1942 ൽ കുന്നംകുളത്തെ ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ കാവടി ഘോഷയാത്രയെ ചൊല്ലിയുണ്ടായ സംഘർഷമാണ് കുന്നംകുളത്തെ കാവടി കേസ്. 1942 ജനുവരി 8 ന് മാക്കാലിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ കാവടി കുന്നംകുളം പുത്തൻപള്ളിക്കു സമീപം തടയുകയും പൂജാരിയെ ദേഹോപദ്രവം ഏല്പിക്കുകയും കാവടി തകർക്കുകയും ചെയ്തു. പിന്നീട് 1942 ഫെബ്രുവരി 7 ന് ഒരു കാവടി ഘോഷയാത്ര നടത്താൻ തീരുമാനിച്ചു എന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് ഘോഷയാത്ര നിരോധിച്ചുകൊണ്ട് തലപ്പിള്ളി മജിസ്ട്രേട്ട് ഉത്തരവിറക്കി.[1] നിരോധനാജ്ഞ പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന് കൊച്ചി മഹാരാജാവ് ദിവാനായിരുന്ന ഡിക്സനെ കുന്നംകുളത്തേക്ക് അയച്ച് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നു. പൊതുനിരത്താകയാൽ ഘോഷയാത്ര അനുവദിക്കണം എന്ന് ദിവാൻ പ്രസ്താവിച്ചു. ഇതിനെ തുടർന്ന് നിരോധനാജ്ഞ പിൻവലിക്കുകയും മാർച്ച് 4 ന് പൊലീസ് സംരക്ഷണത്തിൽ ഒരു കാവടി ഘോഷയാത്ര നടത്തുവാൻ തീരുമാനിച്ചു. [2]എന്നാൽ ലഹളക്കാർ വലിയ അങ്ങാടിയുടെ തുടക്കത്തിൽ പശുക്കളെ ഘോഷയാത്രാമദ്ധ്യത്തിലേക്കു ഓടിക്കുകയും റോഡുകളിൽ തീകത്തിക്കുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു.[3] തുടർന്ന് ഘോഷയാത്ര നിർത്തിവെച്ചു. ഇതേസമയം ചിറളയം അങ്ങാടിയിൽ നിന്ന് വന്നിരുന്ന ഘോഷയാത്രയെയും ലഹളക്കാർ തടഞ്ഞു. കലാപ ഭീതിയെ തുടർന്ന് ഹിന്ദുക്കളുടെ പ്രമുഖനേതാക്കൾ തൃശ്ശൂരിൽ അഭയം പ്രാപിച്ചു [4] ഇതു കൊച്ചി രാജാവിനു നാണക്കേടായതായി തോന്നി. കാവടി സംഘർഷത്തിൽ ധാരാളം പേരെ അറസ്റ്റ് ചെയ്തു. മാർച്ച് 9 ന് രാജാവിന്റെ നേതൃത്വത്തിൽ വൻ പോലീസ് അകമ്പടിയോടെ കാവടി ഘോഷയാത്ര സംഘടിപ്പിച്ചു ഇതു രാജാവിന്റെ കാവടിയെന്ന പേരിൽ അറിയപ്പെടുന്നു. ഇതു സംഘർഷം സൃഷ്ടിക്കാതെ കുന്നംകുളം അങ്ങാടിയിലൂടെ കടന്നു പോയി.[5] തുടർന്ന് മാർച്ച് 28 ന് വീണ്ടും കാവടി ഘോഷയാത്ര സംഘടിപ്പിച്ചെങ്കിലും അത് കുന്നംകുളം അങ്ങാടിയിൽ വെച്ച് തടയപ്പെട്ടു.[6]

  1. മാത്യഭൂമി ദിനപത്രം dated 08/02/1942 kozhikode edition
  2. മാത്യഭൂമി ദിനപത്രം dated 03/03/1942 kozhikode edition
  3. മാത്യഭൂമി ദിനപത്രം dated 06/03/1942 kozhikode edition
  4. പാഞ്ചജന്യം ആഴ്ചപ്പതിപ്പ് dated 09/03/1942 thrissur edition
  5. മാത്യഭൂമി ദിനപത്രം dated 10/03/1942 kozhikode edition
  6. മാത്യഭൂമി ദിനപത്രം dated 04/04/1942 kozhikode edition
"https://ml.wikipedia.org/w/index.php?title=കാവടി_കേസ്&oldid=1543595" എന്ന താളിൽനിന്ന് ശേഖരിച്ചത്