മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. കേരളത്തിലെ മലഞ്ചെരുവുകളിൽ വൻ തോതിലും കേരളത്തിൽ പരക്കെയും കൃഷിചെയ്യുന്ന ഔഷധസസ്യം കൂടിയാണ്‌ കസ്തൂരിമഞ്ഞൾ. ഇതിന്റെ കിഴങ്ങ് (ഭൂകാണ്ഡം) ആണു് ഔഷധയോഗ്യമായ ഭാഗം.[1]

കസ്തൂരി മഞ്ഞൾ Curcuma aromatica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Liliopsida
Order:
Zingiberales
Family:
Zingiberaceae
Subfamily:
Zingiberoideae
Tribe:
Zingibereae
Genus:
Species:
കസ്തൂരി മഞ്ഞൾ Curcuma aromatica
Binomial name
Curcuma aromatica

ഇതരനാമങ്ങൾ തിരുത്തുക

  • ഇംഗ്ലീഷ്: Wild turmeric, Aromatic turmeric[2]
  • ഹിന്ദി: जंगली हल्दी ജംഗ്ലീ ഹൽദീ
  • മണിപ്പുരി: লম যাঈঙাঙ ലാം യയിങ്ങാങ്
  • ഗുജറാത്തി: Zedoari ജെദോരി
  • തമിഴ്: கஸ்தூதி மஞ்சள் കസ്തൂരി മഞ്ചൾ
  • മലയാളം: കസ്തൂരി മഞ്ഞൾ / കാട്ടുമഞ്ഞൾ
  • തെലുഗു: Kasthuri Pasupa കസ്തൂരി പശുപ
  • കന്നഡ: Kasthuri Arishina കസ്തൂരി അരിശിന

ആവാസമേഖല തിരുത്തുക

ദക്ഷിണേഷ്യയിൽ പൊതുവേയും കിഴക്കൻ ഹിമാലയത്തിലും പശ്ചിമഘട്ടവനമേഖലകളിലും കൂടുതലായും ഈ സസ്യം പ്രകൃത്യാ കാണപ്പെടുന്നുണ്ടു്. ആയുർവ്വേദത്തിലും ചൈനീസ് വൈദ്യത്തിലും ധാരാളമായി ഉപയോഗിക്കുന്നതിനാൽ ചൈന, വടക്കുകിഴക്കൻ ഇന്ത്യ, കേരളം തുടങ്ങിയ പ്രദേശങ്ങളിൽ ഔഷധത്തോട്ടങ്ങളിലും കസ്തൂരിമഞ്ഞൾ കൃഷിചെയ്യപ്പെടുന്നു.

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം, മധുരം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം തിരുത്തുക

പ്രകന്ദം[3]

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-26. Retrieved 2011-05-22.
  2. http://www.flowersofindia.net/catalog/slides/Wild%20Turmeric.html
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കസ്തൂരിമഞ്ഞൾ&oldid=3627912" എന്ന താളിൽനിന്ന് ശേഖരിച്ചത്