കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം
കാമ്പോസ് ഗെറൈസ് ദേശീയോദ്യനം (പോർച്ചുഗീസ്: Parque Nacional dos Campos Gerais) ബ്രസീലിലെ പരാനാ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
കാമ്പോസ് ഗെറൈസ് ദേശീയോദ്യാനം | |
---|---|
Parque Nacional dos Campos Gerais | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Ponta Grossa, Paraná |
Coordinates | 25°03′29″S 49°57′00″W / 25.058°S 49.95°W |
Area | 21,299 ഹെക്ടർ (52,630 ഏക്കർ) |
Designation | National park |
Created | 23 March 2006 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകകാമ്പോസ് ഗെറൈസ് ദേശീയോദ്യാനം 21,299 ഹെക്ടർ (52,630 ഏക്കർ) വിസ്തീർണ്ണത്തിൽ അറ്റ്ലാൻറിക് ഫോറസ്റ്റ് ബയോമിൽ സ്ഥിതിചെയ്യുന്നു. 2006 മാർച്ച് 23 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണപരമായ കാര്യങ്ങൾ ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയോഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പോണ്ടാ ഗ്രോസ, കാസ്ട്രോ, കാരാംബി തുടങ്ങിയ പരാന മുനിസിപ്പാലിറ്റികളിലാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സസ്യജാലങ്ങളിൽ പുൽപ്രദേശങ്ങളും ഇടകലർന്ന വക്ഷലതാദികളുള്ള വനങ്ങളുമാണ്. ബോൾ കാക്റ്റസ്, സിന്നിൻഗ്യ ല്യൂക്കോട്രിച്ച എന്നീ സസ്യവർഗ്ഗങ്ങളിൽ ഈ മേഖലയിലെ മാത്രം തനതു സസ്യങ്ങളാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവുകളും മലയിടുക്കുകളും ഗുഹകളും മറ്റും അടങ്ങിയ പരുക്കൻ ഭൂപ്രകൃതിയാണിവിടെയുള്ളത്. ടിബാഗി നദി, റിബെയ്‍റ ഡി ഇഗ്വാപെ നദി എന്നീ നദികളുടെ പ്രധാന സ്രോതസ്സുകൾ ദേശീയോദ്യാനത്തിൻറെ പരിധിയിലാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)