കാപ്പിറ്റോള, കാലിഫോർണിയ
കാപ്പിറ്റോള, അമേരിക്കൻ ഐക്യനാടുകളിലെ സാന്താക്രൂസ് കൌണ്ടിയിൽ മോണ്ടെറി ഉൾക്കടൽ തീരത്തു സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 9,918 ആയിരുന്നു.
City of Capitola, California | |
---|---|
Beach at Capitola | |
Location of Capitola in Santa Cruz County, California. | |
Coordinates: 36°58′35″N 121°57′17″W / 36.97639°N 121.95472°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Santa Cruz |
Incorporated | January 11, 1949[1] |
• ആകെ | 1.68 ച മൈ (4.34 ച.കി.മീ.) |
• ഭൂമി | 1.59 ച മൈ (4.13 ച.കി.മീ.) |
• ജലം | 0.08 ച മൈ (0.21 ച.കി.മീ.) 4.92% |
ഉയരം | 13 അടി (4 മീ) |
(2010) | |
• ആകെ | 9,918 |
• കണക്ക് (2016)[4] | 10,180 |
• ജനസാന്ദ്രത | 6,390.46/ച മൈ (2,467.15/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 95010, 95062 |
ഏരിയ കോഡ് | 831 |
FIPS code | 06-11040 |
GNIS feature IDs | 1658216, 2409981 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകഇപ്പോൾ കപ്പിറ്റോല എന്നറിയപ്പെടുന്ന യഥാർത്ഥ കുടിയേറ്റ കേന്ദ്രം പഴയകാലത്ത് സോക്വെൽ ലാൻഡിങ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സോക്വെൽ നദീമുഖത്തു നിലനിന്നിരുന്ന ഒരു തുറമുഖത്തിൻറെ പേരിൽനിന്നാണ് ഈ പേരു നിലവിൽവന്നത്. 1850 ൽ ആരംഭിച്ച ഈ തുറമുഖം, ഉൾനാടുകളിൽ ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും മറ്റും പുറത്തേയ്ക്കു കൊണ്ടുപോകാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിച്ചിരുന്നു. 1865-ൽ ക്യാപ്റ്റൻ ജോൺ പോപ്പ് ഡാവെൻപോർട്ട് എന്ന മോണ്ടെറിയിലെ ഒരു തിമിംഗില വേട്ടക്കാരൻ തന്റെ പ്രവർത്തനങ്ങൾ ഈ തുറമുഖത്തിനു സമീപത്തേയ്ക്കു മാറ്റിയിരുന്നു. തിമിംഗിലങ്ങളെ പിടികൂടാനാകാത്തതിനാൽ അടുത്ത വർഷം അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ പോയിൻറ് അനോ നുവോയിലേക്ക് മാറ്റി.[5][6]
1869 ൽ, ഫ്രെഡറിക് എ. ഹൈൻ, തുറമുഖത്തിനു സമീപമുള്ള തൻറെ ഉടമസ്ഥതയിലുള്ള പ്രദേശം ഒരു കടൽത്തീരം ഒരു റിസോർട്ടായി വികസിപ്പിക്കാൻ തീരുമാനിച്ചു.
ആദ്യമായി അദ്ദേഹം ഈ പ്രദേശം സാമുവൽ എ. ഹാൾ എന്നയാൾക്ക് വാടകയ്ക്കു കൊടുക്കുകയും പ്രദേശം ക്യാമ്പ് ക്യാപിറ്റോള എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.. മിക്ക അധികാരികളും വിശ്വസിക്കുന്നത് കാപിറ്റോലയുടെ പേര് ഹിയാൻ തിരഞ്ഞെടുത്തതാണെന്നുവരികിലും, അദ്ദേഹം അങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് അവർക്കറിയുമായിരുന്നില്ല. പല സാധ്യതകളും സമർത്ഥിക്കപ്പെടുന്നു, അതിലൊന്ന്, പ്രശസ്ത എഴുത്തുകാരനായ ഇ.ഡി.ഇ.എൻ. സൌത്ത്‍വർത്തിൻറെ "ദ ഹിഡൺ ഹാൻഡ്" എന്ന നോവലിലെ നായികയുടെ പേരു നൽകപ്പെട്ടുവെന്നതാണ്, സാമുവൽ ഹാലെയുടെ മകൾ ലുലുവിൻറെ ഇഷ്ടകഥാപാത്രമായിരുന്നു ഇത്. പടിഞ്ഞാറൻ തീരത്തെ ഏറ്റവും പഴയ ബീച്ച് റിസോർട്ടായാണ് കാപിറ്റോള അറിയപ്പെടുന്നത്.[7] തുറമുഖത്തേയ്ക്കു നേരിട്ടു തുറന്നിരിക്കുന്ന തീരത്തെ പുതുമയുള്ള കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും അതുപോലെ ഇവിടുത്തെ മണൽ നിറഞ്ഞ തീരവും കാരണമായി, കാപ്പിറ്റോള ഒരു ജനപ്രിയ ടൂറിസ്റ്റ് പട്ടണമായി മാറിയിരിക്കുന്നു. കാപ്പിറ്റോള, സെൻസസ് മേഖലയായ അപ്‍റ്റോസിനു പടിഞ്ഞാറും സെൻസസ് മേഖലയായ ലിവ് ഓക്കിനു കിഴക്കുമായാണ് സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകകാപ്പിറ്റോള പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°58′35″N 121°57′17″W / 36.97639°N 121.95472°W (36.976250, −121.954750) ആണ്.[8]
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 കി.m2) ആണ്. ഇതിൽ 1.6 ചതുരശ്ര മൈൽ (4.1 കി.m2) കരഭൂമിയും, 1.6 ചതുരശ്ര മൈൽ (4.1 കി.m2) (4.92 ശതമാനം) ഭാഗം വെള്ളവുമാണ്. മോണ്ടെറി ഉൾക്കടലിൻറെ വടക്കുകിഴക്കൻ തീരത്താണ് കാപ്പിറ്റള സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള പാറക്കെട്ടുകൾ ന്യൂ ബ്രൈറ്റൺ ബീച്ച് പോലയുള്ള നിരവധി പ്രശസ്തമായ ബീച്ചുകളിലേക്ക് നയിക്കുന്നു, അല്ലെങ്കിൽ ഉൾക്കടലിലെ പാറക്കെട്ടുകൾ നിറഞ്ഞ തീരത്തേയ്ക്കു നേരിട്ടു പ്രവേശനം സാദ്ധ്യമാണ്. കാപ്പിറ്റോള പട്ടണകേന്ദ്രം കിഴുക്കാംതൂക്കായ മലഞ്ചെരുവുകൾക്കിടയിലായതിനാൽ പ്രശസ്ത ടൂറിസ്റ്റ് ഷോപ്പിംഗ് മേഖലകളിൽനിന്ന് കാപിറ്റോള ബീച്ചിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്നു. നഗരത്തിന്റെ ചരിവുകൾ മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്ന കുന്നുകളും കുന്നുകളും നിറഞ്ഞതാണ്. ഇവിടെ പട്ടണത്തിൻറെ ചരിവുകളിൽനിന്ന് കുന്നിൻമുകളിലേയ്ക്ക് വർണാഭമായ വീടുകളും ഹോട്ടലുകളും നിരനിരയായി കിടക്കുന്നു.
കാലാവസ്ഥ
തിരുത്തുകCapitola, CA പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 60.6 (15.9) |
62.3 (16.8) |
64.4 (18) |
67.5 (19.7) |
70.1 (21.2) |
72.9 (22.7) |
73.4 (23) |
74.3 (23.5) |
74.5 (23.6) |
71.5 (21.9) |
64.9 (18.3) |
60.0 (15.6) |
68.03 (20.02) |
ശരാശരി താഴ്ന്ന °F (°C) | 40.8 (4.9) |
42.7 (5.9) |
44.0 (6.7) |
45.5 (7.5) |
48.6 (9.2) |
51.5 (10.8) |
53.7 (12.1) |
53.9 (12.2) |
52.6 (11.4) |
49.0 (9.4) |
44.3 (6.8) |
40.8 (4.9) |
47.28 (8.48) |
മഴ/മഞ്ഞ് inches (mm) | 6.40 (162.6) |
6.24 (158.5) |
4.67 (118.6) |
1.99 (50.5) |
0.85 (21.6) |
0.19 (4.8) |
0.01 (0.3) |
0.04 (1) |
0.27 (6.9) |
1.44 (36.6) |
3.75 (95.3) |
5.68 (144.3) |
31.53 (800.9) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 10.6 | 10.9 | 10.0 | 5.9 | 3.3 | 1.3 | 0.3 | 0.7 | 1.5 | 3.5 | 7.5 | 10.7 | 66.2 |
ഉറവിടം: NOAA[9] |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Capitola". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ Clark, Donald Thomas. Santa Cruz County Place Names: A Geographical Dictionary. [Santa Cruz, CA: Santa Cruz Historical Society, 1986]. See pages 61, 349.
- ↑ Bertao, David E. The Portuguese Shore Whalers of California 1854–1904. [San Jose, CA: The Portuguese Heritage Publications of California, 2006]. See pages 180–183.
- ↑ Clark, Donald Thomas. Santa Cruz County Place Names: A Geographical Dictionary. [Santa Cruz, CA: Santa Cruz Historical Society, 1986]. See pages 61–62.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
- ↑ "NowData – NOAA Online Weather Data". National Oceanic and Atmospheric Administration. Retrieved 2012-03-03.