ഭാരതത്തിലെ ആധ്യാത്മിക-വേദജ്ഞാനരംഗത്തെ പ്രധാനവ്യക്തിത്വങ്ങളിലൊരാളായിരുന്നു കാശികാനന്ദഗിരി മഹാരാജ്.(ജ: 1924- മ: ഒക്ടോ: 24 -2014)ൽ മഹാമണ്ഡലേശ്വർ എന്ന സ്ഥാനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.കേരളത്തിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളുമാണ് കാശികാനന്ദ ഗിരി.

ആദ്യകാലം

തിരുത്തുക

പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ പുന്നശ്ശേരി പൊതുവാട്ടിൽ കരുണാകരനും ലക്ഷ്മിക്കുട്ടിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. നാരായണൻ എന്നായിരുന്നു കാശികാനന്ദഗിരിയുടെ പൂർവാശ്രമത്തിലെ പേര്.പതിന്നാലാം വയസ്സിൽ വീടുപേക്ഷിച്ച നാരായണൻ കാശിയിലെത്തി ദക്ഷിണാമൂർത്തിമഠത്തിലെ നരസിംഹഗിരി മഹാരാജിൽനിന്ന് ദീക്ഷ സ്വീകരിച്ചു.[1]

ന്യായശാസ്ത്രം ഉൾപ്പെടെ 24 പുസ്തകങ്ങൾ കാശികാനന്ദഗിരി രചിച്ചിട്ടുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-27. Retrieved 2014-10-25.