ബ്ലെന്റർ അനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പുറത്തിറക്കിയ ഒരു കൂട്ടം സ്വതന്ത്ര അനിമേഷൻ ഹ്രസ്വചിത്രങ്ങൾ ആണു കാമിനാന്റെസ്. ഇതുവരെ ഈ ശ്രേണിയിൽ 3 ചിത്രങ്ങൾ പുറത്തിറങ്ങി. അന്റിസ് പർവതനിരയിലൂടെ നടക്കുക എന്നതാണു പേരിനർത്ഥം. ചക് ജോൺസിന്റെ കാർട്ടൂണുകളെ അവലംബിച്ച് പൂർണ്ണമായും സ്വതന്ത്രസോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണു നിർമ്മിച്ചിരിക്കുന്നത്. പാറ്റഗോണിയയിലെ ഒരു ലാമയ്ക്ക് (Llama) അഭിമുഖീകരിക്കേണ്ട വിഷമങ്ങളാണു ചിത്രത്തിനാധാരം.

  • Caminandes 1: Llama Drama (2013)
  • Caminandes 2: Gran Dillama (2013)
  • Caminandes 3: Llamigos (2016)
കാമിനാന്റെസ് (1, 2 & 3)
Koro in Gran Dillama
സംവിധാനംPablo Vazquez
നിർമ്മാണംBlender Foundation
രചനBeorn Leonard
രാജ്യംNetherlands
ഫ്രാൻസെസ്കോ സിദ്ദി, കാമിനാന്റെസിന്റെ പ്രായോജകരിലൊരാൾ

ഹ്രസ്വചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാമിനാന്റെസ്&oldid=3450573" എന്ന താളിൽനിന്ന് ശേഖരിച്ചത്