കാറ്റി ലൂയിസ ആർഡിൽ
ഒരു ഓസ്‌ട്രേലിയൻ മെഡിക്കൽ ഡോക്ടറായിരുന്നു കാറ്റി ലൂയിസ ആർഡിൽ, OBE (3 ഓഗസ്റ്റ് 1886 - 3 ജനുവരി 1955). ന്യൂ സൗത്ത് വെയിൽസിൽ പ്രാദേശിക ശസ്ത്രക്രിയാ വിദഗ്ധയായി നിയമിക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ. ഒരു വർഷത്തിനുശേഷം 1915-ൽ ഈജിപ്തിലെ ബ്രിട്ടീഷ് പര്യവേഷണ സേനയിൽ ചേർന്ന ആദ്യത്തെ വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു.[1]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകഓസ്ട്രേലിയൻ രാഷ്ട്രീയക്കാരനായിരുന്ന ജോർജ്ജ് എഡ്വേർഡ് ആർഡിലിന്റെയും നീ വെയിൽസിലെ ലൂയിസയുടെയും മകളായി [2] സിഡ്‌നിയുടെ ഒരു പ്രാന്തപ്രദേശമായ ചിപ്പെൻഡേലിൽ ജനിച്ചു. വെല്ലസ്‌ലി കോളേജിൽ പഠിച്ചു.[3] ആർഡിൽ 1913 ഏപ്രിൽ 9-ന് സിഡ്‌നി സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി.
1913-ൽ, പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം ആർഡിൽ സൗത്ത് സിഡ്നി വനിതാ ആശുപത്രിയിൽ ഓണററി അനസ്‌തറ്റിസ്റ്റും ഔട്ട് പേഷ്യന്റ്സ് മെഡിക്കൽ ഓഫീസറായും സേവനമനുഷ്ഠിച്ചു.[2] ആ വർഷം സെന്റ് ജോൺ ആംബുലൻസ് അസോസിയേഷന്റെ പരിശീലന വിഭാഗത്തിൽ പ്രഥമശുശ്രൂഷ, ഹോം നഴ്‌സിംഗ് ക്ലാസുകളുടെ ലക്ചറർ. എക്സാമിനർ എന്നീ ജോലികളിലേർപ്പെട്ടു. ഒരു വർഷത്തിനുശേഷം സെന്റ് ജോൺ ആംബുലൻസ് ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്‌സിലെ നഴ്‌സിംഗ് ഡിവിഷനിൽ ചേർന്നു.[1]
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക1929-ൽ കാറ്റി ലൂയിസ ആർഡിൽ സെന്റ് ജോൺ ആംബുലൻസ് അസോസിയേഷന്റെ ആജീവനാന്ത അംഗമായി നിയമിക്കപ്പെട്ടു. 1938-ൽ ഓർഡർ ഓഫ് സെന്റ് ജോണിൽ അംഗമായി. 1943-ൽ ഓഫീസർ ഓഫ് ദി ഓർഡറായും, 1947-ൽ കമാൻഡർ ഓഫ് ദി ഓർഡറായും സ്ഥാനക്കയറ്റം ലഭിച്ചു. 1952-ൽ ജെറുസലേമിലെ സെന്റ് ജോണിന്റെ ക്രമത്തിൽ "ഡേം ഓഫ് ഗ്രേസ്" ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1938-ൽ ഓർഡറിൽ അഡ്മിഷൻ ലഭിച്ച തീയതി മുതൽ സഹോദരിയായി സേവനമനുഷ്ഠിച്ചു.[2]1941-ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയറിന്റെ ഓഫീസറായി.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 Stirton, Betty. "Dr Katie Ardill-Brice (nee Ardill) OBe DStJ". stjohnambulancensw. Retrieved 27 October 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 Savery, Neil. "Public Place Names (Macgregor) Determination 2007 (No 2)" (PDF). ACT Parliamentary Counsel. Retrieved 29 October 2014.
- ↑ Radi, Heather (1993). "Ardill, Katie Louisa (1886–1955)". Australian Dictionary of Biography. Vol. 7. Melbourne University Press. ISSN 1833-7538. Retrieved 24 October 2014 – via National Centre of Biography, Australian National University.
- ↑ "ARDILL-BRICE, Katie". It's an Honour. Archived from the original on 2014-10-30. Retrieved 30 October 2014.