കാളി (ഡോക്യുമെന്ററി)
ലീന മണിമേഖലൈ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് കാളി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ചിത്രത്തിന്റെ സ്ക്രീനിങ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, സമാധാന ലംഘനത്തിന് ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തി കാളി ഡോക്യുമെന്ററി നിർമാതാക്കൾക്കെതിരെ ഡൽഹി പൊലീസും ഉത്തർപ്രദേശ് പൊലീസും കേസെടുത്തു.[1]
കാളി | |
---|---|
സംവിധാനം | ലീന മണിമേഖലൈ |
നിർമ്മാണം | ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി |
രചന | ലീന മണിമേഖലൈ |
ഛായാഗ്രഹണം | ഫതിൻ ചൗധരി, റിഷഭ് കൽറ |
രാജ്യം | കാനഡ |
ഭാഷ | English |
വിവാദം
തിരുത്തുകകനേഡിയൻ മൾട്ടി കൾച്ചറലിസത്തിന്റെ ഭാഗമായി ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ആഗാ ഖാൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനിരിക്കേ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ പ്രതിഷേധം രൂപപ്പെട്ടു. ദേവി വേഷധാരിയായ ആൾ പുകവലിക്കുന്നതും എൽജിബിടിക്യുഐ പതാക പിടിച്ചിരിക്കുന്നതുമായുള്ള പോസ്റ്റർ വിവാദമായി. വിവാദ പോസ്റ്റർ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ച് ട്വിറ്റർ നീക്കം ചെയ്തു. ഐടി ചട്ടം അനുസരിച്ചു നൽകിയ ഉത്തരവുകൾ പാലിക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ അന്ത്യശാസനത്തിനെതിരെ ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിർദേശം അനുസരിക്കുകയായിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച അഗാ ഖാൻ മ്യൂസിയം അധികൃതർ, വിവാദമായ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്നു വ്യക്തമാക്കി. മ്യൂസിയത്തിന്റെ ‘അണ്ടർ ദ് ടെന്റ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ വേണ്ടിയാണു കാളി തയാറാക്കിയിരുന്നത്.[2]
ഭീഷണി, കോടതി
തിരുത്തുകലീന മണിമേഖലയുടെ തലവെട്ടുമെന്ന ഭീഷണയുമായി മതപ്രഭാഷകനായ രാജുദാസ് മകാന്ത് രംഗത്തെത്തി. അയോധ്യയിലെ ഹനുമാൻ ക്ഷേത്രത്തിൽ നടന്ന പ്രഭാഷണത്തിലായിരുന്നു വധഭീഷണി. ദൈവത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ പറഞ്ഞിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഡൽഹി പൊലീസും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.