ഒരു കത്തീറ്ററസേഷൽ ലബോറട്ടറി അല്ലെങ്കിൽ ഒരു കാത് ലാബ് എന്നത് ഒരു ആശുപത്രിയിലോ അല്ലെങ്കിൽ ഒരു ക്ലിനിക്കിലോ ഉള്ള ഒരു പരിശോധനാമുറിയാണ്. ഹൃദയത്തിലെ ധമനികളേയും അറകളേയും ചിത്രങ്ങൾ എടുക്കാനാവശ്യമായ ഉപകരണങ്ങളും സ്റ്റീനോസിസ് പോലെയുള്ള അസ്വാഭാവികതകൾ ഉണ്ടെങ്കിൽ അവ ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്.

കാത് ലാബ്
Medical diagnostics
ജർമ്മൻ കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി
Purposeഹൃദയത്തിലെ ധമനികളുകളുടേയും അറകളുടേയും ചിത്രങ്ങളെടുക്കാനും കാണാനും

ഉപകരണങ്ങൾ തിരുത്തുക

മിക്ക കത്തീറ്ററൈസേഷൻ ലബോറട്ടറികളും "സിംഗിൾ പ്ലെയിൻ" സൗകര്യങ്ങൾ ഉള്ളവയാണ്. അതായത് ഒരൊറ്റ എക്സ്-റേ ജനറേറ്റർ ഉറവിടവും ഫ്ലൂറോസ്കോപ്പിക് ഇമേജിംഗിനായുള്ള എക്സ്-റേ ഇമേജ് ഇന്റെൻസിഫയറുമായിരിക്കും ഇവയിൽ ഉണ്ടായിരിക്കുക. [1] ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്താനായി പഴയ കാത്ത് ലാബുകളിൽ സിനി ഫിലിമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ 2000 മുതലുള്ള മിക്ക കാത് ലാബുകളിലും ഡിജിറ്റൽ സംവിധാനങ്ങളാണിതിനുള്ളത്. ഏറ്റവും പുതിയ ഡിജിറ്റൽ കാത്ത് ലാബുകൾ ബൈപ്ലെയ്നായവയാണ് (രണ്ട് എക്സ്-റേ ഉറവിടങ്ങളുള്ളവ) കൂടാതെ ഫ്ലാറ്റ് പാനൽ ഡിറ്റക്ടറുകളും ഇവയിൽ ഉണ്ട്. [2]

പ്രവർത്തനരീതി തിരുത്തുക

കൊറോണറി ആൻജിയോഗ്രാഫി പോലെ കാത്ത് ലാബിൽ ചെയ്യുന്ന അനേകം പ്രവർത്തികൾക്ക് പൊതുവായി പറയുന്ന പേരാണ് കാർഡിയാക് കത്തീറ്ററൈസേഷൻ. ഒരിക്കൽ ഒരു കത്തീറ്റർ സ്ഥാപിച്ചുകഴിഞ്ഞാൽ, ആൻജിയോപ്ലാസ്റ്റി, പിസിഐ (പെർക്കുറ്റേനിയസ് കൊറോണറി ഇന്റർവെൻഷൻ) ആൻജിയോഗ്രാഫി, ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേയ്സ്മെന്റ് , ബലൂൺ സെപ്‌റ്റോസ്റ്റമി, ഒരു ഇലക്ട്രോഫിസിയോളജി പഠനം അല്ലെങ്കിൽ കത്തീറ്റർ അബ്ലേഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രവൃത്തികൾ ചെയ്യാൻ കഴിയും. അതോടൊപ്പം പേസ്മേക്കർ പോലുള്ള ഉപകരണങ്ങൾ ഘടിപ്പിക്കാനും റൊട്ടാബിലേഷനിലൂടെ പ്ലേക്ക് നീക്കംചെയ്യാനും നടത്താം. [3] [4]

ഇതും കാണുക തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

 

  1. Hertrich, Peter (2005-07-11). Practical Radiography (in ഇംഗ്ലീഷ്). John Wiley & Sons. p. 96. ISBN 9783895782107.
  2. Sievert, Horst; Qureshi, Shakeel; Wilson, Neil; Hijazi, Ziyad M. (2007-03-20). Percutaneous Interventions for Congenital Heart Disease (in ഇംഗ്ലീഷ്). CRC Press. p. 7. ISBN 9780203018262.
  3. "What to expect in a cath lab". British Heart Foundation (in ഇംഗ്ലീഷ്). Retrieved 20 April 2017.
  4. Kobus, Richard L. (2008-04-25). "Interventional Departments". Building Type Basics for Healthcare Facilities (in ഇംഗ്ലീഷ്). John Wiley & Sons. p. 67. ISBN 9780470135419.
"https://ml.wikipedia.org/w/index.php?title=കാത്_ലാബ്&oldid=3560536" എന്ന താളിൽനിന്ന് ശേഖരിച്ചത്