കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജി
കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന എന്‍ജിനീയറിംഗ് കോളേജ്
കോഴിക്കോട് സർവ്വകലാശാല നടത്തുന്ന ഒരു സർക്കാർ നിയന്ത്രിത എൻജിനീയറിങ് കോളേജാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ക്യുഐഇഎടി). കോഴിക്കോട്ടെ തേഞ്ഞിപ്പാലത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. എൻജിനീയറിങ് ആൻഡ് ടെക്നോളജി മേഖലയിൽ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് 2001 ലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ക്യാമ്പസിന് 10 ഹെ (25 ഏക്കർ) വിസ്തീർണ്ണമുണ്ട്. ഹോസ്റ്റലുകൾ, കാന്റീൻ, കളിസ്ഥലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കാമ്പസിൽ ലഭ്യമാണ്.
Calicut University Institute of Engineering and Technology | |
---|---|
സ്ഥാപിച്ചത് | 2001 |
സ്ഥാനം | Thenhippalam, Kerala, India |
വെബ്സൈറ്റ് | www |
അക്കാദമിക്സ്
തിരുത്തുകഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, പ്രിൻറിംഗ് ടെക്നോളജി എന്നിവയിൽ ബിരുദ പ്രോഗ്രാമുകൾ ലഭ്യമാണ്.