കാമില സ്റ്റോൾട്ടൻബർഗ്
കാമില സ്റ്റോൾട്ടൻബർഗ് (ജനനം: 5 ഫെബ്രുവരി 1958) ഒരു നോർവീജിയൻ ഫിസിഷ്യനും ഗവേഷകയുമാണ്. 2012 ഓഗസ്റ്റ് 13 മുതൽ അവർ നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡയറക്ടർ ജനറലാണ്. നോർവേയുടെ മുൻ പ്രധാനമന്ത്രിയും നാറ്റോ ജനറൽ സെക്രട്ടറിയുമായിരുന്ന ജെൻസ് സ്റ്റോൾട്ടൻബെർഗിന്റെ സഹോദരിയാണ് അവർ.
കാമില സ്റ്റോൾട്ടൻബർഗ് | |
---|---|
ജനനം | 5 ഫെബ്രുവരി 1958 |
കലാലയം | ഓസ്ലോ യൂണിവേഴ്സിറ്റി യൂണിവേർസിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് |
ആദ്യകാല ജീവിതം
തിരുത്തുകഓസ്ലോ വാൾഡോർഫ് സ്കൂളിൽ ചേർന്ന സ്റ്റോൾട്ടൻബർഗ്, ഓസ്ലോ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജിയും മെഡിസിനും പഠിച്ച് അവിടെ അവൾ കാൻഡിഡേറ്റ് ഓഫ് മെഡിസിൻ ബിരുദം നേടി. പിന്നീട് അതേ സർവ്വകലാശാലയിൽനിന്ന് ഗവേഷണ ഡോക്ടറേറ്റ് നേടി. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് മെഡിക്കൽ ആന്ത്രപ്പോളജിയും അവർ പഠിച്ചിട്ടുണ്ട്.[1]
സ്വകാര്യ ജീവിതം
തിരുത്തുകതോർവാൾഡിന്റെയും കരിൻ സ്റ്റോൾട്ടൻബർഗിന്റെയും മകളും ജെൻസ് സ്റ്റോൾട്ടൻബർഗ്, നിനി സ്റ്റോൾട്ടൻബർഗ് എന്നിവരുടെ സഹോദരിയുമാണ് അവർ.
അവലംബം
തിരുത്തുക- ↑ "Helsesøsteren". 26 December 2014.