കേരളത്തിൽ ദേശവാഴിയുടെയും, ബ്രാഹ്മണരുടെയും, ക്ഷേത്രങ്ങളുടെയും ഭൂമിയിലെ പാട്ടക്കാരെയാണ്‌ കാരാളർ എന്ന്‌ വിളിക്കുന്നത്‌.

ഉൗരാള സമിതിയിൽ നിന്ന് ക്ഷേത്രം വക വസ്തുക്കൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് കാരാള‌‌ർ അവരുടെ അവകാശങ്ങൾക്ക് കാരാൺമാവകാശം എന്നു പറയും. കൃഷി ചെയ്തു കിട്ടുന്ന ആദായത്തിൻറെ നിശ്ചിതവിഹിതം ക്ഷേത്രത്തിലേക്കു മേലൊടി യായി അടയ്ക്കണം ഇതിൽ വീഴ്ച വരുത്തുന്നവർ ശിക്ഷാർഹരാണ്. അങ്ങനെയുള്ളവരിൽ നിന്നും കാരാണ്മവസ്തു തിരിച്ചെടുക്കാൻ ഊരാളസമിതിക്കവകാശമുണ്ട്.

അവലംബം

  • കേരള സർക്കാർ 2004 ൽ പുറത്തിറക്കിയ പത്താംതരം സാമൂഹ്യശാസ്‌ത്രം ഒന്നിലെ എട്ടാം അധ്യായമായ മധ്യകാല കേരളം എന്ന പാഠഭാഗത്തിൽ നിന്ന്‌
"https://ml.wikipedia.org/w/index.php?title=കാരാളർ&oldid=2589229" എന്ന താളിൽനിന്ന് ശേഖരിച്ചത്