | കാരടുക്ക(ഒരു സ്ഥല നാമം) |
പരവനഡുക്കം | (ഒരു സ്ഥല നാമം) |
മുണ്ടോൾ | (ഒരു സ്ഥല നാമം) |
മുളിയാർ | ഒരു സ്ഥല നാമം |
കാകുക്ക | ഒരു സ്ഥല നാമം |
ബായാർ | ഒരു സ്ഥല നാമം |
പൈക്ക | ഒരു സ്ഥല നാമം |
ബാവിക്കര | ഒരു സ്ഥല നാമം |
ബദിയഡുക്ക | ഒരു സ്ഥല നാമം |
ബേഡഡുക്ക | ഒരു സ്ഥല നാമം |
ബെന്തഡുക്ക | ഒരു സ്ഥല നാമം |
ചായിത്തലം | ഒരു സ്ഥല നാമം |
പൂവഡുക്കം | ഒരു സ്ഥല നാമം |
എരിഞ്ചെരി | ഒരു സ്ഥല നാമം |
കോട്ടൂറ് | ഒരു സ്ഥല നാമം |
ബ്ബൊവിക്കാനം | ഒരു സ്ഥല നാമം |
ആദൂർ | ഒരു സ്ഥല നാമം |
ചെർക്കളം | ഒരു സ്ഥല നാമം |
ബ്ബേള | ഒരു സ്ഥല നാമം |
മാവിനകട്ടെ | ഒരു സ്ഥല നാമം |
തലപ്പാടി | ഒരു സ്ഥല നാമം |
പാടി | ഒരു സ്ഥല നാമം |
മവ്വാർ | ഒരു സ്ഥല നാമം |
ചട്ടഞ്ചാൽ | ഒരു സ്ഥല നാമം |
ബേഡകം | ഒരു സ്ഥല നാമം |
ബളാൽ | ഒരു സ്ഥല നാമം |
കുംബ്ല | ഒരു സ്ഥല നാമം |
കൊട്ടങ്കൈ | ഒരു സ്ഥല നാമം |
ആട്ക്ക് | അവിടേക്ക് |
അയ്ന | അതിനെ |
അമ്പര്പ്പ് | ധ്രൃതി |
അവ്ത്ത് | അകത്ത് |
ആരി | ആര് |
ആട | അവിടെ |
ആക്കുന്നത് | ചെയ്യുന്നത് |
ആക്കല്ലേ | ചെയ്യല്ലേ, പരിഹസിക്കരുത്. |
ആങ്കാരം | അഹങ്കാരം > |
ബപ്പങ്ങായി | പപ്പായ |
ബനീങ | വഴുതിനങ |
ബണ്ണാൻ | ചിലന്തി |
ബാദല്‍ | വവ്വാല് |
ബിസ്യം = സംസാരം | |
ബെര്ന്നത് | വരുന്നത് |
ബെറ് | വിറക് |
ബെയർപ്പ് | വിയർപ്പ് |
ബെർപ്പ് | വെറുപ്പ് |
ബെൻത്തു | മടുത്തു |
ബന്ന്നോ | വന്നിരുന്നോ |
ബെയ്ച്ചു | കഴിച്ചു (ഭക്ഷണം കഴിച്ചു എന്നു) |
ബോളൻ | മന്ദബുദ്ധി |
ബെക്ടൻ | മന്ദബുദ്ധി |
ബന്നോട്ട് | വന്നുകൊള്ളട്ടെ |
ബെർതെ | വെറുതെ |
ബന്നോ | വന്നോ, വന്നുകൊള്ളു |
ബയ്തു | വൈകി
ബേണ്ട് || അധികം |
ബീക്ക് | അടി |
ബേജാറ് | സങ്കടം |
ബെള്പ്പ്ന് | അതി രാവിലെ |
ബീയും | വീഴും |
ബെയില്‍ | വെയില് |
ബേം | വേഗം |
ബേജാറ് | വിഷമം |
എരുത് | കാള |
എന്നിന്റെ | എന്താണ് |
എന്ക്ക് | എനിക്ക് |
ഏടെ | എവിടെ |
ഏട്ക്ക് | എവിടേക്ക് |
ഒലക്കെ | ഉലക്ക |
ഓള് | ഭാര്യ, അവൾ |
ഓൻ | ഭർത്താവ്, അവൻ |
ഒൽച്ചെ, പാറാട്ടം | ഉഷാറ് |
ഒള്ളെ | നീര്‍ക്കോലി |
ഓറ് | അവര്‍(അദ്ദേഹം),അയാള്‍ |
ഒര്പ്പിടി | കുറച്ച് |
കയ്യ | വയ്യ |
കൊൺക്കേട് | കഴിവുകേട് |
കണ്ടോർക്ക് | കണ്ടവർക്ക് |
കൊള്ളി | കപ്പ, വിറക് |
കേങ്ങ് | കിഴങ്ങ് |
കേക്ക് | കിഴക്ക് |
കട്ച്ചക്കല്ല്. | അരകല്ല് |
കലമ്പ് | വഴക്കു |
കണ്ടം | വയല്‍, കഷ്ണം |
കണ്ടിന് | കണ്ടിരുന്നു |
കണ്ടിനാ | കണ്ടുവോ |
കട്ച്ചി | കിടാവ് |
തള | തളപ്പ് |
തച്ചു | അടിച്ചു |
തടുപ്പെ | മുറം |
തണ്ണി | വെള്ളം |
തൂയി | മറിഞ്ഞു |
തുള്ളുക | ചാടുക |
തൊണ്ടൻ | കിഴവൻ |
തൊണ്ടി | കിഴവി |
പൊഞ്ഞാറ് | സങ്കടം |
പട്ഞ്ഞു = തകർന്നു | |
പോണ്ട | പോവേണ്ട |
പോയ്റ്റ് | പോയിട്ട് |
പച്ചാളം | കുടിവെള്ളം (പച്ചവെള്ളം) |
പിത്ത്ന | ഏഷണി |
പള്ള | വയറിന്റെ വശം, ഇടുപ്പ് |
പള്ളക്ക് | അരികിൽ |
പാള | കവുങിൻ പോള |
പാങ്ങ് | നല്ലത്, സൌന്ദര്യം |
പാനി, കടയം | കുടം |
പാഞ്ഞു | ഓടി |
പീട്യ | കട |
പൂള് | കഷണം |
പേറ് | പ്രസവം |
പൊട്ട് | ചീത്ത |
മങ്ങലം | കല്യാണം |
മൂട് | മുഖം, പാത്രത്തിന്റെ അടപ്പ് |
മോന്തി | സന്ധ്യ (മൂവന്തി) |
മേട്ടം | കിഴുക്ക് |
നേങ്കൽ | കലപ്പ, നുകം |
നൊമ്പലം | വേദന |
നുള്ളുക | പിച്ചുക |
ചട്ട്വം | ചട്ടുകം |
ചങ്ങായി | സുഹൃത്ത് |
ചാടുക | കളയുക |
ചിമ്മിണിക്കൂട് | മണ്ണെണ്ണ വിളക്ക് |
ചിമ്മിണെണ്ണ | മണ്ണെണ്ണ |
ചെൽത്ത് | പഴഞ്ചൊല്ല് |
സൂള | വേശ്യ |
ദൂറ് | ഏഷണി |
ജാഗെ | സ്ഥലം |
ജാതി | തേക്ക് |
ലൊട്ട | കള്ളം |
ഈട്ക്ക് | ഇവിടേക്ക് |
ഹെട്ങ്ങേരു | ബുദിമുട്ട് |
ഉഒട | ഇവിടെ |
സുദ്ദി | വിവരം |
മേങ്ങുക | വാങ്ങുക |
മൌ | മഴു |
മെയ്ത്തിരി | മെഴുക് തിരി |
മൂരുക = കൊയ്യുക | |
സുയിപ്പ് | പരിഹാസം |
പയ്ച്ചു | വിശന്നു |
പൈക്ക്ന്ന് | വിശക്കുന്നൂ |
തേച്ചും | മൊത്തം |
കയ്യാല | മതിൽ |
കൊണം | ഗുണം |
കാതുക | വഴക്കിടുക |
കാതീറ്റ് | വഴക്കിട്ടിട്ട് |
കയില് | തവ |
കരുപ്പക്കാരിത്തി | ഗര്‍ഭിണി |
കാറുക | ഛര്‍ദ്ദിക്കുക |
കാലി | ആടു മേട് |
കാലത്തെ | അതിരാവിലെ (പുലർച്ച) |
കിടാവ് | ചെറിയ കുട്ടി |
കീഞ്ഞു | ഇറങ്ങി |
കീയ്യുക | ഇറങ്ങുക |
കുച്ചില് | അടുക്കള |
കുഞ്ഞി | കുട്ടി |
കുള്ത്ത | പഴങ്കഞ്ഞി |
കൂറ | പാറ്റ |
കെണിയുക | കുടുങ്ങുക |
കൈക്കോട്ട് | മൺവെട്ടി |
കോയക്ക | കോവക്ക |
കൊത്തമ്പാരി | മല്ലി |
കൊത്തുക | വെട്ടുക |
കൊറട്ടെ | കശുവണ്ടി |
കൊട്ടില് | പൂമുഖം |
കോസ്സ്കണ്ണ് | കോങ്കണ്ണ് |
കൊസ്രാക്കൊള്ളീ | കുരുത്തക്കേട് |
കോരിക്കുടി | സ്പൂൺ
|
കുറിപ്പുകൾ
തിരുത്തുക- ↑ സംസ്കൃതപദങ്ങൾക്ക് ഇത് ബാധകമല്ല.