പ്രമുഖ സ്വീഡിഷ് വനിതാ വൈദ്യശാസ്ത്രജ്ഞയാണ് കാതറിന സ്റ്റിബ്രന്റ് സന്നർഹഗെൻ (English: Katharina Stibrant Sunnerhagen) [1]

സ്വീഡനിലെ ഗോഥെൻബെർഗ് സർവ്വകലാശാലയിലെ റീഹാബിലിറ്റേഷൻ മെഡിസിൻ റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയും സർവ്വകലാശാല പ്രഫസറുമാണ് കാതറിന. സർവ്വകലാശലയ്ക്ക് കീഴിലുള്ള സ്വാൽഗ്രെൻസ്‌ക ആശുപത്രിയിൽ കൺസൾട്ടന്റായി സേവനം അനുഷ്ടിക്കുന്നു. നോർവേയിലെ സുന്നാസ് റീഹബിലിറ്റേഷൻ ആശുപത്രിയിൽ ഗസ്റ്റ് പ്രഫസറാണ് ഇവർ.

വിദ്യാഭ്യാസം

തിരുത്തുക

ഗോഥെൻബർഗ് സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദ പഠനത്തിന് ശേഷം റീഹബിലിറ്റേഷൻ മെഡിസിനിൽ പ്രത്യേകം പഠനം നടത്തി. ഗോഥെൻബർഗ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. റീജണൽ വാൾ മോഷൻ ഇൻ ദ ലെഫ്റ്റ് വെൻട്രിക്ൾ എന്ന വിഷയത്തിലായിരുന്നു കാതറിനയുടെ പിച്ച്ഡി.[2]

അംഗീകാരങ്ങൾ

തിരുത്തുക

2012ൽ ബ്രസീലിയയിലും 2010ൽ സോളിലും നടന്ന വേൾഡ് സ്‌ട്രോക് കോൺഗ്രസ്സിൽ സ്‌ട്രോക്ക് റീഹാബിലിറ്റേഷൻ സംബന്ധിച്ച യൂറോപ്പ്യൻ സ്‌ട്രോക്ക് ഇനീഷ്യാറ്റീവ് സൈന്റിഫിക് കമ്മിറ്റിക്ക് ശുപാർശകൾ നൽകാൻ നിയമിച്ച മൂന്ന് വിദഗ്ദ്ധ ശുപാർശകരിൽ ഒരാളായിരുന്നു കാതറിന. സ്‌ട്രോക്ക് വിക്ടിംസ് അസോസിയേഷൻ, Handlaren Hjalmar Svenssons Foundation, and the Greta and Einar Askers Foundation തുടങ്ങിയ നിരവധി സ്‌ട്രോക് കൗൺസിലുകളിൽ അംഗമാണ്. ഗോഥെൻബർഗ് സർവ്വകലാശാലയിലെ സെന്റർ ഫോർ ക്രോസ് സൈന്റിഫിക് റിസെർച്ച് ഓഫ് ഫക് ഷണൽ ലിമിറ്റേഷൻസ് ആൻഡ് ഹാൻഡികേപ്പിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു കാതറിൻ 2003 മുതൽ ജെ ഫോർ റീഹാബിലിറ്റേഷൻ മെഡിസിൻ ബോർഡ് അംഗമാണ്. 2005 ഏപ്രിൽ മുതൽ അക്ട സ്‌കാൻഡ് ന്യൂറോളജിക ബോർഡിൽ അംഗം. 2009 മുതൽ ക്ലിനിക്കൽ റീഹബിലിറ്റേഷൻ ബോർഡ് അംഗം. 2010 ജനുവരി മുതൽ റീഹബിലിറ്റേഷൻ റിസെർച്ച് ആൻഡ് പ്രാക്ടീസ് ബോർഡ് അംഗം.ഫ്രന്റയേർസ് ഇൻ സ്‌ട്രോക് റിവ്യൂ എഡിറ്റോറിയൽ ബോർഡ് മെംബർ, 2010 ഓഗസ്റ്റ് മുതൽ ഓപൺ റീഹബിലിറ്റേഷൻ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

  1. https://www.researchgate.net/profile/Katharina_Sunnerhagen
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-09-13. Retrieved 2017-03-04.
"https://ml.wikipedia.org/w/index.php?title=കാതറിന_സന്നർഹഗെൻ&oldid=3628026" എന്ന താളിൽനിന്ന് ശേഖരിച്ചത്