കാവി വിപ്ലവം
കാവി വിപ്ലവം Saffron Revolution എന്നത് 2007 ആഗസ്ത്, സെപ്റ്റംബർ, ഒക്ടോബർ കാലത്ത് മ്യാന്മറിൽ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിഷേധസമരങ്ങളേയും പ്രകടനങ്ങളെയും പൊതുവിൽ വിളിക്കുന്ന പേരാണ്. എണ്ണയുടെ വിപണത്തിൽ മ്യാന്മറിൽ അന്നവിടെ ഭരിച്ചിരുന്ന പട്ടാളഭരണകൂടം സബ്സിഡി എടുത്തുകളയുവാൻ ശ്രമിച്ചപ്പോൾ ആണ് ഈ പ്രതിഷേധസമരങ്ങൾ അരങ്ങേറിയത്. ദേശീയ സർക്കാർ ഉടമസ്ഥസ്തയിലായിരുന്നു മ്യാന്മറിലെ എണ്ണവിപണനശൃംഖല. സബ്സിഡി സർക്കാർ എടുത്തുകളഞ്ഞതോടെ മ്യാന്മറിലെ എണ്ണവില 66% മതൽ 100% വരെ വർദ്ധിച്ചു. ഒരാഴ്ചകൊണ്ട് അവിടത്തെ ബസുകളിൽ ഉപയോഗിച്ചുവന്ന മർദ്ദിതപ്രകൃതിവാതകത്തിന്റെ വില 500% ആണു വർദ്ധിച്ചത്.[1][2]
മ്യാന്മറിലെ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെട്ട രാഷ്ട്രീയ ആക്റ്റിവിസ്റ്റുകളും ബുദ്ധമതസന്യാസികളും ഈ പ്രതിഷേധപ്രകടനങ്നഗ്ലിൽ പങ്കെടുത്തു. ഇത് ഒരു അഹിംസാപരമായ സമരമായാണു തുടങ്ങിയത്. ചിലസമയം ഈ സമരം സിവിൽ റെസിസ്റ്റൻസ് എന്നുമരിയപ്പെട്ടു.[3]
പ്രതിഷേധപ്രകടനങ്ങളിൽ പങ്കെടുത്ത ജനങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. 2007 സെപ്റ്റംബറിൽ തുടങ്ങിയ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിനു ബുദ്ധഭിക്ഷുക്കൾ പങ്കെടുത്തു. ആ മാസം തന്നെ സർക്കാർ മാറി. അതുവരെ പ്രകടനം തുടർന്നു.[4] ചില വാർത്താറിപ്പോർട്ടുകളിൽ ഈ പ്രതിഷേധങ്ങളെ കാവി വിപ്ലവം Saffron Revolution, or ရွှေဝါရောင်တော်လှန်ရေးရွှေဝါရောင်တော်လှန်ရေး ([sw̥èi wà jàʊɴ tɔ̀ l̥àɴ jéi])എന്നാണു വിശേഷിപ്പിച്ചത്.[5][6]
താഴെപ്പറയുന്ന ചില പ്രധാനപ്പെട്ട ആളുകൾ ഈ കാര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പറയുന്നു:
- മ്യാന്മാർ സൈന്യത്തിലെ കമാന്റർ ഇൻ ചീഫ് ആയ ജനറൽ താൻ ഷ്വെ.
- ബർമ്മയുടെ പ്രതിപക്ഷ നേതാവും 1991ലെ നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി.
- ഈ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ജപ്പാനീസ് ഫൊട്ടോ ജേർണലിസ്റ്റ് ആയ കെൻജി നഗായ്.
- ബർമ്മീസ് ഹസ്യകാരനും പ്രക്ഷോഭകാരിയും ആയ സർഗ്ഗനാർ.
- പ്രതിപക്ഷത്തുള്ള ബുദ്ധമത പുരോഹിതൻ ആയ യു ഗംഭീര.
ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ മരണത്തിന്റെ ഏകദേശകണക്കേയുള്ളു. പ്രക്ഷോഭത്തിനെതിരായി സർക്കാർ നടപടികളിൽ 13 മുതൽ 31 വരെ ആളുകൾ മരണമടഞ്ഞു എന്നു കണക്കാക്കുന്നു. അനേകായിരം പേർ അറസ്റ്റു ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയുമുണ്ടായി. അവരിൽ മികവരും പുറത്തുവന്നു. ഏതാനും പേർ ഇപ്പോഴും ജയിലിലാണ്.
2011ൽ തന്റെ 78ആം വയസിൽ വിരമിക്കുന്നതുവരെ ജനറൽ താൻ ഷ്വേ അധികാരത്തിലുണ്ടായിരുന്നു.
ഈ പേരിന്റെ ഉത്ഭവം
തിരുത്തുകകാവി വിപ്ലവം എന്ന പേര് ഈ പ്രക്ഷോഭത്തിനു വരാൻ കാരണമായത്, ബുദ്ധമതപുരോഹിതർ ഉപയോഗിക്കുന്ന കാവി വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ടാണ്. മ്യാന്മാറിന്റെ സൈനിക ഭരണകൂടത്തിനെതിരായ പ്രക്ഷോഭം നയിച്ചത് കാവിവസ്ത്രം ധരിച്ച ബുദ്ധമത സന്യാസിമാരായിരുന്നു.[7] പക്ഷെ, ഈ നാമം ഈ കാരണം കൊണ്ട് ഈ പ്രക്ഷോഭത്തിനു നൽകുന്നതിൽ ചെറിയ വൈരുദ്ധ്യം ഇല്ല്ലാതില്ല. ഇതു തെറ്റിദ്ധരിപ്പിക്കുന്നതാണ്, കാരണം, ഭൂരിപക്ഷം മ്യാന്മറീസ് ബുദ്ധപുരോഹിതരും മെറൂൺ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞുവരുന്നത്. കാവി സ്വർണ്ണ മഞ്ഞനിറമാണല്ലൊ? എന്നാൽ, ഇതേരീതിയിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളെ വിവിധ പേരിട്ടു വിളിച്ചുവന്നിട്ടുമുണ്ട്. ഉദാഹരണം: റോസ് വിപ്ലവം, മുല്ലപ്പൂ വിപ്ലവം എന്നിങ്ങനെ. നിരന്ത്രവും സമാധാനപരവുമായ രാഷ്ട്രീയമാറ്റമാണ് ഈ നിറങ്ങൾകൊണ്ട് സൂചിപ്പിക്കുന്നത്.[8]
സമയരേഖ
തിരുത്തുകആമുഖം
തിരുത്തുക2007ലെ പ്രക്ഷോഭത്തിനു മുമ്പ് മ്യാന്മറിലെ സമ്പദ് വ്യവസ്ഥയുടെ തകർച്ച അവിടത്തെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. സാമ്പത്തികവളർച്ച കൂപ്പുകുത്തി. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം, മ്യാന്മാർ ലോകത്തെ ഏറ്റവും ദരിദ്രരായ 20 രാജ്യങ്ങളിലൊന്നായി.[9] സൈനിക ജുണ്ടയുടെ ഭരണത്തിൻകീഴിൽ, സൈന്യത്തിനായി റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും സൈനികാവശ്യങ്ങൾക്കാണ് ചിലവഴിക്കപ്പെട്ടത്.[10] 2006നു അവസാനമായപ്പോഴേയ്ക്കും ബർമ്മയിലെ അടിസ്ഥാനാവശ്യങ്ങക്കുള്ള ചെലവ് വളരെക്കൂടുതലായി. അരി, മുട്ട, പാചകവാതകം എന്നിവയുടെ വില 30 മുതൽ 40% വരെയാണു വർദ്ധിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം മ്യാന്മറിലെ ഓരോ മൂന്നു കുട്ടികളിലൊന്ന് പോഷണദൗർലഭ്യം അനുഭവിക്കുന്നു. സർക്കാർ അന്ന് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ലോകത്തെ ഏതൊരു രാജ്യത്തെക്കാളും കുറഞ്ഞ മുതൽമുടക്കാണു നടത്തിയിരുന്നത്. മ്യാന്മാർ പൗരന്റെ ശരാശരി വരുമാനം ഒരു വർഷം 300 ഡോളർ മാത്രമായിരുന്നു. ഈ സമയം ബർമ്മയുടെ സൈനികഭരണകൂടവും അതുമായി ബന്ധപ്പെട്ടവരും സമുഹത്തിൽ തങ്ങളുടേതായ ആർഭാടജീവിതം നയിച്ചു. അവർക്ക് പ്രത്യെക അവകാശങ്ങൾ നൽകപ്പെട്ടു. ഒരു രാജ്യത്തിനകത്തുള്ള മറ്റൊരു രാജ്യമായാണ് ആ സംവിധാനം നിലനിന്നത്. രാജ്യത്തെ ബാധിച്ച സാമ്പത്തിക അസമത്വം അവരെ ബാധിച്ചില്ല. ബർമ്മയുടെ സൈന്യത്തിന്റെ അധിപനായിരുന്ന ജെനറൽ നെവിനും കൂട്ടാളികളും അതിസമ്പന്നരായിത്തീർന്നു. ജനറൽ നെവിന്റെ മകളുടെ വിവാഹം തന്നെ ഈ സപന്നതയ്ക്ക് വലിയ ഒരു ഉദാഹരണമാാണ്. അവർ വിവാഹസമയത്ത് ഇട്ടിരുന്ന രത്നഖചിതമായ ആഭരണങ്ങൾക്ക് കോടിക്കണക്കിനു ഡോളർ വിലമതിക്കുന്നതായിരുന്നു.[11][12]
2007 ഫെബ്രുവരി 22നു ആ രാജ്യത്തെ ഉപഭൊക്തൃസാധനങ്ങളുടെ ഉയർന്ന വിലനിരക്കിനെതിരായി ഒരു ചെറിയ കൂട്ടം ആളുകൾ പ്രതിഷേധിക്കുന്നതു ബിബിസിയുടെ റിപ്പോർട്ട് ചെയ്തു. ഈ പ്രതിഷെധം ചെറുതും ഭരിച്ചിരുന്ന സൈന്യത്തെ നേരിട്ടു എതിർക്കാത്തതുമായിരുന്നിട്റ്റുകൂടി ആ പ്രക്ഷോഭം നടത്തിയ 9 പേരെ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു ജയിലിലടച്ചു. കഴിഞ്ഞ ഒരു പത്തുവർഷത്തിനിടയ്ക്ക് റംഗൂണിലുണ്ടായ ഒരേയൊരു പ്രതിഷേധപ്രകടനമായിരുന്നു. ജെഫ് കിങ്സ്റ്റൺ തന്റെ "ബർമ്മയുടെ നൈരാശ്യം" എന്ന ലേഖനത്തിൽ എഴുതിയതനുസരിച്ച്: നൈരാശ്യവും ഭയവും ഒരു നല്ല ജീവിതം അഭിലഷിച്ച ഒരു ജനതയെ സ്തബ്ധരാക്കിയതിനാൽ നല്ല ഒരു ഭരണകൂടത്തിനായി ആവശ്യത്തിനു നിഷ്ഫലമായി കാംക്ഷിച്ചു." 2007ൽ ഇതുപോലുള്ള പ്രക്ഷോഭം തുടങ്ങാൻ എത്രമാത്രം ബർമ്മീസ് ജനത ഭയചകിതരായിരുന്നു എന്നാണ്. കിങ്സ്റ്റൺ ഇതുമാത്രമല്ല പറയുന്നത്. 1988ൽ പ്രക്ഷോഭം നടത്തിയ ജനങ്ങളെ ഭരണകൂടം അതിക്രൂരമായാണു നേരിട്ടത്. അവരുടെ പ്രക്ഷോഭത്തെ തകർത്ത് കുറഞ്ഞത് 3000 പ്രക്ഷോഭകാരികളെ കൊന്നുകളയുകയും ആയിരക്കണക്കിനുപേർ ജയിലഴികൾക്കകത്തയി പീഡനങ്ങളും പൊതു ഇടങ്ങളിൽ തീവച്ചുകൊല്ലുന്ന തരത്തിലുള്ള ശിക്ഷകളും നേരിട്ടു. ഇവയെല്ലാം ആ ജനതയുടെ പൊതുബോധത്തിൽ നിലനിൽക്കുന്നുണ്ട്.[13]
2007 എപ്രിൽ മാസം
തിരുത്തുക2007 ഏപ്രിൽ 22 ഞായറാഴ്ച തലസ്ഥാനമായ യാങ്കൂൺ സബർബനിൽ നടന്ന ആദ്യവും വളരെ അപൂർവ്വവുമായ പ്രക്ഷോഭത്തിലേർപ്പെട്ട ആളുകളെ സൈന്യം അറസ്റ്റു ചെയ്തു. യാങ്കോണിലെ ടൗൺഷിപ്പായ തിൻഗാൻഗ്യുണിൽ അന്ന് ഞായറാഴ്ച രാവിലെ ഏതാണ്ട് 10 പേർ അടങ്ങുന്ന പ്രക്ഷോഭകാരികൾ വിലനിലവാരം താഴ്ത്തണമെന്നും ആരോഗ്യ-വിദ്യാഭ്യാസ- സേവനമെഖലകൾ മെച്ചപ്പെടുത്തണമെന്നുമായിരുന്നു അവരുടെ ആവശ്യം. 70 മിനുട്ടിനകം പ്രതിഷേധം അവസാനിച്ചു. എന്നാൽ, വേഷം മാറിനിന്ന പൊലീസ് അവരിൽ 8 പേരെ പിടിച്ചുകൊണ്ടുപോയി. ഈ സമയം 100 പേർ കാഴ്ചക്കാരായുണ്ടായിരുന്നു. പ്രതിഷേധക്കാർ സാധനവില താഴട്ടെ തുടങ്ങിയ കാര്യങ്ങളാണു പ്ലക്കാഡിൽ എഴുതിയിരുന്നത്. അറസ്റ്റു ചെയ്ത പ്രക്ഷോഭകാരികളിൽ ചിലർ ഇതിനുമുമ്പ് 2007 ഫെബ്രുവരി 22നു യാങ്കോണിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവർ തന്നെയായിരുന്നു. ജുണ്ടയുടെ ഭരണത്തിനുള്ള നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യാതെ അവരുടെ സാമ്പത്തിക ആസൂത്രണമില്ലായ്മയെ എതിർക്കുകയാണന്നവർ ചെയ്തത്. ഇനി ഇതുപോലെ പ്രതിഷേധം നടത്താനൊരുങ്ങുമ്പോൾ പൊലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വ്യവസ്ഥയിലാണവരെ മോചിപ്പിക്കാൻ അനുവദിച്ചത്.[14]
24 September 2007
തിരുത്തുക25 September 2007
തിരുത്തുകപ്രചരണങ്ങൾ
തിരുത്തുകഇതും കാണൂ
തിരുത്തുക- 8888 Uprising – the national uprising demanding democracy that took place on 8 August 1988 in Burma
- Theravada – the predominant Buddhist school in Myanmar
- Buddhism in Burma
- Internal conflict in Burma – the long conflict between the Burmese government and anti-government rebels and supporters since 1948, currently the longest ongoing conflict in the world (as of 2007)
- Kenji Nagai – the Japanese journalist who was killed by a Burmese soldier while filming the protest.
- Tunisia Effect outside Middle East and North Africa#Burma/Myanmar – attempts to copy the methods of the 2011 Egyptian revolution
- Burma VJ – a documentary made up of footage taken from the Saffron Revolution.
അവലംബം
തിരുത്തുക- ↑ "Human Rights Concern". Archived from the original on 17 February 2009. Retrieved 7 April 2009.
- ↑ "BBC NEWS | World | Asia-Pacific | Burma leaders double fuel prices". news.bbc.co.uk. Retrieved 16 May 2015.
- ↑ Christina Fink, "The Moment of the Monks: Burma, 2007", in Adam Roberts and Timothy Garton Ash (eds.), Civil Resistance and Power Politics: The Experience of Non-violent Action from Gandhi to the Present, Oxford University Press, 2009. ISBN 978-0-19-955201-6, pp. 354–370. [1]
- ↑ UN envoy warns of Myanmar crisis Archived 28 February 2008 at the Wayback Machine.
- ↑ Booth, Jenny (24 September 2007). "Military junta threatens monks in Burma". The Times. London. Archived from the original on 25 May 2010. Retrieved 22 April 2010.
- ↑ "100,000 Protestors Flood Streets of Rangoon in "Saffron Revolution"". Retrieved 10 April 2009.
- ↑ Lloyd Parry, Richard (24 September 2007). "Nuns join monks in Burma's Saffron Revolution". The Times. London. Archived from the original on 2011-10-10. Retrieved 10 April 2009.
Which meant that to the public the Monks and their religion played an important role throughout the protest. Along with the monks were nuns, students and activists who were protesting during the revolution.
- ↑ Mother Jones: Has Washington Found its Iranian Chalabi? 6 October 2006
- ↑ Michael Casey, Monks Put Myanmar Junta in Tight Spot, Associated Press, 21 September 2007.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ The hardship that sparked Burma's unrest BBC, 2 October 2007 Archived 21 October 2007 at the Wayback Machine.
- ↑ The hardship that sparked Burma's unrest BBC News 2 October 2007
- ↑ Burma leader's lavish lifestyle aired BBC, 2 November 2006
- ↑ (Kingston, J.(2007).Burma's Despair. Critical Asian Studies,40,5–6. Retrieved 18 March 2009, from Academic Search Premier database.
- ↑ "Eight demonstrators detained for rare protest in military-ruled Myanmar". International Herald Tribune. 22 April 2007.
{{cite news}}
:|access-date=
requires|url=
(help)|accessdate=
ഉപയോഗിക്കാൻ|url=
ഉണ്ടായിരിക്കണം (സഹായം)