കസാന്ദ്ര ഓസ്റ്റൻ
കസാന്ദ്ര എലിസബത്ത് ഓസ്റ്റൻ (ജീവിതകാലം: 9 ജനുവരി 1773 - 22 മാർച്ച് 1845[1]) ഒരു അഭിരുചിയുള്ള ജലച്ചായ ചിത്രകാരിയും ജെയ്ൻ ഓസ്റ്റന്റെ മൂത്ത സഹോദരിയുമായിരുന്നു. രണ്ടു സഹോദരിമാരും തമ്മിലുള്ള എഴുത്തുകുത്തുകൾ നോവലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള വൈജ്ഞാനിക ഗ്രാഹ്യത്തിന് ഗണ്യമായ അടിത്തറ സൃഷ്ടിക്കുന്നതാണ്.
കസാന്ദ്ര ഓസ്റ്റൻ | |
---|---|
ജനനം | Steventon, Hampshire, England | 9 ജനുവരി 1773
മരണം | 22 മാർച്ച് 1845 Portsdown House near Portsmouth, Hampshire | (പ്രായം 72)
ബന്ധുക്കൾ |
|
കുട്ടിക്കാലം
തിരുത്തുക1773-ൽ ഹാംഷെയറിലെ സ്റ്റീവൻടണിലുള്ള ഒരു പുരോഹിതഗൃഹത്തിൽ പുരോഹിതനായ റവ. ജോർജ്ജ് ഓസ്റ്റന്റെയും (1731–1805) അദ്ദേഹത്തിന്റെ പത്നി കസാന്ദ്രയുടെയും (മുമ്പ്, ലെയ്ഗ് 1739–1827) മകളായി ജനിച്ചു. എട്ട് കുട്ടികളിൽ കസാന്ദ്രയും ജെയ്നും മാത്രമാണ് പെൺകുട്ടികൾ എന്നതിനാൽ, ജീവിതത്തിലുടനീളം അവർ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ജെയ്‌ൻ കസാന്ദ്രയെ അഭിസംബോധന ചെയ്ത് അയച്ച നൂറിലധികം കത്തുകൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നു. നോവലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാൻ ഈ കത്തുകൾ ചരിത്രകാരന്മാരെ സഹായിച്ചിട്ടുണ്ട്.
സഹോദരിമാർ 1783-ൽ അവരുടെ അമ്മാവന്റെ സഹോദരി മിസിസ് കാവ്‌ലിയുടെ അടുത്തേക്ക് വിദ്യാഭ്യാസത്തിനായി പോയി. കാവ്‌ലി തുടക്കത്തിൽ ഓക്സ്ഫോർഡിലും പിന്നീട് സതാംപ്ടണിലുമായിരുന്നു താമസിച്ചിരുന്നത്. സതാംപ്ടണിൽ ഒരു പകർച്ചവ്യാധി ഉണ്ടായപ്പോൾ ഓസ്റ്റൻ സഹോദരിമാർ സ്റ്റീവന്റണിലേക്ക് മടങ്ങിപ്പോയി. 1785 നും 1786 നും ഇടയിലുള്ള കാലത്ത് സഹോദരിമാർ റീഡിംഗ് ആബി ഗേൾസ് സ്കൂളിൽ പഠനത്തിനു ചേർന്നു. ബോർഡിംഗ് സ്കൂളിൽ ചേരുന്നതിന് അനുയോജ്യമല്ലാത്തവിധം വളരെ ചെറുപ്പമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന ജെയ്ൻ ആദ്യം പോകേണ്ടതില്ലായിരുന്നുവെങ്കിലും സഹോദരിയോടൊപ്പം പഠനത്തിനു ചേർന്നു. അവരുടെ അമ്മയുടെ വാക്കുകളിൽ, "കസാന്ദ്രയുടെ തല ഛേദിക്കപ്പെട്ടിരുന്നുവെങ്കിൽ, ജെയ്ൻ അവളുടേതും ഛേദിച്ചുകളയും" എന്ന രീതിയിലായിരുന്നു അവർ തമ്മിലുള്ള ബന്ധം.[2]
കല
തിരുത്തുകരണ്ട് ഓസ്റ്റൻ പെൺകുട്ടികളെയും ഡ്രോയിംഗും പിയാനോയും വീട്ടിൽ അഭ്യസിപ്പിച്ചു. ജെയിന്റെ കൈയെഴുത്തുപ്രതിയായ ദി ഹിസ്റ്ററി ഓഫ് ഇംഗ്ലണ്ടിനായി 1791-ൽ കസാന്ദ്ര ബ്രിട്ടീഷ് രാജാക്കന്മാരുടെ വൃത്താകൃതിയിലുള്ള ചിത്രീകരണങ്ങൾ നടത്തുകയും ഇവയ്ക്ക് രാജകീയതയേക്കാൾ കൂടുതൽ ഓസ്റ്റൺ കുടുംബത്തിലെ അംഗങ്ങളുമായി സാമ്യമുണ്ടെന്ന് രേഖപ്പെടുത്തപ്പെട്ടിരുന്നു.[3] സഹോദരിയുടെ രണ്ട് പെയിന്റിംഗുകൾ സൃഷ്ടിച്ചതിന്റെ ബഹുമതിയും കസാന്ദ്ര ഓസ്റ്റനുണ്ട്. 1804 ൽ വരച്ച ഒന്നിൽ ഒരു വൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന ജെയിന്റെ പിൻഭാഗത്തുനിന്നുള്ള ദൃശ്യമാണ്. ഏതാണ്ട് 1810[4] ലെ ഒരു അപൂർണ്ണമായ മുൻഭാഗ ഛായാചിത്രമായ മറ്റൊന്ന് ജെയ്ൻ ഓസ്റ്റന്റെ യഥാർത്ഥ രൂപത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുന്നുവെന്ന് ഒരു കുടുംബാംഗം വിശേഷിപ്പിച്ചിരുന്നു. ഈ രേഖാചിത്രം ഇപ്പോൾ ലണ്ടനിലെ നാഷണൽ പോർട്രെയിറ്റ് ഗാലറിയിൽ സ്ഥാപിച്ചിരിക്കുന്നു.[5]
പിന്നീടുള്ള ജീവിതം
തിരുത്തുകജോർജ്ജ് ഓസ്റ്റൺ സമ്പന്നനല്ലായിരുന്നതിനാൽ, ഒരു നാട്ടുമ്പുറത്തെ ഇടവകവികാരിയെന്നനിലയിൽ തന്റെ വരുമാനത്തിലെ കുറവു നികത്തുന്നതിനായി വിദ്യാർത്ഥികൾക്ക് ഓക്സ്ഫോർഡിലേയ്ക്ക് പ്രവേശനം നേടുന്നതിനുള്ള പരിശീലന അദ്ധ്യാപനം നടത്തിയിരുന്നു.[6] ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1794 ൽ ഒരു മുൻ ശിഷ്യനായിരുന്ന തോമസ് ഫൌൾ കസാന്ദ്ര ഓസ്റ്റനുമായി വിവാഹനിശ്ചയം നടത്തി.[7] ഫൌളിന് വിവാഹം കഴിക്കാൻ പണം ആവശ്യമായിരുന്നതിനാൽ തന്റെ ബന്ധു ജനറൽ ലോർഡ് ക്രെവന്റെ സൈനിക പര്യവേഷണ സംഘത്തിലെ സൈന്യപുരോഹിതനായി കരീബിയൻ പ്രദേശത്തേക്ക് പോയി.[8] അവിടെവെച്ച് 1797-ൽ ഫൌൾ മഞ്ഞപ്പനി ബാധിച്ച് മരിച്ചു. ഓസ്റ്റന് അദ്ദേഹത്തിൽനിന്ന് 1000 ഡോളർ അനന്തരാവകാശമായി ലഭിച്ചതിനാൽ ഇത് അവർക്ക് കുറച്ച് സാമ്പത്തികമായി സ്വയം പര്യാപ്തത നൽകിയെങ്കിലും സഹോദരിയെപ്പോലെ അവർ വിവാഹം ഒരിക്കലും വിവാഹം കഴിച്ചില്ല.[9]
1805-ൽ പിതാവിന്റെ മരണശേഷം, ഓസ്റ്റനും സഹോദരിയും മാതാവും സതാംപ്ടണിലേക്ക് താമസം മാറ്റുകയും അവിടെ സഹോദരൻ ഫ്രാൻസിസ് ഓസ്റ്റണും (കുടുംബ നാമം 'ഫ്രാങ്ക്') കുടുംബവുമൊത്ത് അഞ്ച് വർഷം താമസിച്ചിക്കുകയുംചെയ്തു. 1809-ൽ അവർ വീണ്ടും ചാവ്ടൺ ഗ്രാമത്തിലെ സഹോദരൻ എഡ്വേർഡിന്റെ എസ്റ്റേറ്റിലെ ഒരു വസതിയിലേക്ക് മാറി.
ജെയ്ൻ 1817-ൽ അന്തരിക്കുകയും കസാന്ദ്ര സ്വന്തം മരണത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് 1843-ൽ ജെയിൻ എഴുതിയ കത്തുകളിൽ മൂന്നിൽ രണ്ട് ഭാഗവും നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവ ഓർമ്മക്കുറികളായി അവർ ബന്ധുക്കളിലേയ്ക്ക് കൈമാറി.[10] ആദ്യം മാതാവിനോടും കുടുംബസുഹൃത്തായ മാർത്ത ലോയിഡിനോടുമൊപ്പം ഓസ്റ്റൺ ചാവ്ടണിൽ താമസിച്ചു. 1827-ൽ മാതാവ് മരണമടയുകയും മാർത്ത ലോയിഡ് കസാന്ദ്രയുടെ സഹോദരൻ ഫ്രാങ്കിനെ വിവാഹം കഴിക്കുവാനായി 1828-ൽ അവിടംവിട്ടു പോകുകയുംചെയ്തു. കസാന്ദ്ര വസതിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നെങ്കിലും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നത് തുടർന്നിരുന്നു. 1845 മാർച്ചിൽ സഹോദരൻ ഫ്രാങ്കിനെ സന്ദർശിച്ചപ്പോൾ അവർക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. തന്റെ 71 ആമത്തെ വയസ്സിലും അഡ്മിറലായി സേവനമനുഷ്ഠിച്ചിരുന്ന ഫ്രാങ്ക് റോയൽ നേവിയുടെ വടക്കേ അമേരിക്കൻ സ്റ്റേഷന്റെ കമാൻഡറായി പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നതിനാൽ തന്റെ സഹോദരിയെ ഭവനത്തിൽ (പോർട്ട്സ്മൗത്തിനടുത്തുള്ള പോർട്ട്ചെസ്റ്റർ ഹൌസ്) മറ്റൊരു സഹോദരനായ ഹെൻറിയുടെ പരിചരണത്തിൽ വിടാൻ നിർബന്ധിതനായി. കുറച്ചുദിവസം കഴിഞ്ഞ് 1845 മാർച്ച് 22 ന് 72 വയസ്സുള്ളപ്പോൾ അവർ അന്തരിച്ചു. മൃതദേഹം സ്വന്തം ഗ്രാമമായ ചൗട്ടണിലേക്ക് കൊണ്ടുപോകുകയും അവിടെ സെന്റ് നിക്കോളാസ് പള്ളിയിൽ മാതാവിന്റെ ശവകുടീരത്തിനു സമീപത്തായി സംസ്‌കരിക്കുകയും ചെയ്തു.[11][12]
അവലംബം
തിരുത്തുക- ↑ "Cassandra Austen Archived 1 March 2007 at the Wayback Machine.". (n.d.) Jane Austen Centre Magazine. Retrieved 31 December 2006.
- ↑ "Jane Austen's Life and Family". (n.d.) The Jane Austen Information Page. Retrieved December 31, 2006.
- ↑ "Cassandra Austen Archived 1 March 2007 at the Wayback Machine.". (n.d.) Jane Austen Centre Magazine. Retrieved 31 December 2006.
- ↑ Jane Austen (1810) by Cassandra Austen, National Portrait Gallery
- ↑ "A New Portrait of Jane Austen Archived 15 March 2007 at the Wayback Machine.". (2003). Jane Austen's Regency World. Retrieved December 31, 2006.
- ↑ Berkshire Family Historian Archived 2009-06-05 at the Wayback Machine.. Retrieved: 11 October 2007
- ↑ Berkshire Family Historian Archived 2009-06-05 at the Wayback Machine.. Retrieved: 11 October 2007
- ↑ Berkshire Family Historian Archived 2009-06-05 at the Wayback Machine.. Retrieved: 11 October 2007
- ↑ Berkshire Family Historian Archived 2009-06-05 at the Wayback Machine.. Retrieved: 11 October 2007
- ↑ "Cassandra Austen Archived 1 March 2007 at the Wayback Machine.". (n.d.) Jane Austen Centre Magazine. Retrieved 31 December 2006.
- ↑ St Nicholas parish history[പ്രവർത്തിക്കാത്ത കണ്ണി] Retrieved: 11 October 2007
- ↑ "St Nicholas, Chawton, Hampshire." (2004). Ukgraves.info. Retrieved: 31 December 2006.