കവാടം:സാഹിത്യം/ഉദ്ധരണികൾ/ആഴ്ച 35
< കവാടം:സാഹിത്യം | ഉദ്ധരണികൾ
“ | മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാൾ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ വെളുത്ത കാല വർഷം പെരുവിരലോളം ചുരുങ്ങി.. | ” |