കശ്മീർ സംസ്കാരം

കശ്മീർ താഴ്വരയുടെ സംസ്കാരം

ഉത്തരേന്ത്യൻ സംസ്ഥാനമായ കാശ്മീർ, നോർത്ത് ഈസ്റ്റ് പാകിസ്താൻ, ചൈനീസ് അധീന പ്രദേശമായ അക്സായ്‌ ചിൻ എന്നിവ ചേർന്നതാണ് കശ്മീർ സംസ്കാരം. കാശ്മീർ സംസ്കാരം അനവധി സംസ്കാരങ്ങൾ ചേർന്നതാണ്. ദൃശ്യ മനോഹരമായ പ്രദേശങ്ങൾ കൂടാതെ സാംസ്കാരിക പൈതൃകത്തിനും കാശ്മീർ പ്രസിദ്ധമാണ്. കാശ്മീരിയത്ത് എന്നാണ് കാശ്മീർ സംസ്കാരത്തെ മൊത്തത്തിലായി വിളിക്കുന്നത്. [1]

കാശ്മീർ

തിരുത്തുക

കാശ്മീരി മനുഷ്യരുടെ പ്രധാന സാംസ്കാരിക വ്യക്തിത്വം കാശ്മീരി (കൊഷുർ) ഭാഷയാണ്. ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും മധ്യത്തിലായാണ് കശ്മീർ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ നാടുകളുമായി അതിർത്തി പങ്കിടുന്നു. 86,000 ചതുരശ്ര മൈലുള്ള കശ്മീരിൻറെ ജനസംഖ്യ 13 മില്യൺ ആണ്. ഇന്ന് ഇന്ത്യൻ കശ്മീരിനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. താഴ്വര, ജമ്മു, ലഡാക് എന്നിങ്ങനെയാണത്. പർവത നിരകളാൽ ചുറ്റപെട്ട് കിടക്കുന്ന ഈ ഭൂപ്രദേശം അതി മനോഹരമാണ്. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്‌ കശ്മീർ ആണ്‌.

കാശ്മീർ മഹാരാജാവ് കാശ്മീരിനെ പൂർണ്ണമായും ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുകയാണുണ്ടായത്. പാകിസ്താനുമായും ചൈനയുമായുമുള്ള യുദ്ധങ്ങളുടെ അനന്തരഫലമായി ഇന്ന് കാശ്മീർ താഴ്വര നാലായി വിഭജിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ പാകിസ്താൻ കയ്യടക്കിയ ഭാഗം ആസാദ് കശ്മീർ എന്ന പേരിൽ അവരുടെ നിയന്ത്രണത്തിലാണ്. പാകിസ്താൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണത്. പാകിസ്താൻ നാണയവും പട്ടാളവും മാത്രമാണ് അവിടെ പാകിസ്താനിന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെങ്കിലും സിയാ ഉൽ ഹഖിൻറെ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ സൈന്യമായി മാറി. പാകിസ്താൻ സർക്കാരിന് ഭരണപരമായി ആസാദ് കശ്മീരിൽ ഒരു സ്വാധീനവും ഇല്ല എന്നതാണ് സത്യം.

കശ്മീരിൻറെ ഭൂരിഭാഗവും, അതായത് ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീർ താഴ്വരയാണ്. 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന താഴ്വരയിലൂടെ ഝലം നദി ഒഴുകുന്നു. താഴ്വരക്ക് തെക്കും പടിഞ്ഞാറുമായി പിർ പഞ്ചാൽ മലനിരകളും, വടക്കും കിഴക്കുമായി ഹിമാദ്രിയും സ്ഥിതിചെയ്യുന്നു. കശ്മീരിൻറെ ഏതാണ്ട് തെക്കുഭാഗത്തായാണ് താഴ്വര സ്ഥിതി ചെയ്യുന്നത്.

ശ്രീനഗറാണ്‌ കശ്മീർ താഴ്വരയിലെ പ്രധാന പട്ടണം. മരത്തിൽ നിർമ്മിച്ച് മൂന്നും നാലും നിലയുള്ള കെട്ടിടങ്ങൾ ശ്രീനഗറിൽ കാണാം. താഴ്വരക്കു പുറമേ ജനവാസമുള്ള പ്രദേശങ്ങൾ വടക്കുള്ള ഗിൽഗിത് താഴ്വരയും സിന്ധൂ ഇടുക്കും മാത്രമാണ്.

വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീർ താഴ്വരയിലേക്ക് പ്രവേശിക്കുന്നത്. പിർ പഞ്ചാൽ മലനിരകളിലുള്ള ബനിഹാൽ ചുരത്തിലൂടെ ജമ്മുവിൽ നിന്നും, ബാലകോട്ട് ചുരം വഴി പാകിസ്താനിൽ നിന്നും, കാരകോറം ചുരം വഴി ചൈനയിൽ നിന്നും കശ്മീർ താഴ്വരയിൽ പ്രവേശിക്കാം. ബനിഹാൽ ചുരം ആദ്യകാലത്ത് തണുപ്പുകാലത്ത് മഞ്ഞുമൂടി യാത്രായോഗ്യമല്ലാതാകുമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടെ നിർമ്മിക്കപ്പെട്ട തുരങ്കം മൂലം ചുരം എല്ലാക്കാലത്തും ഉപയോഗയോഗ്യമായി മാറി. ജവഹർ തുരങ്കം എന്നാണ് ഈ തുരങ്കത്തിൻറെ പേര്.

കശ്മീർ താഴ്വരയിൽ ധാരാളം തടാകങ്ങളുണ്ട്. ഇതിൽ ഏറ്റവും വലുത് ദൽ തടാകമാണ്. ഝലത്തിനു പുറമേ ധാരാളം ചെറിയ അരുവികളും താഴ്വരയിലുണ്ട്.

ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ലേ, കാർഗിൽ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയ പർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ - ആര്യൻ, ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിൻറെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌. [2]

ജമ്മു-കശ്മീരി‍ൻറെ ശൈത്യകാലതലസ്ഥാനമാണ്‌ ജമ്മു. നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും.

ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ്‌ പ്രധാന സംസാരഭാഷകൾ. ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87-ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ്‌ ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.

പാകിസ്താൻ

തിരുത്തുക

പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.

ആ‍ധുനിക പാകിസ്താൻ നാലുപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നിവയാണവ. കശ്മീരിൻറെ ഒരു ഭാഗവും പാക്കിസ്താൻറെ അനധികൃത നിയന്ത്രണത്തിലാണ്. സിന്ധു നദീതട സംസ്കാരത്തിൻറെ കേന്ദ്രമായ ഹരപ്പ, മൊഹെൻ‌ജൊദാരോ എന്നീ പ്രദേശങ്ങൾ പാകിസ്താനിലാണ്. ഹരപ്പൻ, ഇന്തോ - ആര്യൻ, പേർഷ്യൻ, ഗ്രേഷ്യൻ, ശകർ, പാർഥിയൻ, കുശൻ, ഹൂണൻ, അഫ്ഗാൻ, അറബി, തുർക്കി, മുഘൾ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങൾ പാകിസ്താനിലെ പ്രദേശങ്ങൾ നൂറ്റാണ്ടുകളായി അധിനിവേശത്തിലൂടെയും കുടിയേറ്റത്തിലൂടെയും നിയന്ത്രണത്തിലാക്കിയിരുന്നു.

ഒരു ആട്ടിറച്ചി വിഭവമായ രോഗൻ ജോഷ്‌ പോലെ അനവധി മാസ ഭക്ഷണങ്ങൾ കാശ്മീരിൽ ഉണ്ട്. കല്യാണം പോലെയുള്ള വിശേഷ ദിവസങ്ങളിൽ വാസ്വാൻ പോലുള്ള വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.

ഭാഷയും സാഹിത്യവും

തിരുത്തുക

കാശ്മീരി ഭാഷയാണ് പ്രധാനമായും കാശ്മീരിൽ ഉപയോഗിക്കുന്ന ഭാഷ, കൂടാതെ മറ്റു അനവധി ഇന്തോ – ആര്യൻ ഭാഷകളും ഉപയോഗത്തിൽ ഉണ്ട്. കാശ്മീരി സാഹിത്യ കൃതികൾ നൂറിൽ അധികം വർഷങ്ങൾ പഴക്കമുള്ള ചരിത്രമുണ്ട്.

  1. "Kashmiri Culture". Archived from the original on 2017-02-03. Retrieved 2017-08-21.
  2. "J-K Accession Day to be celebrated as Diwali: BJP". Rediff. Archived from the original on 2010-10-28. Retrieved 2007-12-31.
"https://ml.wikipedia.org/w/index.php?title=കശ്മീർ_സംസ്കാരം&oldid=3774203" എന്ന താളിൽനിന്ന് ശേഖരിച്ചത്