പശുക്കിടാവിന്റെ ശരീര വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ളതും ഗുണമേന്മയുള്ളതുമായ ഗുരുത്വാഹാരമാണ് കാഫ് സ്റ്റാർട്ടർ എന്നറിയപ്പെടുന്നത്. ഏകദേശം രണ്ടാഴ്ച പ്രായം മുതൽ ഗുണമേന്മയുള്ള കാഫ് സ്റ്റാർട്ടറും പച്ചപ്പുല്ലും കിടാവിനു നൽകണം. ആറുമാസം മുതൽ എട്ടുമാസം വരെ , ദിവസം രണ്ടു തവണ വീതം ഇതു നൽകണം.[1] പ്രായമാകുന്നതുവരെ ഇതു തുടർച്ചയായി നൽകുകയും വേണം. [2]

കാഫ് സ്റ്റാർട്ടറിന്റെ മാതൃക 1

തിരുത്തുക
ഘടകങ്ങൾ ശതമാനം
നന്നായി പൊടിച്ച ചോളം 45
നിലക്കടലപ്പിണ്ണാക്ക് 35
ഉണക്കമീൻ പൊടി 8
ഗോതമ്പു തവിട് 10
ധാതുലവണ മിശ്രിതം 2

കാഫ് സ്റ്റാർട്ടറിന്റെ മാതൃക 2

തിരുത്തുക
ഘടകങ്ങൾ ശതമാനം
മൊളാസസ് 6
നിലക്കടലപ്പിണ്ണാക്ക് 32
ഉണക്കമീൻ പൊടി 10
ഗോതമ്പു തവിട് 25
ധാതുലവണ മിശ്രിതം 2
ഉണക്കക്കപ്പ 15
പഞ്ഞപ്പുല്ല് 10
  1. http://www.dairyfarmguide.com/calf-weaning-role-0150.html
  2. പശുപരിപാലനം-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-2012 പേജ് 62

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാഫ്_സ്റ്റാർട്ടർ&oldid=3628097" എന്ന താളിൽനിന്ന് ശേഖരിച്ചത്