കാറ്റില്യ ലബിയേറ്റ
ചെടിയുടെ ഇനം
ക്രിംസൺ കാറ്റില്യ, റൂബി-ലിപ്പെഡ് കാറ്റില്യ എന്നീ പേരുകളിലറിയപ്പെടുന്ന കാറ്റില്യ ലബിയേറ്റ 1818-ൽ ബ്രസീലിൽ നിന്നും കണ്ടെത്തിയ കാറ്റില്യയുടെ ഒരു സ്പീഷീസ് ആണ്. ബ്രസീലിലെ വടക്കുകിഴക്കൻ ഭാഗത്തുള്ള പെർണാംബുക്കോ, അലഗോസ് എന്നീ സംസ്ഥാനങ്ങളിൽ ഈ സസ്യം വളരുന്നു. അവ ഉത്ഭവിക്കുന്ന മേഖലയനുസരിച്ച് വ്യത്യസ്ത വലിപ്പത്തിൽ വളരുന്നു. പെർണാംബുക്കോയിൽ വളരുന്നവ വളരെ ചെറുതാണ് എന്നാൽ ചെറിയ നിറമുള്ള പുഷ്പങ്ങളാണുള്ളത്, അവയിൽ ഭൂരിഭാഗവും ലൈലാക് നിറമുള്ളവയാണ്. പുഷ്പത്തിന്റെ ഉൾഭാഗം ഇരുണ്ട ലൈലാക് നിറമാണ്.
കാറ്റില്യ ലബിയേറ്റ | |
---|---|
Cattleya labiata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: |
കാറ്റില്യ ലബിയേറ്റയുടെ ഡിപ്ലോയ്ഡ് ക്രോമോസോമുകളുടെ എണ്ണം 2n = 40, 41, 46 എന്നിവയാണ്. സി ലബിയേറ്റയുടെ ഹാപ്ലോയിഡ് ക്രോമസോം നമ്പർ n = 21, 21 എന്നിങ്ങനെ വിവിധതരത്തിൽ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ page 251 of L. P. Felix and M. Guerra: "Variation in chromosome number and the basic number of subfamily Epidendroideae (Orchidaceae)" Botanical Journal of the Linnean Society 163(2010)234—278. The Linnean Society of London. Downloaded October 2010 from http://onlinelibrary.wiley.com/doi/10.1111/j.1095-8339.2010.01059.x/abstract