കാതറീന അഹ്ഗ്രെൻ

സ്വീഡിഷ് പ്രോട്ടോ ഫെമിനിസ്റ്റ് കവിയിത്രി

ഒരു സ്വീഡിഷ് പ്രോട്ടോ ഫെമിനിസ്റ്റ് കവിയിത്രിയും പ്രസാധകയുമായിരുന്നു കാതറിന അഹ്ഗ്രെൻ (ജീവിതകാലം: 1734 - സി. 1800). സ്വീഡനിലെ ആദ്യത്തെ തിരിച്ചറിയപ്പെടുന്ന വനിതാ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അവർ.

കാതറീന അഹ്ഗ്രെൻ
ജനനം1734
സ്വീഡൻ
മരണം1800
ദേശീയതസ്വീഡൻ
മറ്റ് പേരുകൾകാതറീന ബാർക്ക്, കാതറിന എക്കർമാൻ
തൊഴിൽഎഴുത്തുകാരി, കവിയിത്രി, പരിഭാഷക, managing editor, പത്രപ്രവർത്തക.
അറിയപ്പെടുന്നത്ഫെമിനിസ്റ്റും എഴുത്തുകാരിയും

1772 നും 1783 നും ഇടയിൽ സ്റ്റോക്ക്ഹോമിലും ഫിൻ‌ലാൻഡിലുമുള്ള നിരവധി വനിതാ ആനുകാലികങ്ങളുടെ പ്രസാധകയും ചീഫ് എഡിറ്ററുമായിരുന്നു അവർ. ഫിൻ‌ലാൻഡിലെ ആദ്യത്തെ ആനുകാലികത്തിന്റെ (അതുപോലെ തന്നെ ഒരു സ്ത്രീ എഴുതിയ ആദ്യത്തേത്) Om konsten att rätt behaga (1782) പ്രസാധകയുമായിരുന്നു അവർ.[1] ഹെഡ്വിഗ് ചാർലോട്ട നോർഡൻഫ്ലിച്റ്റുമായുള്ള കത്തിടപാടുകൾക്ക് അവർ പ്രശസ്തയാണ്.[2] 1750 കളിലെയും 1770 കളിലെയും സ്വീഡിഷ് "സ്ത്രീ സാഹിത്യ ലോകത്തെ" ഒരു പ്രമുഖ വ്യക്തിയായിരുന്നു അൾ‌ഗ്രെൻ. [2]

ജീവിതരേഖ

തിരുത്തുക

ഓസ്റ്റെർഗറ്റ്‌ലാൻഡിന്റെ ഗവർണറായിരുന്ന ആൻഡേഴ്‌സ് അൾഗ്രെന്റെയും ലോറൻഷ്യ ജൂലിയാന ലിയുൻഗെൻഫെൽഡിന്റെയും മകളായിരുന്നു കാതറിന അഹ്‌ഗ്രെൻ. അവരുടെ സഹോദരിയിലൂടെ, കുങ്‌ലിഗ ബിബ്ലിയോടെക്കറ്റിന്റെ ചാൻസലർ ആയ ജോഹാൻ ഗുസ്താഫ് ഹാൽഡീന്റെ സഹോദരി ആയിരുന്നു.[2]

വി. ആർൺബെർഗ് പറയുന്നതനുസരിച്ച്, ഒരു ഘട്ടത്തിൽ അവർ ലൂയിസ അൾറിക രാജ്ഞിയുടെ കൊട്ടാരത്തിൽ ഒരു ചേംബർ ലേഡി ആയിരുന്നു. എന്നാൽ ഗൂഢാലോചന കാരണം അവരുടെ സ്ഥാനം നഷ്ടപ്പെട്ടു.[2]

  1. Henrika Zilliacus-Tikkanen: När könet började skriva – Kvinnor i finländsk press 1771–1900 (English: When gender started to write - women in Finnish media 1771-1900)
  2. 2.0 2.1 2.2 2.3 Carl Forsstrand (in Swedish): Sophie Hagman och hennes samtida. Några anteckningar från det gustavianska Stockholm. (English: Sophie Hagman and her contemporaries. Notes from Stockholm during the Gustavian age") Second edition. Wahlström & Widstrand, Stockholm (1911)

മറ്റ് ഉറവിടങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാതറീന_അഹ്ഗ്രെൻ&oldid=3971080" എന്ന താളിൽനിന്ന് ശേഖരിച്ചത്