കാട്ടയമോദകം
കൃമിയെ നശിപ്പിക്കാനുള്ള ഔഷദമായി പലരാജ്യങ്ങളിലും ഉപയോഗിക്കുന്ന ചെടിയാണ് കാട്ടയമോദകം. ശാസ്ത്രീയ നാമം: ഡിസ്ഫാനിയ അംബ്രോസിയോഡെ Dysphania ambrosioides, പണ്ടറിയപ്പെട്ടിരുന്നത് Chenopodium ambrosioides എന്നാണ്. ഇംഗ്ല്ലിഷിൽ വേംസീഡ് ( wormseed), എന്നും യേശുമരം ( Jesuit's tea) എന്നും മെക്സിക്കാന മരം ( Mexican-tea) എന്നും അറിയപ്പെടുന്നു.[2]
Epazote | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | D. ambrosioides
|
Binomial name | |
Dysphania ambrosioides | |
Synonyms[1] | |
|

മായൻ സംസ്കൃതിയിൽ ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് വേം സീഡ് എന്ന പേരിൽ ഉപയോഗിക്കപ്പെട്ടുവന്നു,. ഇതിന്റെ ഇലകൾ ഉപയോഗിച്ചുണ്ടാക്കുന്ന ചായക്ക് ശരീരം ശുദ്ധിവരുത്താനുള്ള കഴിവുണ്ടെന്നു പണ്ടുമുതൽകേ കരുതിപ്പോന്നിരുന്നു. 1895- ൽ ഒരു ജർമൻ ഔഷധകാരൻ ചെനോപോഡിയം എന്ന എണ്ണ [3] ഇതിൽ നിന്ന് വേർതിരിച്ചെടുത്തതിനുശേഷം കൃമിയെ നശിപ്പിക്കാനുള്ള ഔധധമായി ശാസ്ത്രീയമായി ഇതിനെ ഉപയോഗിച്ചു വരുന്നു. [4]
മറ്റു ഭാഷകളിൽതിരുത്തുക
പായ്കു payqu (paico), എപസോട്ടെ epazote, ഹെർബാ സാന്റി മാരീ herba sancti Mariæ എന്നും മെക്സികോയിൽ ഇതിനെ വിളിക്കുന്നു. ജറുസലേം ഓക്ക് എന്നും ഇതിനു പേരുണ്ട്. ഹിന്ദിയിൽ ചീൽ കി ഭാജി എന്നും സംസ്കൃതത്തിൽ ഗൗഡവാസ്തുക എന്നും ഗുജറാത്തിയിൽ വെറും 'ചീൽ' എന്നും അറിയപ്പെടുന്നു.
വിതരണംതിരുത്തുക
മധ്യ-തെക്കൻ അമേരിക്ക, മെക്സിക്കോ, വെസ്റ്റ് ഇന്ഡീസ് എന്നിവടങ്ങളിലും ഇന്ത്യയിലും ഇവ നന്നായി വളരുന്നു. കാശ്മീർ, സിക്കിം, ബംഗാൾ, ബീഹാർ, ഡക്കാൻ പീഠഭൂമി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇവ വളരുന്നുണ്ട്.
വിവരണംതിരുത്തുക
ഒന്നര മീറ്റർ പൊക്കം വരുന്ന ചെടികൾ നേര മുകളിലേക്ക് നീളത്തിൽ വളരുന്നു. അനേകം ശാഖകൾ കാണപ്പെടുന്നൗഎടിയ് ചെടിക്ക് പൊതുവെ ഒരു സുഗന്ധമുണ്ട്. തണ്ടിലുടനീളം നനുത്ത രോമങ്ങൾ നിറഞ്ഞു നിൽകും. ഇലകളിൽ എണ്ണയുണ്ട്. 4-8 സെ.മീ നീളമുള്ള ഇലകൾക്ക് 2.5 സെ.മീ ഓളം വീതിയുണ്ട്.
രാസഘടകങ്ങൾതിരുത്തുക
ചെടിയിൽ ആവിയാകുന്നതരം എണ്ണ അടങ്ങിയിരിക്കുന്നു. ഈ എണ്ണയിൽ പിനോകാർപിയോൾ -എ- പെനിൻ, അസ്കാരിഡോൾ, സൈലീൻ ഐസോമറുകൾ, പാരാസൈമിൻ, ആൽകോഹോളുകൾ, കാർബോക്സിലിക് അമ്ലങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ ഇലയിലും തടിയിലും ട്രൈറ്റെർപിൻ ഗ്ലൈകോസൈഡ്സ് അടങ്ങിയിരിക്കുന്നു. ഇലകളിൽ വിറ്റാമിൻ സി യും മഗ്നീഷ്യമ്മ് ഫോസ്ഫേറ്റും കാണപ്പെടുന്നു.
ഉപയോഗങ്ങൾതിരുത്തുക
ഭക്ഷണംതിരുത്തുക
കാട്ടയമോദകം വ്യാപകമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു. അതിന്റെ രൂക്ഷമായ ഗന്ധമാണിതിനു കാരണം. ടർപന്റൈൻ സമാനമായ ഗന്ധം ഇഷ്ടപ്പെടുന്ന വിദേശീയരാണിതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
ഔഷധംതിരുത്തുക
പുരാതനമായി തന്നെ കാട്ടയമോദകം വിരയെ നശിപ്പിക്കാനായി ഇന്ത്യയിൽ ഔഷദമെന്ന രീതിയിൽ ഉപയോഗിക്കപ്പെട്ടുവന്നു. 1900 കളിൽ ചീനോപോഡീയം എന്ന പേരിൽ വിദേശരാജ്യങ്ങളിൽ വ്യാപകമായി. അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്ത് ഇതിന്റെ എണ്ണ സംസ്കരണശാല നിലനിന്നിരുന്നതിനാൽ ഇതിനെ ബാൾട്ടിമോർ എണ്ണ എന്നുവിളിച്ചു പോന്നു. [5]ചീനോപോഡിയം എണ്ണക്ക് വിഷാംശം ഉണ്ടായിരുന്നതിനാൽ പിന്നീട് ഇതിന്റെ ഉപയോഗം കുറഞ്ഞുവന്നു. നിരവധി രാജ്യങ്ങളിൽ എന്നിരുന്നാലും ഇത് ഉപയോഗത്തിലുണ്ട്. .[medical citation needed] ഹോണ്ടുറാസിൽ ഇത് സമൂലം അരച്ച് കുടിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ വളർത്തു മൃഗങ്ങളിലെ വിരശല്യം ഒഴിവാക്കാൻ ഇന്നും ഉപയോഗിക്കുന്നുണ്ട്. [6]
'വായുക്ഷോഭം ഒഴിവാക്കാൻ കഴിവുണ്ട് എന്ന് പറയപ്പെടുന്ന കാട്ടയമോദകം,[medical citation needed] ശ്ത്രീകളിലെ ആർത്തവക്രമക്കേടുകൾക്കും ഉപയോഗിക്കുന്നു. ,[7][unreliable medical source?]
വിഷാംശംതിരുത്തുക
എണ്ണയിൽ അടങ്ങിയിരിക്കുന്ന് അസ്കാരിയോൾ കാരണമാണ് ചിനോപോഡിയം അധികം കഴിക്കുന്നതു മൂലമുള്ള പാർശ്വഫലങ്ങൾ പ്രധാനമായും ഉണ്ടാവുന്നതെന്നു കരുതുന്നു. പണ്ടുകാലങ്ങളിൽ നിരവധി മരണങ്ങൾക്ക് കാട്ടയമോദകം കാരണമായിട്ടുൺറ്റ്. പ്രധാന പാർശ്വഫലങ്ഗ്നൾ വററുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ്. .[8]
കാർഷികവശ്യങ്ങൾതിരുത്തുക
ടർപീൻ സംയുക്തങ്ങൾ അടഗ്ങ്നിയിരിക്കുന്നതിനാൽ ശക്തമായതും പ്രകൃതീദത്തവുമായ കീടനാശിനിയായി ഈ ചെടിയെ ഉപയോഗിക്കുന്നുൺറ്റ്. അടുത്തുള്ള ചെടികളിൽ കീടബാധ ഒഴിവാക്കാൻ ഈ ചെടിക്ക് സാധിക്കും എന്നതീനാൽ ഉദ്യാനങ്ങളിൽ ചെടികൾക്കിടയിലായി ഇവയെ നട്ടുവളർത്തുന്നു .[9]
റഫറൻസുകൾതിരുത്തുക
- ↑ "Tropicos - Name - Chenopodium ambrosioides L." tropicos.org.
- ↑ "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.
- ↑ http://www.botanical.com/botanical/mgmh/w/worame35.html
- ↑ Kumar R, Mishra AK, Dubey NK, Tripathi YB. Evaluation of Chenopodium ambrosioides oil as a potential source of antifungal, antiaflatoxigenic and antioxidant activity. Int J Food Microbiol. 2007 Apr 10;115(2):159-64. Epub 2006 Dec 14.
- ↑ "Alpasotis / Chenopodium ambrosioides / wormseed : Philippine Medicinal Herbs / Philippine Alternative Medicine". GODOFREDO STUART. ശേഖരിച്ചത് 2014-03-26.
- ↑ Cornell Univ., Dept. of Animal Sciences. "Chenopodium ambrosioides". ശേഖരിച്ചത് 2013-02-13.
- ↑ James A. Duke (2000). The Green Pharmacy. പുറങ്ങൾ. 51–53. ISBN 1579541844.
- ↑ Tampion, John (1977). "Chenopodium ambrosioides L.". Dangerous Plants. David and Charles. പുറം. 64. ISBN 0715373757.
- ↑ J. Jimenez-Osorio, Am. J. Bot. 78:139, 1991