കാതറിൻ എല്ലിസ് കോമാൻ (ജീവിതകാലം: നവംബർ 23, 1857 - ജനുവരി 11, 1915) ഒരു അമേരിക്കൻ ചരിത്രകാരി, സാമ്പത്തിക ശാസ്ത്രജ്ഞ, സാമൂഹ്യശാസ്ത്രജ്ഞ, അധ്യാപിക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ പ്രസിദ്ധയായ വനിതയായിരുന്നു. വെല്ലസ്ലി കോളേജിൽ 35 വർഷത്തോളം അദ്ധ്യാപിക, പ്രൊഫസർ, വകുപ്പദ്ധ്യക്ഷ എന്നീ നിലകളിൽ അവർ പ്രവർത്തിച്ചിരുന്നു. അക്കാലത്തെ കടുത്ത സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്താമെന്ന് വിശ്വസിച്ച കോമാൻ, വിജ്ഞാനശാഖയിൽ പുതിയ കോഴ്‌സുകൾ സൃഷ്ടിച്ചു. പടിഞ്ഞാറൻ അമേരിക്കയുടെ വികസനം, ബ്രിട്ടീഷ്, അമേരിക്കൻ വ്യവസായതത്‌പരത തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണത്തിലും അധ്യാപനത്തിലും അവർ പ്രാവീണ്യം നേടി. തന്റെ രചനകളിൽ അവർ മുതലാളിത്തത്തെ വിമർശിക്കുകയും തൊഴിലാളി പ്രസ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്തു. അമേരിക്കൻ വ്യവസായത്തിന്റെ ആദ്യ ചരിത്രവും ദ അമേരിക്കൻ എക്കണോമിക് റിവ്യൂവിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ പ്രബന്ധവും അവർ എഴുതി. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ വനിതാ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറും അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷന്റെ ഏക വനിതാ സഹസ്ഥാപകയുമായിരുന്നു അവർ. തന്റെ ജീവിതത്തിലുടനീളം സാമ്പത്തിക ശാസ്ത്ര ഗവേഷണം നടത്താനായി അവർ വ്യാപകമായി സഞ്ചരിച്ചിരുന്നു. ഒരു സാമൂഹ്യപ്രവർത്തകയെന്നനിലയിൽ അവർ സെറ്റിൽമെന്റ് പ്രസ്ഥാനത്തെയും തൊഴിലാളി പ്രസ്ഥാനത്തെയും പിന്തുണച്ചിരുന്നു. കവിയത്രി കാതറിൻ ലീ ബേറ്റ്‌സുമായി 25 വർഷത്തോളം ഒരു ഭവനം പങ്കിട്ടുതാമിസിച്ചിരുന്ന അവർ ഒരുമിച്ച് പലപ്പോഴും യാത്രകൾ ചെയ്തിരുന്നു.

കാതറിൻ കോമാൻ
ജനനം(1857-11-23)നവംബർ 23, 1857
നെവാർക്ക്, ഒഹായോ, യു.എസ്.
മരണംജനുവരി 11, 1915(1915-01-11) (പ്രായം 57)
വെല്ലസ്ലി, മസാച്യുസെറ്റ്സ്, യു.എസ്.
തൊഴിൽപ്രൊഫസർ
ദേശീയതഅമേരിക്കൻ
പങ്കാളികാതറിൻ ലീ ബേറ്റ്സ്

ആദ്യകാലം

തിരുത്തുക

1857 നവംബർ 23 ന് ഒഹായോയിലെ നെവാർക്കിൽ മാർത്ത ആൻ സെയ്മൂർ കോമാൻ (ജീവിതകാലം: 1826-1911) ലെവി പാർസൺസ് കോമൻ (ജീവിതകാലം: 1826–1889) എന്നിവരുടെ പുത്രിയായി കാതറിൻ കോമൻ ജനിച്ചു.[1][2] ഒരു ഒഹായോ വനിതാ സെമിനാരിയിൽ നിന്ന് ബിരുദം നേടിയിരുന്ന മാതാവിന്റേയും ഹാമിൽട്ടൺ കോളേജിൽ നിന്ന് വിദ്യാഭ്യാസം നേടിയിരുന്ന പിതാവിന്റേയും ശിക്ഷണത്തിൽ കൂടുതലും വീട്ടിലിരുന്നാണ് കോമാൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്.

  1. "Katharine Coman". sites.lsa.umich.edu (in ഇംഗ്ലീഷ്). Archived from the original on 2019-03-10. Retrieved 2018-07-07.
  2. Norley, Katharine. (2006). "Coman, Katharine (1857–1915)," p. 166 in The biographical dictionary of American economists, Volume I, A-I, edited by Ross B. Emmett. Thoemmes Continuum: London.
"https://ml.wikipedia.org/w/index.php?title=കാതറിൻ_കോമാൻ&oldid=3769752" എന്ന താളിൽനിന്ന് ശേഖരിച്ചത്