കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി വാദമുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്. ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരക വിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ‌പ്പെട്ട ചിലപ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളിൽ വ്യാപകാമായി എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നു. 2001 ൽ ആ പ്രദേശത്തെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ട്.

കൂടുതൽ വായിക്കുക...