ഉയർന്ന കണ്ടത്തിൽ നിന്ന് (മേക്കണ്ടത്തിൽ നിന്ന്) താഴേക്ക് വെള്ളം വാർക്കാൻ വരമ്പുകളിലുണ്ടാകുന്ന നീർവാർച്ച സംവിധാനമാണ് കഴ അഥവാ കഴാക. വയലിൽ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള ചാൽ, തൂമ്പ് എന്നും ഇതിനെ പറയാം. ചില പ്രദേശങ്ങളിൽ ഇതിന് മടയിടുക എന്നും പറയും.