ദക്ഷിണേന്ത്യയിലെ പ്രധാന കാർഷിക വാണിഭങ്ങളിലൊന്നാണ് കാക്കൂർ കാളവയൽ. കൂത്താട്ടുകുളത്തിനടുത്ത് കാക്കൂരിൽ കർഷകരുടെ നേതൃത്വത്തിൽ ഒന്നരപ്പതിറ്റാണ്ട് മുമ്പ് കാളവയൽ ആരംഭിച്ചതെന്ന് പഴമക്കാർ പറയുന്നു. ഭരണി, കാർത്തിക, രോഹിണി നാളുകളിൽ കർഷകർ കാക്കൂർ ആമ്പശ്ശേരിക്കാവിന് മുന്നിലുള്ള പാടത്ത് ഒത്തുചേരുക പതിവായിരുന്നു. കാളകളെ വിൽക്കുന്നതിനും വാങ്ങുന്നതിനും കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയായിരുന്നു കർഷകരുടെ കൂട്ടായ്മ.

കുംഭമാസത്തിലെ ഭരണിനാളിൽ കാക്കൂർ ആമ്പശ്ശേരിക്കാവിലെ ഉച്ചപ്പൂജ കഴിഞ്ഞ് നട തുറക്കുന്നവേളയിൽ മുഴങ്ങുന്ന ശംഖനാദം കേൾക്കുന്നതോടെ കർഷകർ പ്രാർഥനാനിരതരായി, ആർപ്പുവിളികളോടെ കാളകളുമായി പാടത്തേക്ക് ഇറങ്ങും. അമ്പലത്തിന് മുന്നിൽ പാടത്ത് ഇളംകാവിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ദേവീസങ്കല്പത്തോടെയാണ് വയലിന് തുടക്കം കുറിക്കുക. ഇഷ്ടമുള്ള കാളക്കൂറ്റൻമാരെ കണ്ടെത്തി വിലപറഞ്ഞ് ഉറപ്പിച്ച് കൃഷിക്കളത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.[1]

നൂറ്റിഅമ്പത് വർഷത്തെ പഴക്കമുള്ള കാളവയലിന്റെ ചരിത്രം അറിയുന്നതിന് കാക്കൂരിൽ ഇപ്പോൾ അവശേഷിക്കുന്നത് കാക്കൂർ മാർക്കറ്റിന് സമീപമുള്ള ശിലാലിഖിതം മാത്രമാണ്. കരിങ്കല്ലിൽ പഴയലിപിയിൽ കാളവയലിന്റെ തുടക്കം കൊത്തിവച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-19. Retrieved 2012-08-19.

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാക്കൂർ_കാളവയൽ&oldid=3716531" എന്ന താളിൽനിന്ന് ശേഖരിച്ചത്