ബ്രസിലിന്റെ വടക്കുകിഴക്കൻ മേഖലയിലുള്ള മുൾക്കാടുകളാണ് കാച്ചിങ്ഗ. വെളുത്ത കാട് എന്നാണ് ഈ വാക്കിനർത്ഥം.('കാ' എന്നാൽ കാട്, 'ചിങ്ഗ' എന്നാൽ വെളുപ്പ്.)ബ്രസിലിന്റെ മൊത്തം വിസ്തൃതിയിൽ പത്തുശതമാനത്തിലും കാച്ചിങ്ഗ വ്യാപിച്ചു കിടക്കുന്നു. മുള്ളുകൾ നിറഞ്ഞ ചെറിയ ഇലപൊഴിയും ചെടികളുടെ അനന്തമായ പരപ്പാണ് കാച്ചിങ്ഗ. മിക്ക ചെടികളും ഒരു മഴക്കാലത്തോടെതന്നെ വളർന്ന് പുഷ്പിച്ച് നശിക്കുകയാണു പതിവ്.

Caatinga Scrub (കാച്ചിങ്ഗ)
Scrubland
Caatinga in Pernambuco, Brazil.
രാജ്യം  ബ്രസീൽ
Part of South America
River São Francisco River
Area 850,000 കി.m2 (328,187 ച മൈ)
Map of the Caatinga scrub as delineated by the IBAMA. Yellow line approximately encloses the Caatinga scrub distribution.Satellite image from NASA.
മഴക്കാലത്തുള്ള കാച്ചിങ്ഗ പ്രദേശം.

ബ്രസിലിന്റെ എട്ടു സംസ്ഥാനങ്ങളിൽ ഈ പരിസ്ഥിതിയാണു നിലനിൽക്കുന്നത്. പിയാഉയി, സെയേറ, റിയോ ഗ്രാൻഡെ ദു നോർത്ത്, പെർണാംബുകോ, അലഗോവാസ്, സെർഗിപി, ബാഹിയ, മിനാസ് ഗറിയാസ് എന്നിവയാണ് അവ.

രണ്ടുതരം കാലാവസ്ഥ മാത്രമെ കാച്ചിങ്ഗയിൽ കാണാനാകൂ. ചൂടുള്ള വരണ്ട ശൈത്യകാലവും ചൂടുള്ള മഴക്കാലവും. ചൂടുള്ള വരണ്ട ശൈത്യകാലത്ത് സസ്യങ്ങളൊന്നും വളരില്ല. ഇലപൊഴിയും കാലമാണിത്. ഇക്കാലത്ത് കാച്ചിങ്ഗയിലെ മണ്ണിന്റെ താപനില 60 ഡിഗ്രി വരെ ഉയരാം. ഈ കാലഘട്ടത്തിൽ കാച്ചിങ്ഗയ്ക്ക് ഒരു നരച്ച മരുഭൂമിയുടെ നിറം ലഭിക്കുന്നു. പുതുവർഷാരംഭത്തിൽ മഴപെയ്യുമ്പോൾ കാച്ചിങ്ഗ ആകെ തളിർത്ത് പച്ചപ്പണിയും. ചെറു സസ്യങ്ങൾ മുളപൊട്ടി വളർന്നു തുടങ്ങും. മരങ്ങൾ തളിരണിഞ്ഞ് ഇലകൊണ്ട് മൂടും. വരണ്ട നദികൾ വീണ്ടും ഉറവപൊട്ടും.

വടക്കുകിഴക്കൻ ബ്രസിലിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്ന് ഈ ഇലപൊഴിയും കാടുകളിൽ വളരുന്ന എണ്ണപനകളിൽ നിന്നാണ്.

"https://ml.wikipedia.org/w/index.php?title=കാച്ചിങ്ഗ_മുൾക്കാട്&oldid=2312051" എന്ന താളിൽനിന്ന് ശേഖരിച്ചത്