കറ്റെവാൻ "കാത്തി" മെലുവ (/ˈmɛluːə/Georgian: ქეთევან „ქეთი“ მელუა IPA: [kʰɛtʰɛvɑn mɛluɑ])[2]  ഒരു ജോർജ്ജിയൻ-ബ്രിട്ടീഷ് ഗായിക, ഗാനരചയിതാവ്, സംഗീതജ്ഞ എന്നി നിലകളിലൊക്കെ പ്രശസ്തയാണ്. 1984 സെപ്റ്റംബർ 16 നാണ് ജനിച്ചത്. അവർ ആദ്യം എട്ടാം വയസിൽ വടക്കൻ അയർലൻറിലേയ്ക്കും പിന്നീട് 14ാം വയസിൽ ഇംഗ്ലണ്ടിലേയ്ക്കും പോയി.[3] 2003 ലാണ് ആദ്യമായി ഒരു ഗാനം ആലപിക്കുന്നത്. 2006 ൽ യു.കെയിലെ ഏറ്റവും കൂടുതൽ പ്രശസ്തയായ യുവഗായികയായി അറിയപ്പെട്ടു.[4] 2003 ൽ 19 വയസു പ്രായമുള്ളപ്പോൾ “Call Off the Search” എന്ന പേരിൽ ആദ്യ ആൽബം പുറത്തിറക്കി. ഇത് ഹിറ്റ് ആൽബങ്ങളുടെ ഏറ്റവും മുകളിൽ ഇടംപിടിക്കുകയും 1.8 ബില്ല്യൺ കോപ്പികൾ റിലീസ് ചെയ്ത് ആദ്യ അഞ്ചുമാസങ്ങൾക്കുള്ളിൽ വിറ്റഴിക്കുകയും ചെയ്തു.[5]  രണ്ടാമത്തെ ആൽബമായ “Piece by Piece” 2005 സെപ്റ്റംബർ മാസത്തിൽ റിലീസ് ചെയ്യുകയും റിക്കാർഡ് വിൽപ്പന തുടരുകയും ചെയ്തു.[6]  2007 ൽ “Pictures” എന്ന പേരിൽ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം പുറത്തിറക്കിയിരുന്നു.[7]

കാത്തി മെലുവ
Melua in 2017
Melua in 2017
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംKetevan Melua
ജനനം (1984-09-16) 16 സെപ്റ്റംബർ 1984  (40 വയസ്സ്)
Kutaisi, Georgian SSR, Soviet Union
ഉത്ഭവംLondon, England
വിഭാഗങ്ങൾBlues, jazz, folk-pop
തൊഴിൽ(കൾ)Singer-songwriter, Musician
ഉപകരണ(ങ്ങൾ)Guitar, piano, violin,[1] vocals
വർഷങ്ങളായി സജീവം2003–present
ലേബലുകൾDramatico
വെബ്സൈറ്റ്www.katiemelua.com

സൺഡേ ടൈംസിൻറെ 2008 ലെ ധനികരുടെ ലിസ്റ്റിൽ £18 മില്ല്യൺ വരുമാനമുള്ള മെലുവ, 30 വയസിൽ താഴെയുള്ള ബ്രിട്ടീഷ് സംഗീതജ്ഞരിൽ ഏഴാം സ്ഥാനത്തായിരുന്നു.

  1. McCormick, Neil (29 May 2004). "Easy does it". The Sydney Morning Herald. Retrieved 10 February 2010.
  2. Howard Isaac Aronson, Georgian. A Reading Grammar, Columbus 1982, p. 18: „Stress in Georgian is extremely weak and has no effect on vowel quality. The stress is so weak that linguists have not been able to agree on exactly where it falls. In words of four and fewer syllables, the stress falls on either the initial syllable or the antepenultimate syllable (third from the end).“
  3. Dramatico (2003). "biography". The Official Katie Melua website. Archived from the original on 10 January 2010. Retrieved 10 February 2010.
  4. Carter, Mandy (1 August 2006). "Interview: Katie Melua". MyVillage. Archived from the original on 2010-12-05. Retrieved 2017-03-14.
  5. Loftus, Johnny (2004). "review of Call off the Search". allmusic. Retrieved 10 February 2010.
  6. Monger, James Christopher (2005). "review of Piece by Piece". allmusic. Retrieved 10 February 2010.
  7. McCormick, Neil (15 September 2007). "Katie Melua: I want to start afresh". The Daily Telegraph. London. Archived from the original on 2008-12-08. Retrieved 10 February 2010.
"https://ml.wikipedia.org/w/index.php?title=കാത്തി_മെലുവ&oldid=3690554" എന്ന താളിൽനിന്ന് ശേഖരിച്ചത്