1. സാധാരണ ഗതിയിൽ, ഒരു വൃത്തത്തിലെ ഏറ്റവും ഒടുവിലെ ചോദ്യത്തിനു് ശരിയുത്തരം പറഞ്ഞ ഉപയോക്താവാണു് ആ വൃത്തത്തിന്റെ താൾ നിലവറയിലേക്കു് നീക്കേണ്ടതു്. സാങ്കേതികമായ പരിചയക്കുറവുമൂലം ആ ഉപയോക്താവിനു് ഇങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റാർക്കു വേണമെങ്കിലും ഈ ദൌത്യം ഏറ്റെടുക്കാം.
  2. താൾ നിലവറയിലേക്കു നീക്കുന്നതിനുമുമ്പ് പ്രസ്തുത വൃത്തത്തിലെ എല്ലാ ചോദ്യങ്ങൾക്കും ശരിയായി ഉത്തരം ലഭിച്ചിരിക്കണം.
  3. ഓരോ ഉത്തരങ്ങൾക്കും ലഭിച്ച പോയിന്റുകളിൽ തർക്കങ്ങൾ ബാക്കി നിൽക്കുന്നുവെങ്കിൽ താൾ നിലവറയിലേക്കു നീക്കുന്നതിനുമുമ്പ് അവ പരിഹരിച്ചിരിക്കണം.
  4. മുന്നേറ്റപ്പട്ടികയും മറ്റും ശരിയായി തിരുത്തുക / പുതുക്കുക. പട്ടികകളിലെ ഒഴിഞ്ഞ വരികളും താളിലെ അനാവശ്യമായ ശൂന്യസ്ഥലങ്ങളും നീക്കം ചെയ്യുക.
  5. കവാടം:കേരളം/പ്രശ്നോത്തരി/മുൻവൃത്തങ്ങൾ എന്ന ലിസ്റ്റിൽ ഏറ്റവും കീഴെയായി ഒരു വൃത്തത്തിന്റെ ക്രമസംഖ്യ ചേർത്തു് പുതിയ കണ്ണി സൃഷ്ടിക്കുക.
  6. ഇപ്പോൾ കാണുന്ന പുതിയ ചുവന്ന ലിങ്കിൽ ക്ലിക്കുചെയ്തു് പുതിയ നിലവറത്താൾ തുറക്കുക.
  7. നിലവിലുള്ള വൃത്തത്തിന്റെ താൾ വേറൊരു ടാബിൽ തുറന്നു്, അതിന്റെ തിരുത്തുക എന്ന കണ്ണിയിൽ ക്ലിക്കുചെയ്യുക.
  8. ആ തിരുത്തൽ താളിൽ നിന്നും മുകളിൽ കാണാവുന്ന അടയാളം മുതൽ കീഴറ്റത്തു് ഒടുവിലെ ചോദ്യത്തിന്റെ ചർച്ചയുടെ അവസാനവരിവരെ മുഴുവനായും കോപ്പി ചെയ്തു് നേരത്തെ തുറന്നുവെച്ച പുതിയ നിലവറത്താളിലേക്കു പേസ്റ്റ് ചെയ്യുക. പക്ഷേ ഇപ്പോൾ തന്നെ സേവു ചെയ്യരുതു്. ചില ചെറിയ ജോലികൾകൂടി താഴെ ബാക്കിയുണ്ടു്.
  9. താളിന്റെ ഏറ്റവും മുകളിലെ വരിയിൽ {{നിലവറ ശീർഷം}} എന്ന ഫലകവും ഏറ്റവും ഒടുവിൽ {{നിലവറ പാദം}} എന്ന ഫലകവും ചേർക്കുക. (ഇതോടുകൂടി ഇവയ്ക്കുള്ളിലെ ഗദ്യഭാഗം തിരുത്തപ്പെടാൻ സാദ്ധ്യത കുറയുകയും പകരം ഒരു മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും.)
  10. ഏറ്റവും ഒടുവിലെ വരിയിൽ, നിലവറയുടെ മുന്നറിയിപ്പുസന്ദേശത്തിനും കീഴെ, [[വർഗ്ഗം:കേരളപ്രശ്നോത്തരി|വൃത്തം 0xx]] എന്നു വർഗ്ഗം ചേർക്കുക. (xx= നിലവിലുള്ള വൃത്തത്തിന്റെ ക്രമസംഖ്യ.)
  11. ഇനി ഈ നിലവറത്താൾ സേവു ചെയ്യുക.
  12. ജേതാവിനു് / ജേതാക്കൾക്കു് അവരുടെ സംവാദത്താളിൽ ചെന്നു് {{കേരളപ്രശ്നോത്തരി ജേതാവ്}} എന്ന സമ്മാനം നൽകുക.
  13. പ്രധാന പ്രശ്നോത്തരി താളിൽ ചെന്നു് ചോദ്യോത്തരങ്ങൾ എല്ലാം മാച്ചുകളഞ്ഞു് വെടിപ്പാക്കുക. പ്രശ്നവിവരപ്പട്ടികയും മുന്നേറ്റപ്പട്ടികയും പുതുക്കി താൾ സേവു ചെയ്യുക.