കാട്ടുപുറം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കാട്ടുപുറം. കല്ലുവാതുക്കലിൽ നിന്ന് അഞ്ചുകിലോമീററർ വടക്കുകിഴക്കായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. കുന്നുകളും പാറകളും നിറഞ്ഞ പ്രദേശമായതിനാൽ ഈനാടിനെ കാട്ടുപുരം അല്ലെങ്കിൽ കാട്ടുപുറം എന്നുവിളിക്കുന്നു. അമ്പതുകൊല്ലങ്ങൾക്കുമുമ്പ് ഇവിടെ കാടായിരുന്നു.