ഒരു വസ്തുവിന്റെ സമീപത്തേക്ക് ചാർജ്ജുള്ള ഒരു വസ്തു എത്തിയാൽ, സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ചാർജ്ജ് കണങ്ങൾ പ്രെത്യേക രീതിയിൽ വിതരണം ചെയ്യപ്പെടും.ഇങ്ങനെ ഒന്നോ അതിലധികമോ സമീപചാർജ്ജിന്റെ സ്വാധീനം മൂലം ഒരു വസ്തുവിൽ വൈദ്യുത ചാർജ്ജിന്റെ പുനർവിതരണം നടക്കുന്നു, ഈ പ്രതിഭാസമാണ് സ്ഥിതവൈദ്യുതപ്രേരണം.