കാമി
ഷിന്റോ മതവിഭാഗത്തിൽ ആരാധിക്കുന്ന ആത്മാക്കളോ പ്രതിഭാസങ്ങളോ ആണ് കാമി (Japanese: 神, [kaꜜmi]). ഭൂപ്രദേശങ്ങളുടെ ഭാഗങ്ങളോ, പ്രകൃതിശക്തികളോ, ജീവികളോ ആകാം ഇത്. മരിച്ചുപോയവരുടെ ആത്മാക്കളും കാമി ആണ്. മിക്ക കാമി കളും ഒരു പ്രത്യേക ഗോത്രവർഗ്ഗങ്ങളുടെ പൂർവികരായി സങ്കൽപ്പിക്കപ്പെടുന്നു (ജീവിതത്തിൽ കാമി ആകാനുള്ള പ്രവർത്തികൾ ചെയ്തിരുന്നാലോ, മൂല്യങ്ങൾ ഉണ്ടാക്കിയാലോ മരണശേഷം അവർ കാമി ആയിതീരുന്നു). സാധാരണയായി ശ്രേഷ്ഠരായ ചക്രവർത്തിമാർ കാമി ആകുന്നു വിശ്വസിക്കുന്നു.[1]
ഷിന്റോ മതത്തിൽ കാമി പ്രകൃതിയിൽ നിന്ന് വേറിട്ട ഒന്നല്ല, അവ പ്രകൃതിതന്നെയോ, പ്രകൃതിയിലെ വസ്തുക്കളോ ആണ്. നന്മയും തിന്മയും ഇവയിലുണ്ടാകാം. മൂസുബി (結び) യുടെ രൂപാന്തരമോ, [2]പ്രപഞ്ചത്തെ ബന്ധിപ്പിക്കുന്ന ഊർജ്ജമോ മനുഷ്യരാശി മുന്നോട്ട് പോകുന്നതിന്റെ ഘടകമോ ആയി ഇവയെ കണക്കാക്കുന്നു. ഈ ലോകത്ത് മറഞ്ഞുനിൽക്കുന്നവയും, നമ്മളിലൂടെതന്നെ നിലനിൽക്കുന്നവയുമാണ് കാമി എന്ന് വിശ്വസിക്കപ്പെടുന്നു : ഷിൻകായ് (神界, "കാമികളുടെ ലോകം").[3]
പേര് വന്ന വഴി
തിരുത്തുകദൈവം, ദിവ്യത്വം, പ്രതിഷ്ഠ എന്നൊക്കെ അർത്ഥം വരുന്ന ജാപ്പനീസ് വാക്കാണ് കാമി.[4] മനസ്സ് (心霊), ദൈവം (ゴッド), ദൈവത്വം (至上者) , ഷിന്റോ മതത്തിൽ ആരാധിക്കുന്ന എല്ലാത്തിനെയും വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. [5] പ്രധാനമായും പ്രതിഷ്ഠ കളെ വ്യാഖ്യാനിക്കാൻ കാമി എന്ന് ഉപയോഗിക്കുന്നു. [6]
കാമി പോലെ സംസ്കൃതത്തിലെ ദേവൻ, ഹിബ്രുവിലെ എലോഹിം, എന്നിവയും ദൈവം എന്ന പദത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു.
ചിലപ്പോൾ കാമി ഏകവചനവും, ബഹുവചനുമാകാറുണ്ട്. ഏകവചനത്തിൽ കാമി (神) അല്ലെങ്കിൽ സാമ എന്ന് ബഹുമാനാർത്ഥത്തിൽ കാമിസാമ (神様) എന്ന് വിളിക്കുന്നു. ബഹുവചനത്തിന് കാമിഗാമി എന്ന് പറയുന്നു.[3] ലിംഗം കാമിക്ക് ബാധകമല്ല. പുരഷനായാലും, സ്ത്രീയായുലം രണ്ട് കാമി തന്നെയാണ്. പുതിയ രീതി അനുസരിച്ച് മേഗാമി (女神) എന്ന് സ്ത്രീ കാമികളെ പറയാറുണ്ട്.
ചരിത്രം
തിരുത്തുകഷിന്റോ മതത്തിന് പ്രത്യേക സ്ഥാപകരോ, ആദ്യകാല ലിപികളോ, ഇല്ല. 712 CE -യിൽ എഴുതപ്പെട്ട ജപ്പാന്റെ പുരാതന എഴുത്തുകളായ കോജിക്കി യിലും, 720 CE യിൽ എഴുതപ്പെട്ട നിഹോൻഷോക്കി യിലും ജപ്പാന്റെ ആദ്യകാല വിശ്വാസങ്ങളെപറ്റി പ്രതിപാതിക്കുന്നുണ്ട്. കോജിക്കിയിൽ വിവിധ കാമികളെ പറ്റിയും പരാമർശിക്കുന്നു.[3]
പുരാധന ഷിന്റോ വിശ്വാസമനുസരിച്ച് കാമിക്ക് അഞ്ച് സവിശേഷതകളുണ്ട്.[7]
- കാമി രണ്ട് മനസ്സുകളാണ്. അവയെ സ്നേഹിക്കുമ്പോൾ തിരിച്ചും അവ സ്നേഹിക്കുന്നു. അല്ലാത്തപക്ഷം നാശം വിതക്കുന്നു. പുരാതനമായി കാമിക്ക് രണ്ട് ആത്മാക്കളുണ്ട്. ഒന്ന് വളരെ സൈമ്യമായതും (നിഗി മിയാത്മ), രണ്ടാമത്തേതിൽ ആക്രോശമായതുമാണ്(ആര മിയാത്മ). യാമക്കാഗെ ഷിന്റോ യിൽ സന്തോഷവും, (സാച്ചി മിയാത്മ) നിഗുൂഢവുമായ (കുഷി മിയാത്മ) രണ്ട് ആത്മാക്കൾ കൂടിയുണ്ട്.:130
- മനുഷ്യ ലോകത്തിന് അവരുടെ പുണ്യ സ്ഥലങ്ങളിലല്ലാതെ കാമി യെ കാണാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളായോ, അനുഷ്ടാനങ്ങളിലോ കാമിയെ കാണാം.
- ഒരിടത്ത് എല്ലാകാലവും ഉണ്ടാകില്ല.
- കോജിക്കിയിൽ 300 -ൽപ്പരം കാമികളെ രേഖപ്പെടുത്തിയിരിക്കുന്നു. അവ ഓരോന്നിനും പ്രത്യേകം പ്രവർത്തികളുണ്ട്.
- ഓരോ കാമിക്കും അവരെ സംരക്ഷിക്കാൻ രക്ഷാകർത്താക്കൾ ഉണ്ട്.
കാമി എന്നത് എല്ലായിപ്പോഴും മാറ്റങ്ങൾക്ക് വിധേയമാകുന്ന ആശയമാണ്, പക്ഷെ ജപ്പാനിൽ അവ ഇപ്പോളും നിലനിൽക്കുന്നു. പണ്ട് കാമികളുടെ പങ്ക് പ്രധാനമായും ആത്മാക്കളെ സംബന്ധിച്ചായിരുന്നു. മലയും, കടലും കാമികളായിരുന്നു. കൃഷി വന്നതോടുകൂടി മണ്ണും, കൃഷിയും കാമികളായി. ആദ്യകാല കാമി മനുഷ്യ അനുഷ്ടാനങ്ങൾ അവരുടെ കൃഷിക്ക് നല്ല വിളവ് ലഭിക്കുന്നതിനായിട്ടായിരുന്നു. ഇവ പിന്നീട് പുരാതന ചക്രവർത്തിമാരുടെ ശക്തി ബലവുമായി.[7][8]
ഷിന്റോ മതത്തിൽ കാമിയുമായിട്ടുള്ള ഒരു പ്രധാന കഥയുണ്ട്. ഷിന്റോ വിശ്വാസത്തിലെ കേന്ദ്ര കാമിയായ അമാത്തെരസ് തന്റെ പേരകുട്ടിയെ ഭൂമിയിലേക്ക് അവിടം ഭരിക്കാനായി പറഞ്ഞയക്കുന്നു. കൂടെ മണ്ണിനെ വയലുകളുടെ സ്വർഗ്ഗമാക്കി (തക്കാമാഗാഹര) തീർക്കുന്ന അഞ്ച് അരിമണികളും.[8]
ഉത്സവങ്ങൾ
തിരുത്തുകആദ്യത്തെ രേഖപ്പെടുത്തിയ അനുഷ്ടാന ഉത്സവം എന്നത് നീനാമെ-സായ് ആണ്, തന്റെ മണ്ണിൽ നല്ല വിളവ് ലഭിക്കുവാനായി ചക്രവർത്തി തന്റെ പുതിയതായി വിളവെളുത്ത നെല്ല് കാണിക്ക വച്ചുകൊണ്ടുള്ള ഉത്സവമാണത്. വർഷത്തിലൊരിക്കൽ നടക്കുന്നതാണിത്. പുതിയ ചക്രവർത്തി വന്നപ്പോൾ ശക്തിക്കുവേണ്ടി ഒനാമെസായി എന്ന് പേരിൽ ഉത്സവം നടത്തി.ഈ ഉത്സവവും പുതിയതായി വിളവെടുത്ത നെല്ല് കാണിക്കവച്ചുകൊണ്ടാണ്. വിരുന്നും അതിനോടനുബന്ധിച്ച് നടത്തുന്നു.
സ്വയം ശുദ്ധീകരിക്കുന്ന ഒരു ആചാരം കഴിഞ്ഞാണ് ജനങ്ങൾ കാമിക്കുമുന്നിൽ വരുക. കയ്യ് കഴുകളിൽ തുടങ്ങി, വെള്ളം കുടിക്കയും അതിൽ നിന്ന് കുറച്ച് പുറത്തേക്ക് കളയുകയും, അതിലൂടെ ഹൃദയം, മനസ്സ്, ആത്മാവ് എന്നിവ ശുദ്ധമാക്കൽ വരെ യാണ് ഈ ആചാരം. അതുകഴിഞ്ഞാൽ കാമിയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവർത്തികൾ ചെയ്യുന്നു. ശേഷം തങ്ങളുടെ ആവശ്യങ്ങലോ, പ്രാർത്ഥനകളോ നടത്തിയശേഷം മുട്ടുകുത്തി രണ്ട് പ്രാവശ്യം വണങ്ങി, കൈകൊണ്ട് രണ്ട് പ്രവാശ്യം തപ്പുകൊട്ടിയതിനുശേഷം അവസാനത്തെ വണങ്ങലോടെ വിശ്വാസികൾ അവിടെനിന്നിറങ്ങുന്നു.
പ്രധാന കാമികൾ
തിരുത്തുക- അമാതെരസ് ഒമികാമി, സൂര്യ മാലാഖ
- എബിസു, ഭാഗ്യത്തിന്റെ ഏഴ് ദൈവങ്ങളിൽ ഒന്ന്
- ഫുജിൻ, കാറ്റിന്റെ ദൈവം
- ഹാച്ചിമാൻ, യുദ്ധത്തിന്റെ ദൈവം
- ഇനാരി ഒകാമി, കൃഷിയുടെയും, അരിയുടെയും ദൈവം
- ഇസാനാഗി-നൊ-മികോതോ, ആദ്യത്തെ പുരുഷൻ
- ഇസാനാമി-നൊ-മികോതോ, ആദ്യത്തെ സ്ത്രീ
- കോതോവാമാറ്റ്സുകാമി, മൂന്ന് കാമികളിൽ പ്രാഥമികം
- ഒമോയികാനെ, ജ്ഞാനത്തിന്റെ പ്രതിഷ്ഠ
- സാറുതാഹിക്കോ ഒകാമി, ഭൂമിയുടെ ദൈവം
- സൂസാനോ- നോ-മികോതോ, കടലിന്റെയും, കൊടുങ്കാറ്റിന്റേയും ദൈവം
- തെൻജിൻ, കവിതയുടെ ദൈവം
- റ്റ്സുക്കുയോമി, ചന്ദ്ര ദൈവം
- റെയ്ജിൻ, ഇടിയുടെയും, കൊടുങ്കാറ്റിന്റേയും ദൈവം
- റ്യൂജീൻ, കടലിന്റെയും കൊടുങ്കാറ്റിന്റെയും ജാപ്പനീസ് ഡ്രാഗൻ ദൈവം
അവലംബം
തിരുത്തുക- ↑ Tamura, Yoshiro (2000). Japanese Buddhism: A Cultural History (1st ed.). Tokyo: Kosei Publishing. ISBN 4333016843.
- ↑ Boyd, James W.; Williams, Ron G. (1 January 2005). "Japanese Shintō: An Interpretation of a Priestly Perspective". Philosophy East and West. 55 (1): 33–63. doi:10.1353/pew.2004.0039. JSTOR 4487935.
- ↑ 3.0 3.1 3.2 Yamakage, Motohisa; Gillespie, Mineko S.; Gillespie, Gerald L.; Komuro, Yoshitsugu; Leeuw, Paul de; Rankin, Aidan (2007). The Essence of Shinto: Japan's Spiritual Heart (1st ed.). Tokyo: Kodansha International. ISBN 4770030444.
- ↑ "Kanji details - Denshi Jisho". 2013-07-03. Archived from the original on 2013-07-03. Retrieved 2017-05-02.
- ↑ Holtom, D. C. (January 1940). "The Meaning of Kami. Chapter I. Japanese Derivations". Monumenta Nipponica. 3 (1): 1–27. doi:10.2307/2382402. JSTOR 2382402.
- ↑ Ono, Sokyo; Woodard, William P. (2004). Shinto, the Kami Way (in ഇംഗ്ലീഷ്) (1st ed.). Boston, Massachusetts: C.E. Tuttle. ISBN 9780804835572.
- ↑ 7.0 7.1 Jones, Lindsay (2005). Encyclopedia of Religion (2nd ed.). New York: Macmillan [u.a.] pp. 5071–5074. ISBN 9780028657349.
- ↑ 8.0 8.1 Ohnuki-Tierney, Emiko (July 1991). "The Emperor of Japan as Deity (Kami)". Ethnology. 30 (3): 199–215. doi:10.2307/3773631. JSTOR 3773631.