കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം
എയർ കണ്ടീഷണറുകളുടെ കാര്യക്ഷമത പ്രസ്ഥാവിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം അഥവാ സീസണൽ എനർജ്ജി എഫ്ഫിഷ്യൻസി റേഷ്യോ(ഇംഗ്ലീഷ്: Seasonal energy efficiency ratio,സംക്ഷിപ്തരൂപം:SEER).
ഒരു എയർകണ്ടീഷനറിന്റെ ശീതീകരണ കാലയളവിലെ ശീതികരണ ഉത്പാദനത്തിനെ, അതേ കലയളവിൽ തന്നെ ശീതീകരണത്തിനുപയോഗപ്പെടുത്തിയ ഊർജ്ജം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ആ എയർ കണ്ടീഷണറിന്റെ കാലിക ഊർജ്ജ കാര്യക്ഷമതാ അനുപാതം. SEER നിരക്ക് കൂടുതലാണെങ്കിൽ എയർ കണ്ടീഷണറിന്റെ കാര്യക്ഷമതയും കൂടുതലായിരിക്കും.