കാട്ടുചോലത്തുമ്പി
കാട്ടരുവികളിലും, വെള്ളച്ചാട്ടങ്ങൾക്കരുകിലും കാണുന്ന ഒരിനം തുമ്പിയാണ് കാട്ടുചോലത്തുമ്പി(Travancore Torrent Dart). പശ്ചിമഘട്ട മലനിരകളിലാണ് ഇതിന്റെ പ്രധാന താവളം. പാറക്കെട്ടുകളിൽ വിശ്രമിക്കുന്നതായും, ഒഴുകുന്ന വെള്ളത്തിനു മീതെ പറന്നു നടക്കുന്ന നിലയിലും ഇതിനെക്കാണാവുന്നതാണ്.പെൺ തുമ്പി പൊതുവേ മറഞ്ഞുജീവിയ്ക്കുന്നതിനാൽ കണ്ടെത്തുക ദുഷ്കരമാണ്.
ഘടനയും നിറവും
തിരുത്തുകആൺതുമ്പിയുടെ മുഖവും, മുകൾ ഭാഗവുംകറുപ്പു നിറത്തിലാണ്.മധ്യഭാഗത്തിനു ഓറഞ്ച് നിറവും, കണ്ണുകൾക്ക് മിന്നുന്ന കറുപ്പു നിറവും ഉണ്ട്. ആൺതുമ്പിയുടെ കീഴ് ഭാഗം ചുവന്ന തവിട്ടുനിറത്തിലും ആണ്. വശങ്ങൾക്ക് ഇരുണ്ട ചുവന്ന നിറവും, കറുപ്പിലൂടെ ചുവന്ന വരയും കാണാം. തിളങ്ങുന്ന ഈർക്കിൽ വാലിന്റെ അറ്റത്തും കറുപ്പു നിറം ഉണ്ട്.[1] മുൻചിറകുകൾ സുതാര്യമാണ്. ഇരുണ്ട തേൻ വർണ്ണത്തിൽ ഇവ കാണപ്പെടുന്നു. പിൻചിറകുകൾ ആദ്യപകുതി സുതാര്യവും, മറുപകുതി അടച്ചിരിയ്ക്കുമ്പോൾ അടിഭാഗം കറുത്ത നിറത്തിലും തുറക്കുമ്പോൾ മേൽഭാഗം തിളങ്ങുന്ന ചുവപ്പു നിറത്തിലുമാണ്. പെൺതുമ്പിയ്ക്ക് വർണ്ണശോഭയില്ല.ശരീരത്തിനു മഞ്ഞ കലർന്ന ഇരുണ്ടതവിട്ടോ,കാവിനിറമോ ആണ്. ചിറകുകൾസുതാര്യവും മങ്ങിയ തവിട്ടുനിറത്തിലുമാണ്. വാലിൽ വശങ്ങളിൽ മഞ്ഞവരയുണ്ട്.[2]
അവലംബം
തിരുത്തുക- ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ്-2013 -4ആഗസ്റ്റ്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-08-01.