കാസർഗോഡ് മലയാളം

(കാസർകോട് ഭാഷാഭേദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലും പരിസരങ്ങളിലുമുള്ള മലയാളികൾ സം സാരിക്കുന്ന മലയാള ഭാഷാഭേദമാണ് കാസർഗോഡ് മലയാളം. കാസറഗോഡിന് പുറമെ സൗത്ത് കാനറയിലെ സുള്ളിയ, പുത്തൂർ പ്രദേശങ്ങളിലും ഈ ഭാഷ സംസാരിക്കപ്പെടുന്നുണ്ട്. ഈ ഭാഷാഭേദം ഇന്നത്തെ മാനക മലയാള ഭാഷയിൽ നിന്നും വളരെ വ്യത്യസ്തതകൾ ഉള്ളതാണ്.'ചാടുക' എന്ന മാനക മലയാള പദത്തിന് കാസറഗോഡ് ഭാഷയിൽ അർഥം 'കളയുക' എന്നാണ്.മാനക മലയാളത്തിൽ നിന്നും വ്യത്യസ്തമായി ഈ ഭാഷാഭേദത്തിൽ സംസ്കൃതത്തിന്റെ സ്വാധീനം വളരെക്കുറവാണെന്നു കാണാം.

പ്രത്യേകതകൾ

തിരുത്തുക
  • വാക്കുകളുടെ അവസാനം 'ന്' വ്യാപകമായി ഉപയോഗിച്ചുവരുന്നു.ഉദാഹരണമായി,ബന്നിന്-വന്നു;നിന്നിന്-നിന്നു.
  • തുളുവിലും കന്നടയിലും കാണുന്നതുപോലെ 'വ' എന്ന അക്ഷരത്തിനു പകരം 'ബ' എന്നുച്ചരിക്കുന്നു [a].
  • മറ്റു പ്രാദേശിക ഭാഷാഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി വാക്കുകൾ 'ഊ' എന്നതിനു പകരം 'ആ' എന്നാണു അവസാനിക്കുന്നത്.ഉദാ- വരൂ എന്നതിനു ബാ എന്നു ഉപയോഗിക്കുന്നു.
  • നാമങ്ങൾക്കു പകരം നാമവിശേഷണങ്ങൾ ഉപയോഗിക്കുന്നു.
  • 'ഴ' യ്ക്കു പകരം 'യ' ഉപയോഗിക്കുന്നു.ഉദാഹരണമായി, മഴ എന്നതിനു പകരം മയെ എന്നുച്ചരിക്കുന്നു.
  • മാനക മലയാളത്തിൽ 'ഉ' എന്ന ഉച്ചാരണത്തിനു പകരം 'ഇ' ഉപയോഗിക്കുന്നു.
  • മാനക മലയാളത്തിൽ ഇന്നു പകരം വാക്കില്ലാത്ത പലതും ഈ ഭാഷാഭേദത്തിലുണ്ട്. ഉദാ-ബെൽറ്റ് എന്നതിന് അരപ്പട്ട എന്ന ഉപയോഗം.

കാസർഗോഡ് മലയാളം

തിരുത്തുക

വാക്കുകൾ-മാനക മലയാളം വാക്കുകൾ

വാക്ക് മാനക മലയാളം
ആട അവിടെ
ഈട ഇവിടെ
ഏട എവിടെ
ചാടുക എറിയുക
ചണ്ടി നനഞ്ഞത്
ബപ്പിടൽ വയനട്ടു കുലവൻ തെയ്യത്തിന്റെ അനുഷ്ടാനം
ചളി ചെളി
ഏടുത്തു? എവിടെയുണ്ട്
ഒപ്പരം ഒപ്പം
കുണ്ട് കുഴി
ഓൻ അവൻ
ഓള് അവൾ
ബയിട്ട് വൈകുന്നേരം
ജോറ് അതിശയിപ്പിക്കുന്ന/കാര്യമായ
ജാസ്തി കൂടുതൽ/വളരെ
ബേയം വേഗം
നാവു നാക്ക്
രിച്ച ഓട്ടോ റിക്ഷാ
കാത് ചെവി
എത്റ് മുൻ വശം
ബോള൯ മണ്ടൻ
അര ബോള൯= twit
ജാഗ Place/Land സ്ഥലം
ബെയ്ക്കുക ഊണു കഴിക്കുക
പയ്ക്ക്ന്ന് വിശക്കുന്നു
ബാൽധി ബക്കറ്റ്
എന്ത്റാ എന്താടാ
എന്ത്ണേ എന്താ പെണ്ണേ?
മാച്ചി ചൂൽ-broomstick
മോന്തി സന്ധ്യ
മതിരം മധുരം
ചോപ്പ് ചുവപ്പു
ബെൾപ്പ് വെളുപ്പ്
സ്വൽപ്പം കുറച്ച്
ബാടിക വാടിക
ബൊമ്മ് ബാഇ ബോംബേ
മാടി ദ്വാരം
ഗവർമ്മെണ്ട് ഗവണ്മെന്റ്
കൗങ്ങ് കവുങ്ങ്
കറിയാപ്പ് കരിവേപ്പ്
കറിയാപ്പ് ചപ്പ് കറിവേപ്പില
ബേപ്പ് വേപ്പ്
മുസംബി മധുരനാരങ്ങ
മല്ലിക മുല്ല
അട് ക്കം സ്ഥലനാമത്തിന്റെ കൂടെ ചേർക്കുന്നത്
പാട്ടം വാടകയ്ക്ക്
ബാടിക വാടക
പാട്ട് ഉൽസവം
കോയക്ക കോവക്ക
മൗ മഴു
നാഇ നായ
പുള്ളർ പിള്ളാർ
ബന്നിന് വന്നിരുന്നു
നിന്നിന് നിന്നിന്
എഡുത്തിന് എടുത്തു
ഏഡുത്തു എവിടെ
കൊണ്ടാ കൊണ്ടുവാ
കൊണ്ടന്നിന് കൊണ്ടുവന്നിരുന്നു
പോയിന് പോയിരുന്നു
കൊട്ത്ത്ന് കൊടുത്തിരുന്നു
ബായപ്പയം വാഴപ്പഴം
പയഞ്ചക്ക കൂഴച്ചക്ക
ബ്ലാത്തിച്ചക്ക ശീമച്ചക്ക
കൊത്തംബാരി മല്ലി
കൊത്തംബാരി ച്ചപ്പ് മല്ലിയില
ഉള്ളി ചെറിയ ഉള്ളി
ബെള്ളുള്ളി വെളുത്തുള്ളി
നീരുള്ളി സവാള
സജ്ജിക ഉപ്പുമാവ്
ഇട്ളി ഇഡ്ഡലി
മോരുംബെള്ളം മോരു
ബെള്ളം വെള്ളം
കൂട്ടുകറി ഒരു കറി
ബപ്പങ്ങായി പപ്പായ
എർച്ചിക്കറി ഇറച്ചിക്കറി
കൂട്ടാൻ കറി
ഏടുക്ക് എവിടേയ്ക്ക്
ഇപ്യ ഇവർ
അപ്യ അവർ
ഓടുത്തു എവിടെ
പാഞ്ഞറു ഓടിക്കോ
പായണ്ട ഓടണ്ട
ഓന്റെ അവന്റെ
ഓട അവളുടെ
ഏറോ എടോ
ബേഗം വേഗം
ബേംബ്ബാ വേഗം വാ
ഐറ്റിങ്ങോ അവർ
ഇറ്റിങ്ങോ ഇവർ
പിരാന്ത് ഭ്രാന്തു
ബലിച്ചില് വേദന
തല ബലിച്ചില് തല വേദന
കാൽ ബലിച്ചില് കാൽ വേദന
ഒക്ക കൂടെ
പിക്കാസ് പിക്ക് ആക്സ്
കൈക്കോട്ട് സ്പേഡ്
ബെയ് ക്ക ഊൺ
ഏ മ്മേ ഏ അമ്മേ
ഏ ച്ചാ അച്ഛാ
ഏടുന്നു എവിടുന്ന്
ബന്നിനി വന്നു
മര്യുമോൻ മരുമോൻ
പാങ്ങ് നല്ലത്
വാക്ക് മാനക മലയാളം
ചങായി കൂട്ടുകാരൻ
എന്ത്ണ്ട് എന്തുണ്ട്
എന്ത്ണ്ട്രോ എന്തുണ്ടെടെ-Hi What else dude?
ബിസ്യം കാര്യം-talk
മങലം കല്യാണം-Wedding
കയ്ച്ചാ കഴിച്ചൊ?-Had food?
പാഞ്ഞിനി ഓടിപ്പോയി-ran
പാഞ്ഞ്നാ? ഓടിയോ-Has he/she run?
പോയിനി പോയി-went
പോയിനാ? പോയോ?-Has he/she gone?
പോട്ട്പ്പാ -പോകട്ടെ-don't mind,not consider
ബാ വരൂ-Come
ബന്നിനു വന്നു-Came
ബെരലോ വരാമോ-Heyy come?
Koratta പറങ്കിയണ്ടി-cashew nut
ബീഡ മുറുക്കാൻ
തുമ്മാൻ മുറുക്കാൻ
ഷോടതി ലോട്ടറി
കൈപ്പക്ക പാവക്ക
മത്തൻ മത്ത
ഇച്ചാൽ തൊട്ടിൽ
ദുപ്പട്ട തോർത്ത്
കാപ്പ് കാൽത്തള
മയ മഴ
കോയി കോഴി
അരപ്പട്ട ബെൽറ്റ്
കുണ്ട് കേങ്ങ് കാച്ചിൽ
ജീരം ജീരകം
പറങ്കിൾ മുളക്
പള്ളം വള്ളം കെട്ടിക്കിടക്കുന്ന സ്ഥലം
ബെണ്ണീർ ചാരം
കായിമ്മ ലേലത്തിൽ അവസാനം
കൈക്ക്ലോറ് യജമാനൻ
ബാതില് വാതിൽ
ജന്നല് ജനൽ
കതവ് കതക്
കപ്പപ്പറങ്കിൾ ഒരു തരം മുളക്
കൽത്തപ്പം ഒരപ്പം
മുട്ടായി മിഠായി
അലുവ ഹൽവ
പാള തൊപ്പിപ്പാള
ബാവി കിണർ
കെനട് കിണർ
ബൈരം കൊട്ക്ക ഉച്ചത്തിൽ കരയുക
ഇപ്പു ഉപ്പു

കാസർഗോഡ് നാമ പദങ്ങൾ

|

വാക്ക് മാനക മലയാള വിവരണം
ചോയിച്ചി സ്ത്രി നാമം
പാറ്റ സ്ത്രീ നാമം
കൊറപ്പാളു സ്ത്രീ നാമം
ബെള്ളച്ചി സ്ത്രീ
കാരിച്ചി സ്തീ
ബെള്ളുങ്ങൻ പുരുഷൻ
കരിയൻ പുരുഷൻ
കോമൻ പുരുഷൻ
ചാത്തു പുരുഷൻ
ചപ്പെല സ്ത്രീ
ചുന്നുങ്ങൻ പുരുഷൻ
സാർദ ശാരദ
ചിണ്ടൻ പുരുഷൻ നാമം
സീത്തു സ്ത്രീ നാമം
കാറടുക്കം കാരടുക്ക(ഒരു സ്ഥല നാമം)
പരവനഡുക്കം (ഒരു സ്ഥല നാമം)
മുണ്ടോൾ (ഒരു സ്ഥല നാമം)
മുളിയാർ ഒരു സ്ഥല നാമം
കാകുക്ക ഒരു സ്ഥല നാമം
ബായാർ ഒരു സ്ഥല നാമം
പൈക്ക ഒരു സ്ഥല നാമം
ബാവിക്കര ഒരു സ്ഥല നാമം
ബദിയഡുക്ക ഒരു സ്ഥല നാമം
ബേഡഡുക്ക ഒരു സ്ഥല നാമം
ബെന്തഡുക്ക ഒരു സ്ഥല നാമം
ചായിത്തലം ഒരു സ്ഥല നാമം
പൂവഡുക്കം ഒരു സ്ഥല നാമം
എരിഞ്ചെരി ഒരു സ്ഥല നാമം
കോട്ടൂറ് ഒരു സ്ഥല നാമം
ബ്ബൊവിക്കാനം ഒരു സ്ഥല നാമം
ആദൂർ ഒരു സ്ഥല നാമം
ചെർക്കളം ഒരു സ്ഥല നാമം
ബ്ബേള ഒരു സ്ഥല നാമം
മാവിനകട്ടെ ഒരു സ്ഥല നാമം
തലപ്പാടി ഒരു സ്ഥല നാമം
പാടി ഒരു സ്ഥല നാമം
മവ്വാർ ഒരു സ്ഥല നാമം
ചട്ടഞ്ചാൽ ഒരു സ്ഥല നാമം
ബേഡകം ഒരു സ്ഥല നാമം
ബളാൽ ഒരു സ്ഥല നാമം
കുംബ്ല ഒരു സ്ഥല നാമം
കൊട്ടങ്കൈ ഒരു സ്ഥല നാമം
ആട്ക്ക് അവിടേക്ക്
അയ്ന അതിനെ
അമ്പര്പ്പ് ധ്രൃതി
അവ്ത്ത് അകത്ത്
ആരി ആര്
ആട അവിടെ
ആക്കുന്നത് ചെയ്യുന്നത്
ആക്കല്ലേ ചെയ്യല്ലേ, പരിഹസിക്കരുത്.
ആങ്കാരം അഹങ്കാരം >
ബപ്പങ്ങായി പപ്പായ
ബനീങ വഴുതിനങ
ബണ്ണാൻ ചിലന്തി
ബാദല് വവ്വാല്
ബിസ്യം = സംസാരം
ബെര്ന്നത് വരുന്നത്
ബെറ് വിറക്
ബെയർപ്പ് വിയർപ്പ്
ബെർപ്പ് വെറുപ്പ്
ബെൻത്തു മടുത്തു
ബന്ന്നോ വന്നിരുന്നോ
ബെയ്ച്ചു കഴിച്ചു (ഭക്ഷണം കഴിച്ചു എന്നു)
ബോളൻ മന്ദബുദ്ധി
ബെക്ടൻ മന്ദബുദ്ധി
ബന്നോട്ട് വന്നുകൊള്ളട്ടെ
ബെർതെ വെറുതെ
ബന്നോ വന്നോ, വന്നുകൊള്ളു
ബയ്തു വൈകി

ബേണ്ട് || അധികം

ബീക്ക് അടി
ബേജാറ് സങ്കടം
ബെള്പ്പ്ന് അതി രാവിലെ
ബീയും വീഴും
ബെയില് വെയില്
ബേം വേഗം
ബേജാറ് വിഷമം
എരുത് കാള
എന്നിന്റെ എന്താണ്
എന്ക്ക് എനിക്ക്
ഏടെ എവിടെ
ഏട്ക്ക് എവിടേക്ക്
ഒലക്കെ ഉലക്ക
ഓള് ഭാര്യ, അവൾ
ഓൻ ഭർത്താവ്, അവൻ
ഒൽച്ചെ, പാറാട്ടം ഉഷാറ്
ഒള്ളെ നീര്ക്കോലി
ഓറ് അവര്(അദ്ദേഹം),അയാള്
ഒര്പ്പിടി കുറച്ച്
കയ്യ വയ്യ
കൊൺക്കേട് കഴിവുകേട്
കണ്ടോർക്ക് കണ്ടവർക്ക്
കൊള്ളി കപ്പ, വിറക്
കേങ്ങ് കിഴങ്ങ്
കേക്ക് കിഴക്ക്
കട്ച്ചക്കല്ല്. അരകല്ല്
കലമ്പ് വഴക്കു
കണ്ടം വയല്, കഷ്ണം
കണ്ടിന് കണ്ടിരുന്നു
കണ്ടിനാ കണ്ടുവോ
കട്ച്ചി കിടാവ്
തള തളപ്പ്
തച്ചു അടിച്ചു
തടുപ്പെ മുറം
തണ്ണി വെള്ളം
തൂയി മറിഞ്ഞു
തുള്ളുക ചാടുക
തൊണ്ടൻ കിഴവൻ
തൊണ്ടി കിഴവി
പൊഞ്ഞാറ് സങ്കടം
പട്ഞ്ഞു = തകർന്നു
പോണ്ട പോവേണ്ട
പോയ്റ്റ്‌ പോയിട്ട്
പച്ചാളം കുടിവെള്ളം (പച്ചവെള്ളം)
പിത്ത്ന ഏഷണി
പള്ള വയറിന്റെ വശം, ഇടുപ്പ്
പള്ളക്ക് അരികിൽ
പാള കവുങിൻ പോള
പാങ്ങ് നല്ലത്, സൌന്ദര്യം
പാനി, കടയം കുടം
പാഞ്ഞു ഓടി
പീട്യ കട
പൂള് കഷണം
പേറ് പ്രസവം
പൊട്ട് ചീത്ത
മങ്ങലം കല്യാണം
മൂട് മുഖം, പാത്രത്തിന്റെ അടപ്പ്
മോന്തി സന്ധ്യ (മൂവന്തി)
മേട്ടം കിഴുക്ക്
നേങ്കൽ കലപ്പ, നുകം
നൊമ്പലം വേദന
നുള്ളുക പിച്ചുക
ചട്ട്വം ചട്ടുകം
ചങ്ങായി സുഹൃത്ത്
ചാടുക കളയുക
ചിമ്മിണിക്കൂട് മണ്ണെണ്ണ വിളക്ക്
ചിമ്മിണെണ്ണ മണ്ണെണ്ണ
ചെൽത്ത് പഴഞ്ചൊല്ല്
സൂള വേശ്യ
ദൂറ് ഏഷണി
ജാഗെ സ്ഥലം
ജാതി തേക്ക്
ലൊട്ട കള്ളം
ഈട്ക്ക് ഇവിടേക്ക്
ഹെട്ങ്ങേരു ബുദിമുട്ട്
ഉഒട ഇവിടെ
സുദ്ദി വിവരം
മേങ്ങുക വാങ്ങുക
മൌ മഴു
മെയ്ത്തിരി മെഴുക് തിരി
മൂരുക = കൊയ്യുക
സുയിപ്പ് പരിഹാസം
പയ്ച്ചു വിശന്നു
പൈക്ക്ന്ന് വിശക്കുന്നൂ
തേച്ചും മൊത്തം
കയ്യാല മതിൽ
കൊണം ഗുണം
കാതുക വഴക്കിടുക
കാതീറ്റ് വഴക്കിട്ടിട്ട്
കയില് തവ
കരു‍പ്പക്കാരിത്തി ഗര്ഭിണി
കാറുക ഛര്ദ്ദിക്കുക
കാലി ആടു മേട്
കാലത്തെ അതിരാവിലെ (പുലർച്ച)
കിടാവ് ചെറിയ കുട്ടി
കീഞ്ഞു ഇറങ്ങി
കീയ്യുക ഇറങ്ങുക
കുച്ചില് അടുക്കള
കുഞ്ഞി കുട്ടി
കുള്ത്ത പഴങ്കഞ്ഞി
കൂറ പാറ്റ
കെണിയുക കുടുങ്ങുക
കൈക്കോട്ട് മൺവെട്ടി
കോയക്ക കോവക്ക
കൊത്തമ്പാരി മല്ലി
കൊത്തുക വെട്ടുക
കൊറട്ടെ കശുവണ്ടി
കൊട്ടില് പൂമുഖം
കോസ്സ്കണ്ണ് കോങ്കണ്ണ്
കൊസ്രാക്കൊള്ളീ കുരുത്തക്കേട്
കോരിക്കുടി സ്പൂൺ


കുറിപ്പുകൾ

തിരുത്തുക
  1. സംസ്കൃതപദങ്ങൾക്ക് ഇത് ബാധകമല്ല.
"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_മലയാളം&oldid=3989534" എന്ന താളിൽനിന്ന് ശേഖരിച്ചത്