കായൽ സമ്മേളനം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
1913 ഫെബ്രുവരി 14-ന്[1] കൊച്ചി പുലയമഹാസഭ കൊച്ചിയിലെ ബോൾഗാട്ടി കടലിൽ നടത്തിയ സമ്മേളനമാണ് കായൽ സമ്മേളനം. അധഃകൃതർ അനുഭവിച്ച ദുരിതങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധയോഗമായിരുന്നു അത്. കൃഷ്ണാതി, പണ്ഡിറ്റ് കറുപ്പൻ, ചി.കെ കൃഷ്ണമേനോൻ എന്നിവർ ചേർന്നാണ് പുലയമഹാജനസഭ രൂപവത്ക്കരിച്ചത്. കൃഷ്ണാതിയായിരുന്നു പ്രസിഡന്റ്.
കായൽ സമ്മേളന വേദി
തിരുത്തുകപുലയർക്ക് കരയിൽ യോഗം ചേരാൻ ആരും സ്ഥലം നൽകിയില്ല. മഹാരാജാവ് അദ്ദേഹത്തിന്റെ സ്വന്തം ഭൂമിയിൽ തൊട്ടുകൂടാത്തവരെ യോഗം ചേരാൻ അനുവദിച്ചിരുന്നില്ല. അതിനാൽ മീൻപിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങൾ ഒരുമിച്ച് ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടി മുകളിൽ പലകവിരിച്ചുമാണ് കായൽ സമ്മേളനത്തിന് വേദിയൊരുക്കിയത്. കൊച്ചിയിൽ കടലിന് ജാതിയുണ്ടായിരുന്നില്ല എന്ന വിപ്ളവകരമായ വീക്ഷണമാണ് ഈ സമ്മേളനത്തിന് പിന്നിലുള്ളത്. കായൽ സമ്മേളനമെന്നും, വള്ളം കെട്ടിയ സമ്മേളനം എന്നും അതിനെ വിശേഷിപ്പിക്കപ്പെടുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ [http://www.madhyamam.com/news/266606/140120 ഹിന്ദുത്വത്തിലേക്കൊഴുകുന്ന കായൽ നവോത്ഥാനം] Archived 2014-01-25 at the Wayback Machine. 2014 ജനുവരി 20, കെ.കെ. കൊച്ച് മാദ്ധ്യമം.
സ്രോതസ്സുകൾ
തിരുത്തുക- പണ്ഡിറ്റ് കറുപ്പനും നവോത്ഥാന ചരിത്രത്തിലുണ്ട്, എൻ.എം പിയേഴ്സൺ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച് 9, 2014
- ദളിതരുടെ ചരിത്രത്തെ ഹിന്ദുക്കൾ റാഞ്ചരുത്, മീരാവേലായുധൻ, മാതൃഭൂമി അഴ്ചപ്പതിപ്പ്, ഫെബ്രുവരി 23, 2014