കവാടം:ഇസ്ലാം/ഉദ്ധരണി
“ | മുഹമ്മദാണ് ഖുർആന്റെ രചയിതാവ് എന്ന് ഒരിക്കലും സമർത്ഥിക്കാനാവില്ല. നിരക്ഷരനായ ഒരാൾക്കെങ്ങനെയാണ് അറബി ഭാഷാ സാഹിത്യത്തിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന അരു ഗ്രന്ഥത്തിന്റെ സ്രഷ്ടാവാകാൻ കഴിയുക? അക്കാലത്ത് ചിന്തിക്കാൻ പോലും സാധ്യമാവാത്ത ശാസ്ത്രീയ സത്യങ്ങൾ; അതിൽ ഒരു തെറ്റുപോലും ഇതേവരെ കണ്ടെത്താനായിട്ടില്ല; പ്രവചിക്കാൻ ഒരാൾക്ക് കഴിയുമോ? (മോറിസ് ബുക്കായ് : ബൈബിൾ-ഖുർആൻ-സയൻസ്) | ” |
“ | ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിച്ചതാണെന്ന ധാരണ പാശ്ചാത്യരിൽ വ്യാപകമാണ്. ആധുനിക ചിന്തകരൊന്നും തന്നെ ഇത് വിശ്വസിക്കുന്നില്ല. ഖുർആൻ മനുഷ്യവംശത്തിന് മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകുന്നു.-(ജയിംസ് മൈക്കനർ) | ” |
“ | ഖുർആൻ പഠിക്കാൻ തുനിഞ്ഞാൽ ഒരു പക്ഷേ ആദ്യം വെറുപ്പാണുണ്ടാകുക. ക്രമേണ അത് ആകർഷിക്കാൻ തുടങ്ങും. പിന്നെ അമ്പരപ്പിക്കും, തുടർന്ന് നമ്മെ കീഴടക്കും. അതിന്റെ ശൈലി ഉള്ളടക്കം എന്നിവ വിട്ടുവീഴ്ചയില്ലാത്തതും ഉദാത്തവുമാണ്. ഖുർആനു ശേഷം വന്ന തലമുറകളെ മുഴുവൻ അത് വളരെയേറെ സ്വാധീനിച്ചു. (ഗോയ്ഥേ-ഡിക്ഷ്ണറി ഓഫ് ഇസ്ലാം, , പേജ്: 526) | ” |
“ | നീതിക്ക് നൽകുന്ന പ്രാധാന്യമാണ് ഇസ്ലാമിന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഖുർആൻ വായിച്ചപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സങ്കൽപ്പങ്ങളല്ല, മുഴുവൻ ലോകത്തിനും പ്രായോഗികമായ നിയമങ്ങളാണ് എന്നാണ്. (സരോജിനി നായിഡു-ദ ഐഡിയൽസ് ഓഫ് ഇസ്ലാം, മദ്രാസ് 1918, പേജ്: 167) | ” |
“ | നബി പറഞ്ഞു: നിന്റെ സ്നേഹിതൻ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാർ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, അക്രമിക്കപ്പെടുന്നവനെ സഹായിക്കുന്നത് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ അക്രമിയെ ഞങ്ങൾ എങ്ങനെ സഹായിക്കും? നബി പറഞ്ഞു: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (സ്വഹീഹുൽ ബുഖാരി-# 2444) | ” |
“ | ഖുർആൻ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥമാണ്. കൂടുതൽ പേർ ഓർമിക്കുകയും ജനങ്ങളുടെ നിത്യജീവിതത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന ഗ്രന്ഥവും ഇതുതന്നെ. പദ്യമോ ഗദ്യമോ അല്ല അതിന്റെ വാചകങ്ങൾ. എന്നാലും അതിന്റെ പാരായണം കേൾക്കുന്നവരെപ്പോലും അത് അഗാധമായി സ്വാധീനിക്കുന്നു. -(ജയിംസ് മൈക്കനർ ) | ” |