കാട്ടുചീര
കുറ്റിക്കാടുകൾക്കിടയിൽ കാണപ്പെടുന്ന ഒരിനം ചെടിയാണു് കാട്ടുചീര. മുറികൂട്ടി എന്ന ഔഷധ സസ്യവുമായി വളരെയധികം സാമ്യമുള്ള ഇവ ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് മുറിക്കൂട്ടിയെപ്പോലെ നിറത്തിൽ സാമ്യമുണ്ടെങ്കിലും സൂക്ഷ്മപരിശോധനയിൽ ഇലകളുടെ മൃദുത്വവും ആകൃതിയും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കും. ഇവ ഏകദേശം 4 അടിയോളം ഉയരത്തിൽ വരെ വളർച്ചയോടെ കാണപ്പെടാറുണ്ടു്.