ക്യാമ്പ് ഡേവിഡ്: യു.എസ് രാഷ്ട്രപതിയുടെ മാരിലാൻഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വസതി.

ക്യാമ്പ് ഡേവിഡ് കരാർ: ക്യാമ്പ് ഡേവിഡിൽ 12 ദിവസത്തോളം നീണ്ടു നിന്ന ചർച്ചയാണ് ഈജിപ്ത്, ഇസ്റാഈൽ എന്നീ രാജ്യങ്ങൾ തമ്മിൽ Framework for peace in the Middle east എന്ന ഔദ്യോഗിക തലക്കെട്ടോടെ ഒരു സമാധാനകരാർ നിലവിൽ വരാൻ കാരണമായത്. യു.എസ് പ്രസിഡന്റ് ജിമ്മി കാർട്ടറുടെ കാർമ്മികത്വത്തിൽ ഇസ്റാഈൽ പ്രസിഡന്റ് മെനഷെം ബെഗും ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തുമാണ് ഈ കരാറിൽ ഒപ്പുവെച്ചത്. 1978 സെപ്തംബർ 17നായിരുന്നു ഈ ഉടമ്പടി.

"https://ml.wikipedia.org/w/index.php?title=കാമ്പ്_ഡേവിഡ്&oldid=3132198" എന്ന താളിൽനിന്ന് ശേഖരിച്ചത്