ലോഹനിഷ്കർഷണത്തിൽ അയിരിന്റെ സാന്ദ്രണത്തിനുപയോഗിക്കുന്ന പ്രക്രിയകളിലൊന്നാണ് കാന്തികവിഭജനം. അയിരിന്റെയും ഗാങിന്റെയും (മാലിന്യങ്ങൾ) കാന്തിക സ്വഭാവത്തിലുള്ള വ്യത്യാസമാണ് ഈ പ്രക്രിയയിൽ ഉപയോഗപ്പെടുത്തുന്നത്. ഇരുമ്പയിരുകളുടെ സാന്ദ്രണത്തിനാണ് ഈ പ്രക്രിയ സാധാരണ ഉപയോഗിക്കാറ്.

പ്രവർത്തനം തിരുത്തുക

കാന്തിക വിഭജനം നടത്തണമെങ്കിൽ അയിരോ ഗാങോ കാന്തികക്ഷേത്രം ഉപയോഗിച്ച് ആകർഷിക്കാൻ കഴിയുന്നതായിരിക്കണം. പൊടിച്ച അയിർ ഒരു കാന്തിക മണ്ഡലത്തിലൂടെ കടത്തിവിടുന്നു. കാന്തിക സ്വഭാവമുള്ള കണികകൾ ഒരു ഭാഗത്തും കാന്തിക സ്വഭാവമില്ലാത്തവ മറ്റൊരു ഭാഗത്തുമായി വേർതിരിച്ച് കിട്ടുന്നു.

"https://ml.wikipedia.org/w/index.php?title=കാന്തികവിഭജനം&oldid=3931057" എന്ന താളിൽനിന്ന് ശേഖരിച്ചത്