കവാടം:ഭൗതികശാസ്ത്രം/പ്രതിഭാസങ്ങൾ/2010 ആഴ്ച 42
പ്രകാശം ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്ന പ്രതിഭാസത്തെ ഫോട്ടോ ഇലക്ട്രിക് ഇഫക്ട് എന്നു പറയുന്നു. ഉത്സർജ്ജിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം പ്രകാശത്തിന്റെ ആവൃത്തി അനുസരിച്ചിരിക്കും. അല്ലാതെ അതിന്റെ തീവ്രതക്ക് അനുസരിച്ചല്ല ഒരു നിശ്ചിത അവൃത്തി ഇല്ലാതെ എത്രമാത്രം പ്രകാശം പതിച്ചാലും അതിൽ നിന്നും ഇലക്ട്രോണുകൾ ഉത്സർജ്ജിക്കപ്പെടില്ല.