കാഠ്മണ്ഡു ദർബാർ സ്ക്വൊയർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യുനെസ്കോയുടെ പൈതൃക സ്ഥാനം ലഭിച്ച നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നാണ് കാഠ്മണ്ഡു ദർബാർ സ്ക്വൊയർ (നേപ്പാളി ഭാഷ: वसन्तपुर दरवार क्षेत्र, Basantapur Darbar Kshetra)ഇത് കാഠ്മണ്ഡുകിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായി സ്ഥിതിചെയ്യുന്നു.
ഇവിടത്തെ പല പ്രധാന നഗരങ്ങളും 2015 ഏപ്രിൽ 25 -ലെ നേപ്പാൾ ഭൂമികുലുക്കത്തിൽ നശിക്കപ്പെട്ടു.വളരഅത്ഭുതപരമായ കലാവൈഭവങ്ങൾ നിറഞ്ഞ മരപ്പണികളാലും, നൂറ്റാണ്ടുകളിലെ പുതിയ രീതിശാസ്ത്രത്തോടുകൂടിയ ശിൽപ്പികളുടെ ശിൽപ്പങ്ങളാലും ദർബാർ സ്ക്വൊയർ മൂടപ്പെട്ടിരിക്കുന്നു.ഇവിടത്തെ റോയൽ പാലസ് ആദ്യം ദറ്റാറയ സ്ക്വൊയറിലായിരുന്നു ഉണ്ടായിരുന്നത്, പിന്നീടത് ദർബാർ സ്ക്വൊയറിലേക്ക് മാറ്റി.[1]
ഈ നഗരം മുഴുവൻ ഭരിച്ചിരുന്ന, മാള , ഷാഹ് രാജാക്കന്മാരുടെ കൊട്ടാരം അടങ്ങുന്ന സ്ഥലമാണ് ദർബാർ സ്ക്വൊയർ.ഈ പ്രദേശത്തേയുമുൾപ്പെടുത്തിയിട്ടുള്ള ചതുരം ചതുർഭുജരീതിയിലാണ്,അവിടെ ക്ഷേത്രങ്ങളും, മുറ്റവുമുണ്ട്. ഇത്,രാമന്റെ കുരങ്ങുഭക്തനായ ഹനുമാനിനെ പ്രതിഷ്ടയായി വച്ചിരിക്കുന്ന, ഹനുമാൻ ദോക്ക ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു.പാലസ്സിന്റെ മുമ്പറത്തിലായി ഈ ചതുരം സ്ഥിതിചെയ്യുന്നു.
ചരിത്രവും നിർമ്മാണവും
തിരുത്തുകമൂന്നാം നൂറ്റാണ്ടിൽ ലിച്ചാവി രാജാവിന്റെ ഭരണകാലത്തിന് ശേഷമായിരുന്നു റോയൽ പാലസ്സ് നിർമ്മിക്കപ്പെട്ടത്. അവിടെയുണ്ടായിരുന്നു കൊട്ടാരങ്ങളുടേയും, ക്ഷേത്രങ്ങളുടേയും മാതൃകയിൽ കെട്ടിടങ്ങളുടെ നിർമ്മാണം ആവർത്തിച്ചെന്നല്ലാതെ ആ കാലത്തുനിന്ന് ഒന്ന് അവശേഷിച്ചില്ല.പുരാതന എഴുത്തുകളിൽ, ഗുണാപോ, ഗുപോ എന്നീ പേരുകളായാണ് ആ പാലസ്സുകളെ ചതുരത്തിനുള്ളിൽ വിളിച്ചതെന്ന് പറയുന്നു,10-ാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന ഗുണകമദേവ് എന്ന രാജാവാണ് ആ പാലസ്സുകളെ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.രറ്റ്ന മാള രാജാവിന്റെ (1484–1520) ഭരണത്തിൽ നിന്ന് സ്വതന്ത്രനായ കാഠ്മണ്ഡു നഗര ചതുരത്തിലെ പാലസ്സുകളെല്ലാം മാള രാജാവിന്റേതായി.1769-ൽ പ്രിത്ത്വി നാരായൺ ഷാഹ് കാഠ്മണ്ഡു താഴ്വരയ്ക്കുനേരെ ആക്രമണം നടത്തിയപ്പോൾ, ദർബാർ സ്ക്വൊയറിൽ തന്റെ പാലസ്സ് നിർമ്മിക്കുകയുണ്ടായി.1896-ൽ നാരായൺ ഹിറ്റി പാലസ്സിലേക്ക് ഷാഹ് ചക്രവർത്തി പരമ്പര മാറും വരെ അവർ അവിടം ഭരിച്ചുകൊണ്ടിരുന്നു.
1975-ലെ ബീരേന്ദ്ര ബിർ ബിക്ക്രം ഷാഹ് , 2001-ലെ ഗ്യാനേന്ദ്ര ബിർ ബിക്ക്രം ഷാഹ് എന്നീ രാജാക്കന്മാർക്കായുള്ള രാജകീയപരമായ വേദികളുടെ പ്രധാനം ഇടം തന്നെയാണ് ഇപ്പോഴും ഈ ചതുരം.
എന്നാൽ കാഠ്മണ്ഡു ദർബാർ സ്ക്വൊയറിന്റെ തുടക്കത്തേക്കുറിച്ചുള്ള ചരിത്രം എവിടേയും ലിഖിതമല്ല, ഇവിടത്തെ കൊട്ടാരങ്ങൾ നിർമ്മിച്ചതായി കരുതപ്പെടുന്നത് ശങ്ക്രദേവ് രാജാവാണ്. ,സ്വതന്ത്ര കാഠ്മണ്ഡു നഗരത്തിന്റെ ആദ്യത്തെ രാജാവ് എന്ന നിലക്ക്, 1501- ൽ നിർമ്മിക്കുപ്പെട്ട പാലസ്സിന് കിഴക്കേഭാഗത്തുള്ള തലേരു ക്ഷേത്രം നിർമ്മിച്ചത് രത്ന മാളയാണ്.
References
തിരുത്തുക- ↑ Nepal Handbook by Tom Woodhatch