Y ആകൃതിയിലുള്ള ഒരു കമ്പില് വലിയുന്ന നാട കെട്ടിയിട്ടാണ് കവണ അഥവ തെറ്റാലി ഉണ്ടാക്കുന്നത്. ആദ്യ കാലത്തെ ആയുധങ്ങളിൽ ഒന്നാണ് കവണ. ഇപ്പോഴും കുട്ടികൾ വിനോദത്തിനായി കവണ ഉപയോഗിക്കുന്നു. ചില ആദിവാസികൾ വേട്ടയാടാനായി കവണ ഉപയോഗിക്കുന്നുണ്ട്.

കവണ

വലിയുന്ന നാടയുടെ മധ്യത്തിൽ കല്ല് അതുപോലെയുള്ള കട്ടിയുള്ള വസ്തുക്കൾ വെച്ച് ശക്തിയോടെ വലിച്ചുവിട്ട് ലക്ഷ്യസ്ഥാനത്ത് കൊള്ളിക്കുന്നതാണ് കവണയുടെ പ്രവർത്തനം.

"https://ml.wikipedia.org/w/index.php?title=കവണ&oldid=1710359" എന്ന താളിൽനിന്ന് ശേഖരിച്ചത്