കവാടം:ജീവശാസ്ത്രം/നിങ്ങൾക്കറിയാമോ
...മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ഈയം വിഷബാധ.
...സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) 1826 ലാണ് സ്ഥാപിതമായത്.
...യു.എ.ഇ. യുടെ ദേശീയ മൃഗമാണ് അറേബ്യൻ ഓറിക്സ്.
...ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി.
...ഒരു മനുഷ്യ വൃക്കയിൽ ഏകദേശം ഒരു ദശലക്ഷം നെഫ്രോണുകളുണ്ട്.
..."സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്.
...ചൈനീസ് പുതുവർഷത്തിൽ, മന്ദാരിൻ ഓറഞ്ച് / ടാൻജീരിൻ / സാറ്റ്സുമാസ് എന്നിവ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പരമ്പരാഗത ചിഹ്നങ്ങളായി കരുതപ്പെടുന്നു.
..."പച്ച സ്വർണ്ണം" എന്നറിയപ്പെടുന്നത് വാനിലയാണ്.
കൂടുതൽ കൗതുക കാര്യങ്ങൾ... |