ഒരു തോക്കിന്റെ ബാരലിന്റെ ഉൾവ്യാസത്തെ പറയുന്ന പേരാണ് കാലിബർ. ആ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ ബാഹ്യവ്യാസം എന്നു പറഞ്ഞാലും ശരിയാകും.[1]

From left: .50 BMG.300 Win Mag.308 Winchester, 7.62×39mm5.56×45mm NATO.22LR
A .45 ACP hollowpoint (Federal HST) with two .22 LR cartridges for comparison
Side view of a Sellier & Bellot .45-cal ACP cartridge with a metric ruler for scale

എന്നാൽ വലിയ തോക്കുകളിലോ യുദ്ധടാങ്കുകളിലെ പീരങ്കികളുടെയോ കാര്യമെടുക്കുമ്പോൾ കാര്യം മാറുന്നു. അവിടെ ബാരലിന്റെ ഉൾവ്യാസത്തെയല്ല മറിച്ച് ബാരലിന്റെ നീളത്തെ വ്യാസം കൊണ്ട് ഹരിച്ച് കിട്ടുന്ന മൂല്യത്തെയാണ് കാലിബർ എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു തോക്കിന്റെ കാലിബർ 140mmx50 എന്നു പറഞ്ഞാൽ ആ തോക്കിന്റെ ബാരലിന്റെ വ്യാസം 140മില്ലി മീറ്ററും നീളം 7000മില്ലി മീറ്ററും (140മി.മീx50) (അതായത് 7 മീറ്റർ)ആണെന്നാണ്.

ബാരലിന്റെ വ്യാസവും നീളവും തമ്മിലുള്ള ബന്ധം.

അവലംബം തിരുത്തുക

  1. "Calibre ബ്രിട്ടാനിക്കയിലെ വിവരണം". Britannica. Retrieved 16 സെപ്റ്റംബർ 2015.
"https://ml.wikipedia.org/w/index.php?title=കാലിബർ&oldid=3394345" എന്ന താളിൽനിന്ന് ശേഖരിച്ചത്